കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുത ബസ്: കോഴിക്കോട്ട് ലഭിച്ചത് മികച്ച കളക്ഷന്‍, അഞ്ച് ദിവസം കൊണ്ട് 59,919 രൂപ കളക്ഷന്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെ ജില്ലയില്‍ കെഎസ്ആര്‍ടിസി വൈദ്യുത ബസ് നടത്തിയ പരീക്ഷണ ഓട്ടത്തിന് മികച്ച പ്രതികരണം. അഞ്ച് ദിവസം ജില്ലയുടെ വിവിധയിടങ്ങളിലേക്കായി നടത്തിയ സര്‍വീസില്‍ 59,919 രൂപയാണ് കലക്ഷനായി ലഭിച്ചത്. തിരുവനന്തപുരത്ത് 49,000 രൂപയാണ് ലഭിച്ചിരുന്നത്.

electricbus

ജില്ലയില്‍ ബേപ്പൂര്‍, രാമനാട്ടുകര, ബാലുശ്ശേരി, താമരശ്ശേരി, അടിവാരം തുടങ്ങിയ റൂട്ടുകളിലാണ് ബസ് പരീക്ഷണ ഓട്ടം നടത്തിയത്. നേരത്തെ പരീക്ഷണ ഓട്ടം നടത്തിയ തിരുവനന്തപുരം, എറണാകുളം ജില്ലകളേക്കാള്‍ കൂടിയ കലക്ഷനാണ് കോഴിക്കോട്ടുനിന്ന് ലഭിച്ചത്. ശബ്ദശല്യവും പുകയുമില്ലാത്ത എ.സി ബസ് നഗരത്തിലെ യാത്രക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതൊണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് പെട്ടെന്നു തന്നെ കൂടുതല്‍ വൈദ്യുതബസ് നിരത്തിലിറക്കുവാനാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ആലോചന. പരീക്ഷണ ഓട്ടം സാമ്പത്തികമായും വന്‍ വിജയമായതോടെ കോഴിക്കോട്ടേക്ക് കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുമെന്നാണ് കരുതുന്നത്.

Kozhikode
English summary
Kozhikode Local News electric bus makes positive trend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X