കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഴ്ചയില്ലാത്ത വ്യക്തി ഓട്ടോയ്ക്ക് നൽകിയത് 20 ന് പകരം 2000: ഉടമയെ തേടിപ്പിടിച്ച് ഡ്രൈവർ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാഴ്ചയില്ലാത്ത വ്യക്തി ഓട്ടോക്കാരന് നൽകിയത് 20 ന് പകരം 2000 രൂപ. ശ്രദ്ധിക്കാതെ പണം വാങ്ങി പോക്കറ്റിലിട്ട ഡ്രൈവർ ഓട്ടോ ഓടിച്ചു പോയി. അടുത്ത ഓട്ടം കഴിഞ്ഞ് പണം ബാക്കി കൊടുക്കുമ്പോൾ പോക്കറ്റിൽ 2000 കണ്ട് ഞെട്ടി. ഉടൻ തിരികെയെത്തി ഉടമയെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. ബുധനാഴ്ച രാവിലെ കോഴിക്കോട് നഗരത്തിലാണ് സംഭവം.

ഹോട്ടൽ മഹാറാണിയിൽ സാമൂഹ്യ നീതി വകുപ്പ് മലബാർ റീജിയൻ ഓഫീസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ഭിന്ന ശേഷി പ്രതിനിധികൾക്കുമായി സംഘടിപ്പിച്ച ദ്വിദിന ശില്പശാലയ്ക്ക് എത്തിയതായിരുന്നു കാഴ്ചയില്ലാത്തയാൾ. ദൂര ജില്ലയിൽ നിന്നെത്തിയ അദ്ദേഹം രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ പിടിച്ചാണ് മഹാറാണിയിലെത്തിയത്.

autodriver-

ഓട്ടോ ചാർജ് കൊടുത്ത് അദ്ദേഹം നടന്നു നീങ്ങുകയും ഓട്ടോ ഡ്രൈവർ രമേശൻ കൂടുതൽ ശ്രദ്ധിക്കാതെ നോട്ട് വാങ്ങി പോക്കെടറ്റിലിടുകയുമായിരുന്നു. അടുത്ത യാത്രക്കാരന് ഓട്ടോയിൽ കയറുകയും ഓട്ടം പോവുകയും ചെയ്തു. അയാൾക്ക് ബാക്കി കൊടുക്കാൻ പോക്കെറ്റിൽ തപ്പിയപ്പോഴാണ് 2000 രൂപയുടെ പുത്തൻ നോട്ട് ശ്രദ്ധയില്പെട്ടത്. ഉടൻ തിരിച്ചു മഹാറാണിയിലെത്തി ആളെ കണ്ടെത്തി പണം തിരികെ നൽകുകയായിരുന്നു.


ഡ്രൈവർ രമേശന്റെ സത്യസന്ധതയെ ശില്പശാലയുടെ വേദിയിൽ വെച്ചു അഭിനന്ദിച്ചപ്പോൾ കടമ നിർവഹിക്കുക മാത്രം ചെയ്ത താൻ അഭിനന്ദനം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു മറുപടി. KL 11 BA 4273 ഓട്ടോയാണ് രമേശന്റെ ജീവിതോപാധി.

Kozhikode
English summary
Kozhikode Local News auto drivers reurns rs 2000 to blind man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X