കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി നന്നാവുമോ കനോലി കനാല്‍..? കോഴിക്കോട് നഗരത്തിന്റെ ജീവധമനിയില്‍ വീണ്ടും ശുചീകരണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിന്റെ പൈതൃക സരണിയായ കനോലി കനാലിന്റെ ശുചീകരണത്തിന് നിറവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ബഹുജന കൂട്ടായ്മയില്‍ ഉജ്ജ്വല തുടക്കം. 28 മുതല്‍ 30 ദിവസം രാവിലെ 9 മണി മുതല്‍ 12 മണി വരെ നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സരോവരം ബയോ പാര്‍ക്കിനടുത്ത് തുടക്കമായത്.

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

നിറവിനൊപ്പം ഈ സംരംഭത്തില്‍ കൈകോര്‍ക്കാന്‍ ജില്ലാഭരണകൂടം, നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരപ്പോള്‍ പലപ്രാവശ്യം തുടങ്ങി മുടങ്ങിയ ഈ പ്രവര്‍ത്തനം പരിപൂര്‍ണ വിജയത്തിലെത്തുമെന്ന പ്രതീക്ഷയായി.

Canoli canal

ഔപചാരികതകള്‍ അന്യംനിന്ന ചടങ്ങില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ തോത്തില്‍ രവീന്ദ്രന്‍ തുടക്കംകുറിച്ചു. ജില്ലാ കലക്ടര്‍ യു. വി. ജോസ്, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, പ്രൊഫ. ശോഭീന്ദ്രന്‍, പ്രൊഫ. കെ ശ്രീധരന്‍, ബാബു പറമ്പത്ത്, എ.പി.സത്യന്‍ സംസാരിച്ചു.

നഗരസഭാ കൗസിലര്‍മാരായ ടി.വി. ലളിതപ്രഭ, പി.സി. ബിനുരാജ്, ബീന രാജന്‍, എ.ഡി.എം. ടി.ജനില്‍കുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എം.എ. ജോസ്, വടയക്കണ്ടി നാരായണന്‍, സി.പി. കോയ, എ. ശ്രീവല്‍സന്‍, വി.കെ. രാജന്‍ നായര്‍, ഷൗക്കത്ത് അലി എരോത്ത്, പി. രമേശ് ബാബു, കനോലി കനാല്‍ സംരക്ഷണ സമിതി സെക്രട്ടറി അഡ്വ. എ. വിശ്വനാഥന്‍, അഡ്വ. പി കുമാരന്‍ കുട്ടി, പ്രകാശ് കുണ്ടൂര്‍, അശോകന്‍ ഇളവാനി, ഷാജു ഭായ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കനാല്‍ ആഴം കുറഞ്ഞതിനാല്‍് മഴക്കാലത്തുണ്ടാക്കുന്ന അധികജലം ഉള്‍ക്കൊളളാനാകാത്തെ വെളളപ്പൊക്കമുണ്ടാവുന്നു. കനാലില്‍ 178 സ്ഥലങ്ങളില്‍ മലിനജലം കുഴലുകള്‍ സ്ഥാപിച്ചതായും 30 പ്രധാന ഓവുചാലുകള്‍ കനാലുമായി ബന്ധിപ്പിച്ചിട്ടുളളതായും കണ്ടെത്തിയിട്ടുണ്ട്. 11.2 കിലോമീറ്റര്‍ നീളമുളള കനാലി കനാല്‍ ദേശീയ ജലപാതയുടെ പ്രധാനഭാഗമാണ്. കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മേയറും കളക്ടറും അറിയിച്ചു. കനാല്‍ ശുചീകരിച്ച ശേഷം വിവിധ പ്രദേശങ്ങളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കനാലിന്റെ ഇരുകരകളിലുമുള്ള റെസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.

ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത, ബി.ഇ.എം.യു.പി.സ്‌കൂള്‍ ബിലാത്തികുളം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ശുചീകരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിച്ചേര്‍ന്നു. ശുചീകരണ പ്രവര്‍ത്തകര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാല് അംഗങ്ങള്‍ അടങ്ങുന്ന മെഡിക്കല്‍ ടീം 30 ദിവസവും സരോവരം പാര്‍ക്കില്‍ സജ്ജമായിരിക്കും.

Kozhikode
English summary
Kozhikode Local News about Kanoli kanal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X