കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരോ മറന്നുവെച്ച സ്വര്‍ണം; അവകാശിക്കായി ഒരു വര്‍ഷം കാത്തിരുന്ന് ജ്വല്ലറി ഉടമ; ഒടുവില്‍ കൈമാറി; യാദൃശ്ചികം

Google Oneindia Malayalam News

നഷ്ടപ്പെട്ടുപോയ സ്വര്‍ണവും പണവുമൊക്കെ തിരിച്ചുകിട്ടുക എന്നത് അത്ര ചെറിയ കാര്യമല്ല. അത് കളഞ്ഞുകിട്ടിയ ആള്‍ നല്ല മനസ്സുള്ള ആളാണെങ്കില്‍ തിരിച്ചുകിട്ടിയേക്കാം.. അല്ലെങ്കില്‍ പോയതുപോയി എന്ന് ആലോചിച്ചിരിക്കാനേ പറ്റുള്ളൂ. അല്ലെങ്കില്‍ പിന്നെ നല്ല ഭാഗ്യം വേണം. ഇനി പറയാന്‍ പോകുന്നത് ഒരുവർഷം മുമ്പ് നഷ്ടപ്പെട്ടുപോയ സ്വര്‍ണം ഒരു കുടുംബത്തിന് തിരിച്ചുകിട്ടിയതിനെക്കുറിച്ചാണ്. അതും വളരെ യാദൃശ്ചികമായി... സംഭവം വിശദമായി അറിയാം...

കോഴിക്കോട് ആണ് സംഭവം. ഒരു വർഷം മുമ്പാണ് കെ.എം.സി.ടി മെഡിക്കൽ കോളജിലെ അധ്യാപക ദമ്പതികളായ ജയദേവും, ബ്രിജിറ്റയും
സ്വർണം മറന്നുവെച്ചത്. മുക്കം ശ്രീ രാഗം ജ്വല്ലറിയിലായിരുന്നു ഇവർ സ്വർണം മറന്നുവെച്ചത്. എന്നാൽ എവിടെയാണ് സ്വർണം പോയതെന്ന് ഇവർക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

1

എന്നാൽ ജ്വല്ലറിയിൽ നിന്ന് ലഭിച്ച സ്വർണത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ജ്വല്ലറി ഉടമയായ ഷാജി തുടങ്ങിയിരുന്നു. ഇദ്ദേ​ഹം പലവഴി ആളെ കണ്ടെത്താൻ ശ്രമിച്ചു. സ്വർണത്തിന്റെ ആൾക്കാർ വരുമെന്ന ഉറപ്പിൽ അദ്ദേഹം ആ സ്വർണം സൂക്ഷിച്ചുവെച്ചു. കഴിഞ്ഞ ദിവസമാണ് സ്വർണത്തിന്റെ ഉടമകൾക്ക് സ്വർണം തിരികെ നൽകിയത്.

ഇന്ത്യക്കാരെ വിടാതെ ഭാഗ്യം; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 8 കോടി നേടി യുവാവ്ഇന്ത്യക്കാരെ വിടാതെ ഭാഗ്യം; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 8 കോടി നേടി യുവാവ്

2

2021 നവംബറിലാണ് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ അധ്യാപക ദമ്പതികളായ ജയദേവും, ബ്രിജിറ്റയും മുക്കം ശ്രീരാഗം ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയത്. പുതിയ സ്വർണം വാങ്ങി ഇവർ പോയെങ്കിലും, കയ്യിലുണ്ടായിരുന്ന സ്വർണത്തിൽ ചിലതു ജ്വല്ലറിയിൽ മറന്നു വെക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ജ്വല്ലറി ഉടമ ഷാജിക്ക് ഈ സ്വർണം ലഭിക്കുന്നത്. പക്ഷെ ആരുടേതാണെന്ന് മനസിലായിരുന്നില്ല.

3

സി.സി.ടി.വി ദൃശ്യങ്ങളടക്കം പരസ്യം നൽകിയെങ്കിലും ആരും സ്വർണം തേടി എത്തിയില്ല. ഈ സ്വർണം ഷാജി സൂക്ഷിച്ചു വെച്ചു. സ്വർണം നഷ്ടപ്പെട്ടവർ‌ എവിടെയാണ് സ്വർണം വെച്ചതെന്നറിയാതെ അന്വേഷിച്ചു. പല സ്ഥലത്തും അന്വേഷിച്ച് സ്വർണം കിട്ടാതായതോടെ അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ. ഒരു വർഷത്തിനിപ്പുറം ഇവർ ബുധനാഴ്ച വീണ്ടും ജ്വല്ലറിയിൽ എത്തി.

5

സംസാരത്തിനിടെ സ്വർണം നഷ്ട്ടപ്പെട്ട വിവരം പറയുകയായിരുന്നു. അപ്പോഴാണ് ഇവരുടെ സ്വർണമാണ് നഷ്ടമായതെന്ന് മനസ്സിലായത്. ഇതോടെ സ്വർണം യാഥാർത്ഥ അവകാശികൾക്ക് ലഭിച്ചു. വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് റഫീഖ് കക്കാടിന്റെയും, പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ രണ്ടു വളകളും ഒരു ബ്രേസ്ലെറ്റും അടങ്ങുന്ന ആഭരണങ്ങൾ യഥാർഥ ഉടമക്ക് തന്നെ നൽകിയപ്പോൾ ജയദേവിനും, ബ്രിജിറ്റയ്ക്കും ജ്വല്ലറി ഉടമ ഷാജിക്കും സന്തോഷമായി

Kozhikode
English summary
Kozhikode:The owner of the jewellery kept the couple's forgotten jewelry for a year and returned it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X