കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ടിപിആര്‍ നിരക്കിനനുസരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

Google Oneindia Malayalam News

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ടി.പി.ആര്‍ നിരക്കിന് അനുസരിച്ച് നിയന്ത്രണങ്ങള്‍ ക്രമീകരിച്ച് ജില്ലാകലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ എര്‍പ്പെടുത്തിയിരിക്കുന്നത്.

1

എ, ബി, സി, ഡി, എന്നിങ്ങനെയാണ് കാറ്റഗറികള്‍. എ വിഭാഗത്തില്‍ എട്ട് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. എട്ടു മുതല്‍ 19 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവ ബി വിഭാഗത്തിലും 20 മുതല്‍ 29 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവ സി വിഭാഗത്തിലും 30 ന് മുകളില്‍ ടി.പി.ആര്‍ ഉള്ളവയെ ഡി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേല്‍, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂര്‍, കുന്നുമ്മല്‍, നടുവണ്ണൂര്‍, കൂത്താളി, തിരുവള്ളൂര്‍, മേപ്പയ്യൂര്‍, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂര്‍, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്, പഞ്ചായത്തുകളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ.

കുന്ദമംഗലം, ഒളവണ്ണ, മണിയൂര്‍, പുതുപ്പാടി, കാക്കൂര്‍, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂര്‍, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂര്‍, തൂണേരി, ചാത്തമംഗലം, അഴിയൂര്‍, മടവൂര്‍, വളയം, ചെറുവണ്ണൂര്‍, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂര്‍, ചേളന്നൂര്‍, നാദാപുരം, ചേമഞ്ചേരി, തുറയൂര്‍, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂര്‍, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് നഗരസഭ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികളുമാണ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. പെരുവയല്‍, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളാണ് സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. നിലവില്‍ ജില്ലയില്‍ ഡി വിഭാഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇല്ല.

എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ എല്ലാ വിധ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാവില ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ്മ ണിവരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ടാക്‌സി, ഓട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താം. ടാക്‌സികളില്‍ (ഡ്രൈവര്‍ അടക്കം) നാല് പേരെയും ഓട്ടോറിക്ഷകളില്‍ മൂന്ന് (ഡ്രൈവര്‍ അടക്കം) പേരെയും യാത്രക്ക് അനുവദിക്കും. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കണം. ശാരീരിക അകലം പാലിച്ച് തുറസ്സായ സ്ഥലങ്ങളില്‍ കായിക വിനോദങ്ങള്‍ക്ക് അനുമതിയുണ്ട്.

പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റാേന്റുകളിലും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാവുന്നതും രാത്രി 9.30 മണിവരെ ഹോം ഡെലിവറി നടത്താവുന്നതുമാണ്. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.

ബി വിഭാ?ഗത്തിലുള്ള എല്ലാവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25% ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക്ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടകളും രാവിലെ എഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണി വരെ 50% ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരുമായി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

അക്ഷയകേന്ദ്രങ്ങള്‍ എല്ലാദിവസവും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് . ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതാണ്. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റാേന്റുകളിലും ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ പാര്‍സല്‍ സംവിധാനം അനുവദിക്കും. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്

സി വിഭാ?ഗത്തിലുള്ള ഇടങ്ങളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എഴ് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി, ചെരുപ്പ് കടകള്‍തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും അവശ്യ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ പാര്‍സല്‍, ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ എഴ് മണിമുതല്‍ വൈകിട്ട് എഴ് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

Kozhikode
English summary
lockdown restriction will ease as per low tpr rate says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X