കോഴിക്കോടിന്റെ വർഷങ്ങളായുള്ള സ്വപ്നം: മനാഞ്ചിറ-വെള്ലിമാടുകുന്ന് റോഡ് ഉടന്‍ പൂർത്തിയാകുമെന്ന് മന്ത്രി
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വർഷങ്ങളായുള്ള സ്വപ്നമായ മനാഞ്ചിറ-വെള്ലിമാടുകുന്ന് റോഡ് ഉടന്‍ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം നൽകൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഒക്ടോബറിൽ തന്നെ പൂർത്തീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾ വേ ഗത്തിൽ പൂർത്തിയാക്കാനും മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. വകുപ്പിന്റെ വിവിധ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോ ഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം.
മനാഞ്ചിറ-വെള്ലിമാടുകുന്ന് റോഡ് കടന്നുപോവുന്ന നാല് വില്ലേജുകളിൽ മൂന്ന് വില്ലേജുകളിലെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ഉടൻ പൂർത്തിയാവും. സംസ്ഥാനത്ത് മികച്ച രീതിയിൽ റോഡ് പരിശോധന നടത്തുന്ന ജില്ലയാണ് കോഴിക്കോട്. ദീർഘകാലമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിശോധനയിലൂടെ പരിഹാരമായതായും മന്ത്രി പറഞ്ഞു.

പുതിയങ്ങാടി- അണ്ടിക്കോട്- അത്തോളി- ഉള്ള്യേരി റോഡിന്റെ അലൈൻമെന്റ് സ്കെച്ച് ഒക്ടോബർ അവസാനത്തോടെ നൽകുമെന്നും പ്രവർത്തി പുരോ ഗതിയിലാണെന്നും ഉദ്യോ ഗസ്ഥർ യോ ഗത്തെ അറിയിച്ചു. ബാലുശ്ശേരി- കൂരാച്ചുണ്ട് റോഡ്, മലയോര ഹൈവേ നിർമ്മാണം, മുക്കം ടൗൺ സൗന്ദര്യവൽകരണം തുടങ്ങി ജില്ലയുടെ വിവിധ ഭാ ഗങ്ങളിലെ റോഡ്, പാലം പ്രവർത്തികൾ നിർദ്ദേശിച്ച ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.
റണ്ണിം ഗ് കോൺട്രാക്‌ട് സംവിധാനം വളരെ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. സൂപ്രണ്ടിം ഗ് എഞ്ചിനീയറുടെ നേതൃത്വത്തിൽ എല്ലാ മാസവും ചുമതലയുള്ള ജില്ലകളിലെ റോഡുകൾ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന് പുറമെ ഒരു പ്രത്യേക പരിശോധന സംഘം എല്ലാ 45 ദിവസം കൂടുമ്പോഴും കാര്യങ്ങൾ പരിശോധിക്കും. ഒക്ടോബർ 15 ഓട് കൂടി 14 ജില്ലകളിലെയും പരിശോധന പൂർത്തിയാവും. നവംബർ 30, ഡിസംബർ 15, മാർച്ച് അഞ്ച്, ഏപ്രിൽ 20 എന്നീ നിലയിൽ പരിശോധന ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഡി.ഐ.സി.സി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. വാട്ടർ അതോറിറ്റി റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറി തലത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ പ്രവർത്തിയിൽ വർക്ക് ഷെഡ്യൂൾ തയ്യാറാക്കി മുന്നോട്ട് കൊണ്ടുപോവണം.
പ്രവർത്തികളിൽ അലസത കാണിക്കുന്നവരുമായി ഒരുതരത്തിലും സന്ധിയുണ്ടാവില്ല. ഉദ്യോ ഗസ്ഥർ പ്രവർത്തി നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി പുരോ ഗതി വിലയിരുത്തണം. കോൺട്രാക്ടർമാർ പ്രവർത്തി കൃത്യമായി നടപ്പിലാക്കുന്നില്ലെങ്കിൽ ടെർമിനേഷൻ നടപടികളിലേക്ക് കടന്ന് പ്രവർത്തി റീടെണ്ടർ ചെയ്ത് എത്രയും വേ ഗത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാകലക്ടർ ഡോ.എൻ തേജ് ലോ ഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, അസി.കലക്ടർ സമീർ കിഷൻ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർമാർ, ഉദ്യോ ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications