കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റപ്പെട്ട്പോയ കഥ പറയാനുണ്ട് ഈ സ്മശാനത്തിന്; പെരിങ്ങത്തൂരിലെ സ്മശാനത്തിന്റെ ചരിത്രം...

  • By Desk
Google Oneindia Malayalam News

നാദാപുരം: പകർച്ച ഭീതിയിൽ നാട് ഒറ്റപെട്ട് പോയ കഥ പറയാനുണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള പെരിങ്ങത്തൂർ പള്ളിയുടെ സ്മശാനത്തിന്. സ്വാതന്ത്രത്തിന് മുമ്പും ശേഷവും മലബാറിൽ ഒരു കൊടുംകാറ്റ് സമാനമായി അടിച്ച് വീശിയ വസൂരി, കോളറ തുടങ്ങിയ പകർച്ചവ്യാധി മൂലം കുടുംബത്തിലെ പല അംഗങ്ങളും രോഗത്തിന് മുന്നിൽ കീഴടങ്ങി മരണം പുൽകിയപ്പോൾ പെരിങ്ങത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതിയും സമാന രീതിയിലുള്ളതായിരുന്നു.

ഓരോ വീട്ടിലും മരണത്തിന്റെ മലാഖ വന്നും പോയും കൊണ്ടിരുന്നു. മയ്യത്ത് സംസ്കരിക്കാൻ ആളുകൾ ഭയന്നിരുന്ന കാലം പ്രിയപ്പെട്ടവരുടെ മയ്യത്തുകൾ വീടുകളിൽ ഉപേക്ഷിച്ച് ദൂഖം തളം കെട്ടിയ മനസ്സുമായി വീടുകൾ ഉപേക്ഷിച്ച് പോയവരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ.

Peringathoor

ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് നേതാക്കളുെടെ അഭ്യർത്ഥന മാനിച്ച് സ്വന്തം ജീവൻ പോലും പണയം വെച്ച് സേവന രംഗത്ത് പുതുചരിതം സൃഷ്ടിച്ച് തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരൻ പരേതനായ പി കെ ഉമ്മർഖാന്റെ നേതൃത്വത്തിലുള്ള വളണ്ടിയർ സംഘം പ്രവർത്തന നിരതമായത്. മാഹി, പെരിങ്ങാടി, ചൊക്ലി, കരിയാട്, കിടഞ്ഞി, പുല്ലൂക്കര, പാനൂർ ഉൾപടേയുളള വിശാലമായ പ്രദേശത്തെ രോഗം ബാധിച്ച് മരിച്ചവരുടെ മയ്യത്തുകൾ

സാംസ്കാരിക്കാൻ മുന്നിട്ടിറങ്ങിയത് ഉമ്മർ ഖാന്റെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗിന്റെ വണ്ടിയർ സംഘങ്ങളായിരുന്നു. മയ്യത്ത് കുളിപ്പിക്കാനും ഖബർകുത്താനുമെല്ലാം മുൻ നിരയിൽ ഉണ്ടായിരുന്നത് ഉയരം കൂടിയ വലീയ മനുഷ്യനായ ഖാൻ സാഹിബ് തന്നെയായിരുന്നു.

രോഗം മറ്റുള്ളവർക്ക് പകരുമെന്ന ഭീതിയിലാണ് അന്ന് പള്ളിയുമായി ഏറേ അകലത്തിൽ നിലകൊള്ളുന്ന കുന്നിൻ പുറം ഇത്തരം രോഗം ബാധിച്ച് മരണമടഞ്ഞവരുടെ മയ്യത്തുകൾ സംസ്കരിക്കാൻ തെരഞ്ഞെടുത്തത്. ചില ദിവസങ്ങളിൽ ഒന്നിന് പിറകേ ഒന്നായി മയ്യത്തുകൾ മറ മാടേണ്ട സഹചര്യവും സഹചര്യവും ഉണ്ടായതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കൽ ഖബർ കുത്തി മയ്യത്ത് മറമാടാനായി വളണ്ടിയർമാർ തയ്യാറടുക്കവേ തന്നോട് അനുമതി ചോദിച്ചില്ലെന്ന് പറഞ്ഞ് ,ഖാളി, തടസ്സമുന്നയിച്ചപ്പോൾ വളണ്ടിയർ ക്യാപ്റ്റനായ ഉമ്മർ ഖാൻ വിസിലൂൂതുകയും വിസിൽ ശബ്ദം കേട്ടവളണ്ടിയർ അംഗങ്ങൾ ഒന്നായി ക്യാപ്റ്റന് സമീപം ഒരുമിച്ച് കൂടിയപ്പോൾ ക്യാപ്റ്റൻ ,എബൗട്ട് ടേൺ, എന്ന് ഉച്ചത്തിൽ പറഞ്ഞപ്പോൾ ഭയന്ന് വിറച്ച ഖാളി തന്റെ നിലപാട് മാറ്റിയതെല്ലാം അകാലത്തെ ചില നിറമുള്ള ചരിത്രങ്ങൾ.

ഉമ്മർഖാനോട്ടപ്പം അന്ന് ഉണ്ടായിരുന്ന വളണ്ടിയർ അംഗങ്ങളായിരുന്നു പരേതരായ കാവുള്ളതിൽ മമ്മു, നാർക്കോളിൽ മമ്മു, കുറുങ്ങോട്ട് മമ്മു ഹാജി, കുറുങ്ങോട്ട് കുഞ്ഞബ്ദുള്ള ഹാജി, നെല്ലിക്ക മൂസ ഹാജി, നെല്ലിക്ക അബ്ദുള്ള ഹാജി തുടങ്ങിയവർ. കാലം കറുത്ത ഛായം പൂശിയ ഒരു പാട് ഖബറുകൾ ഇന്നും അടുത്തടുത്തായി കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഈയടുത്ത കാലത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിൻ പുറത്ത് റബർ മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വളർന്ന് കാറ്റത് തലയാട്ടി നിൽക്കുന്ന റബർ മരത്തിന് ചുവട്ടിൽ പോയ കാലത്തിന്റെ ഭീതിതമായ ചരിത്രം മൂഖമായി പറഞ്ഞ് ഓരോ മിസാൻ കല്ലിന് ചുവട്ടിലും അവർ ഉറങ്ങുന്നുണ്ട്.

Kozhikode
English summary
Kozhikode Local News Peringathoor mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X