കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാവാതെ ബൈക്കെടുത്ത് കുട്ടിയുടെ കറക്കം; ഇനി ലൈസന്‍സ് 25 വയസാവുമ്പോള്‍; സംഭവമിങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പ് നടത്തിയ നിയമലംഘനത്തില്‍ കോടതിയുടെ സുപ്രാധാന വിധി നടപ്പാക്കാനൊരുങ്ങി ആര്‍ടിഒ. പ്രായപൂര്‍ത്തിയാവാതെ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തിലാണ് കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് സ്‌കൂട്ടറുമായി കറങ്ങാനിറങ്ങുകയായിരുന്നു കുട്ടി. നിയമലംഘനം പോലീസ് കയ്യോടെ പിടി കൂടുകയും ചെയ്തു.

2019-ല്‍ പന്നിയങ്കര പോലീസ് വാഹന പരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുമ്പോള്‍ പിടികൂടുകയായിരുന്നു. കേസില്‍ കോടതി 2021 നവംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍ടി.ഒയ്ക്ക് ലഭിക്കുന്നത്.

traffic

സ്വപ്‌ന സുരേഷിന് നല്‍കിയ 16 ലക്ഷം ശമ്പളം ആര് തിരിച്ചുനല്‍കും? ശിവശങ്കറോ?സ്വപ്‌ന സുരേഷിന് നല്‍കിയ 16 ലക്ഷം ശമ്പളം ആര് തിരിച്ചുനല്‍കും? ശിവശങ്കറോ?

ഇതിന് പിന്നാലെയാണ് കോടതി വിധി നടപ്പിലാക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്ക് സകൂട്ടറിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് കോഴിക്കോട് ആര്‍ടിഒ പിആര്‍ സുമേഷ് പറഞ്ഞു.

സ്‌കൂട്ടറോടിച്ച കുട്ടിക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്നും കുട്ടി ഓടിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നുമാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിരിക്കുന്നത്. വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി.

ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

കൃത്യമായ നിര്‍ദ്ദേശവും അനബോധവും നല്‍കുന്നുണ്ടെങ്കിലും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളക്കം നിരവധിപേര്‍ സ്‌കൂട്ടര്‍ അടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് പതിവാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറും എന്നാണ് മോട്ടോര്‍വാഹനവകുപ്പ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

Kozhikode
English summary
minor boy drove bike without license, court ordered not to issue license till 25 years of age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X