Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായകളെ കൊല്ലരുതെന്ന് മേയർ: സ്വകാര്യ മരുന്ന് ലോബിയോടുള്ള നന്ദി സൂചകമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: തെരുവ് നായകളെ കൊലപ്പെടുത്താന്‍ പാടില്ലെന്ന കോഴിക്കോട് മേയറുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം യൂത്ത് ലീഗ്. മേയറുടെ പ്രസ്താവന സ്വകാര്യ മരുന്ന് ലോബിയോടുള്ള നന്ദി സൂചകമായെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്. തെരുവ് നായ വിഷയത്തില്‍ സംഘടന ബേപ്പൂർ മേഖല മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ സോണൽ ഓഫീസിനു മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

പ്രതിവർഷം 2800 കോടി രൂപ വർഷിക വിറ്റുവരുവുള്ള ആന്റി റാബിസ് കമ്പിനിയോടുള്ള കടപ്പാടിന്റെയും കമ്മീഷൻ കൈപ്പറ്റിയത്തിന്റെയും നന്ദി സൂചകമായിട്ടാണ് കഴിഞ്ഞ ദിവസം തെരുവ്നായ്ക്കളെ കൊല്ലാതെ സ്നേഹിക്കാൻ ശ്രമിക്കണമെന്നുള്ള മേയറിന്റെ പ്രസ്താവന പിന്നിൽ എന്നാണ് ബോധ്യമാകുന്നത്. ആവിക്കൽതോടിലെ ജനകളോടു കാണിക്കാത്ത സ്നേഹം നായ്കളോട് കാണിക്കണമെന്ന് മേയർ പറയുന്നതിന്റെ ഉദ്ദേശം കമ്മീഷൻ ലക്ഷ്യംവെച്ച് കൊണ്ടാണെതിൽ യാതൊരു സംശയം ഇല്ലെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.

myl

ഇന്ത്യയിലെ മറ്റൊരു രാജ്യത്തും കൈവരിക്കാത്ത നേട്ടമാണ് സ്വകാര്യ മരുന്ന് കമ്പിനികൾ വാക്സിനേഷനുകൾ വിതരണം ചെയ്തു കേരളത്തിൽ കൈവരിക്കുന്നത്. മെഡിക്കൽ സർവീസ് കോർപറേഷന് 469പരം പ്രതിരോധ മരുന്നുകൾ വാങ്ങാൻ അധികാരമുണ്ടായിട്ടും ആന്റി റാബീസ് വാസിനേഷൻ മാത്രം അതിൽ നിന്ന് ഒഴിവാക്കിയത് സ്വകാര്യ ലോബ്ബിയെ സഹായിക്കാൻ വേണ്ടിയാണ്. സർക്കാരിന് സുപ്രീം കോടതിയിൽ തെരുവ്നായ്ക്കളെ കൊല്ലുന്നതിനുള്ള ഹർജി നൽകാൻ അഭിരാമി എന്ന 12 വയസുകാരിഅടക്കം 21പേരുടെ ജീവൻ നൽകേണ്ടി വന്നു എന്നത് സങ്കടകരമാണ്െന്നും സംഘടന പറയുന്നു.

പി വി ഹനീഫ അധ്യക്ഷത വഹിച്ച യോഗത്തിൽ ബേപ്പൂർ മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് എം ഐ മുഹമ്മദാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ പി ഷഫീഖ് അരക്കിണർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം മമ്മദ് കോയ ഹാജി, ബേപൂർ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പിവി അൻവർ ഷാഫി, ജനറൽ സെക്രട്ടറി അനീസ് തോട്ടുങ്ങൽ, പി ബാവ, പി ബഷീർ, എ കെ നൗഷാദ്, എ ബി എം ശിഹാബ്, ഷമീർമോൻ മാറാട്, ഫയാസ് കനാല്, പി ബിലാല്, സബീഹ് അലി തുടങ്ങയിവർ പ്രസംഗിച്ചു. എ ബി എം സ്വാലിഹ് സ്വാഗതവും എംവി. നൗഷാദ് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+