കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലിയെ പിടിക്കാന്‍ പാടില്ല... പക്ഷേ കാട്ടുപന്നിയെ കണ്ടാല്‍ വെടിവെക്കാം, കോടഞ്ചേരിക്ക് അനുമതി!!

Google Oneindia Malayalam News

കോടഞ്ചേരി: കേരളത്തില്‍ ഉടനീളം വന്യജീവികളുടെ ശല്യം വര്‍ധിച്ച് വരികയാണ്. എന്നാല്‍ പുലി മുതല്‍ കാട്ടുപന്നി വരെയുള്ളതിനെ തൊടാന്‍ പോലും നമുക്ക് അനുമതി. ആനയെ തൊട്ടാലും കുടുങ്ങും. എന്നാല്‍ കോടഞ്ചേരിയില്‍ ഇത് വ്യത്യസ്തമാണ്. ഇവിടെ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രദേശത്ത് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലാന്‍ കോഴിക്കോട് ഡിഎഫ്ഒ അനുമതി നല്‍കിയിരിക്കുകയാണ്.

1

അതേസമയം ഇനി വന്യമൃഗ ഭീഷണി കോടഞ്ചേരിക്ക് നേരിടേണ്ടെന്ന് സാരം. ജില്ലയില്‍ കോടഞ്ചേരി പഞ്ചായത്തിനാണ് ആദ്യമായി അനുമതി ലഭിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ തോക്ക് ലൈസന്‍സുള്ള ആറ് പേര്‍ക്കാണ് വെടിവെക്കാന്‍ അനുമതിയുള്ളത്. വര്‍ഗീസ്, വില്യംസ്, തങ്കച്ചന്‍, ജോര്‍ജ്, ജോസ്, രാജു എന്നിവര്‍ക്കാണ് കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

്കര്‍ഷകരാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ വന്യജീവികളെ കൊണ്ട് നേരിടുന്നത്. ഇവര്‍ക്ക് ഇത്തരം മൃഗങ്ങളെ നേരിടാനാവാത്ത പ്രശ്‌നങ്ങളുമുണ്ട്. കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ മാത്രമാണ് വെടിവെച്ച് കൊല്ലാനുള്ള അനുമതി ഡിഎഫ്ഒ നല്‍കിയത്. അതേസമയം വന്യമൃഗങ്ങളുടെ ശല്യം കാരണം കോടഞ്ചേരിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആറ് മാസമാണ് ഇവരുടെ കാലാവധി. കാട്ടുപന്നികളെ വെടിവെച്ച് കൊന്നാല്‍ ഉടന്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കണം. വനത്തിനുള്ളില്‍ വെച്ച് വെടിവെക്കാന്‍ പാടില്ല. മുലയൂട്ടുന്ന പന്നികളെ വെടിവെക്കുന്നത് ഒഴിവാക്കണം. പഞ്ചായത്തിലെ ചിപ്പിലിത്തോട്, നൂറാംതോട്, തുഷാരഗിരി, കൂരോട്ടുപാറ, മഞ്ഞുവയല്‍, മൈക്കാവ്, കരിമ്പാലക്കുന്ന്, വേളംകാട്, എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളായി വനംവകുപ്പ് നിശ്ചയിച്ചത്.

Kozhikode
English summary
kozhikode: rangers get permission to shoot wild pigs in kodanjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X