• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഭരണഘടനയ്ക്കു മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമം രാജ്യത്തെ റിപ്പബ്ലിക്കിനെ തകര്‍ക്കും: മന്ത്രി ശശീന്ദ്രന്‍

  • By Desk

കോഴിക്കോട്: സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പോയ വര്‍ഷത്തെ ശ്രദ്ധേയമാക്കിയെങ്കിലും ഭരണഘടനയ്ക്ക് മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമം ചില ഭാഗങ്ങളില്‍ നിന്നുണ്ടായത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിശ്വാസം ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശ അധികാരങ്ങള്‍ക്ക് മുകളിലാണെന്ന വാദം ഇന്ത്യന്‍ റിപ്പബ്ലിക്കിന് അഭികാമ്യമല്ല. ഇത്തരം നീക്കങ്ങള്‍ക്കെതിരെ സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഞ്ചാവ് വേട്ട: തിരുവനന്തപുരം നഗരത്തിൽ മൂന്ന് സ്ത്രീകൾ അടക്കം അഞ്ച് പേർ പിടിയിൽ

റിപ്പബ്ലിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു ഏകീകൃത വ്യവസ്ഥയും നിയമവും ആയിരിക്കണം എന്നതാണ്. സ്വതന്ത്ര, ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രമായി ഇന്ത്യയെ ഭരണഘടന വിഭാവനം ചെയ്യുന്നു. രാജ്യത്തെ എല്ലാ മതസ്ഥര്‍ക്കും വിവിധ വിഭാഗങ്ങള്‍ക്കും തുല്യ അവകാശവും നീതിയും ഭരണഘടന ഉറപ്പു വരുത്തുന്നു.

പ്രളയാനന്തര ദുരന്തഫലങ്ങള്‍ ഉണ്ടായെങ്കിലും കേരളം ഇപ്പോഴും നിരവധി മേഖലകളില്‍ മുന്‍പന്തിയിലാണ്. നീതി ആയോഗ് നടത്തിയ ആദ്യ എസ്ജിഡിയില്‍ സംസ്ഥാനം പ്രഥമ സ്ഥാനത്ത് എത്തുകയുണ്ടായി. മാനവവികസന സൂചിക, സാക്ഷരത, ആരോഗ്യം, വൈദ്യുതീകരണം എന്നീ മേഖലകളിലെല്ലാം സംസ്ഥാനം മുന്നിലാണ്. അഭിമാനകരമായ മറ്റൊരു വസ്തുത നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് സാമുദായിക ലഹളകളില്‍ നിന്നും മുക്തമായ ഇന്ത്യയിലെ ഏകസംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതാണ്. സൈബര്‍ ഇന്‍വെസ്റ്റിഗേഷനിലും സംസ്ഥാനം മുന്നിലാണ.് വനിതാ ക്ഷേമവും ജെന്‍ഡര്‍ ബഡ്ജറ്റിംഗും പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം മുന്‍പിലെത്തിയിട്ടുണ്ട്.

ഇ-വാഹനിംഗ് നയം അംഗീകരിച്ചു കൊണ്ട് സംസ്ഥാനത്ത് പ്രകൃതി സൗഹൃദ യാത്രാ പദ്ധതി നടപ്പാക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഈ വികസനകുതിപ്പിനിടയില്‍ സമൂഹത്തില്‍ നിരാലംബരും ദരിദ്രരുമായിട്ടുള്ള വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായുള്ള ആര്‍ദ്രം, ലൈഫ്, ഹരിതമിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങളും എല്ലാ തലങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങള്‍, പൊലീസ്, എന്‍സിസി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവരും ചരിത്രത്തിലാദ്യമായി ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥികളും മാര്‍ച്ച് പാസ്സ് നടത്തി. സൈബര്‍ സെല്‍ ഇന്‍സ്പക്ടര്‍ ശിവപ്രസാദും, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് എസ് ഐ മുരളീധരനും പരേഡ് നയിച്ചു.

ഏറ്റവും മികച്ച പ്ലറ്റൂണുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി നല്‍കി. മികച്ച പോലീസ് സ്റ്റേഷനുകളായി മാറാട് പോലീസ് സ്റ്റേഷനും (കോഴിക്കോട് സിറ്റി), ബാലുശ്ശേരി പോലീസ് സ്റ്റേഷനും (കോഴിക്കോട് റൂറല്‍) തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ജില്ലാ കലക്ടര്‍ സാംബശിവറാവു റാവു, സിറ്റി പോലീസ് കമ്മിഷണര്‍ കെ സഞ്ജയ്കുമാര്‍ ഗുരുദീന്‍, വിവിധ സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode

English summary
Minister AK Saseendran's republic day speech in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X