രാത്രിയിൽ ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കും: പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ പരാതി
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കായിക അധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. അധ്യാപകന് കീഴിൽ പരിശീലനം നടത്തിയിരുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. വിദ്യാർത്ഥികളിൽ പലരെയും ചൂഷണം ചെയ്യുന്നതിനായി ഹോസ്റ്റലിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചുവെന്ന് പൂർവ്വ വിദ്യാർത്ഥിയും അമ്മയും ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരെ ഉദ്ധരിച്ച് മീഡിയാവൺ ആണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.
അധ്യാപകനിൽ നിന്നുള്ള മോശം പെരുമാറ്റത്തെത്തുടർന്ന് പെൺകുട്ടിയ്ക്ക് കായികരംഗം തന്നെ വിടേണ്ടി വന്നതായും സംഭവത്തിൽ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നതായും ഇവർ പറയുന്നു. എന്നാൽ നടപടി സ്വീകരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
രാത്രിയാവുന്നതോടെ വിദ്യാർത്ഥികളെ ഫോണിൽ വിളിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യാറുമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. അധ്യാപകനിൽ നിന്നുള്ള മോശം പെരുമാറ്റത്തെത്തുടർന്ന് കായികരംഗത്ത് മികവ് പുലർത്തിയിരുന്ന പെൺകുട്ടി മറ്റൊരു സ്കൂളിൽ ചേരുകയായിരുന്നു. കട്ടിപ്പാറയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ അധ്യാപകനായ വിടി മിനീഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നുവരുന്നത്.
പീഡനക്കേസിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പെൺകുട്ടിയെ പ്രായപൂർത്തിയാവുന്നതിന് മുമ്പ് സ്കൂളിന് സമീപത്തുള്ള വാടകമുറിയിലും നെല്ലിപ്പൊയിലിന് സമീപത്തുള്ള മിനീഷിന്റെ വ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയും രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലായിരുന്നു സംഭവം. കൂടാതെ സ്കൂളിൽ വെച്ച് തന്നെ കടന്നുപിടിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനിൽ നിന്നുള്ള ശല്യം തുടർന്നിരുന്നതായും പെൺകുട്ടി പറയുന്നു. മിനീഷിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി പോലീസും പറയുന്നുണ്ട്. ഇതോടെ വിദ്യാർത്ഥികളുടേത് അടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. അറസ്റ്റിലായ മിനീഷ് റിമാൻഡിലാണുള്ളത്.












Click it and Unblock the Notifications