Get Updates
Get notified of breaking news, exclusive insights, and must-see stories!

വർഷങ്ങള്‍ക്ക് ശേഷം ഇകെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം: ഒടുവില്‍ എപി-ഇകെ തർക്കം

കോഴിക്കോട്: വർഷങ്ങള്‍ക്ക് ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇ.കെ അബൂബക്കർ മുസ്‌ലിയാർ സമസ്ത ജനറൽ സെക്രട്ടറി ആയിരിക്കെയായിരുന്നു സംഘടനയില്‍ പിളർപ്പ് ഉണ്ടാകുന്നത് കാന്തപുരം എപി വിഭാഗം സമസ്തയ്ക്ക് രൂപം നൽകുന്നതും.

ചൊവ്വാഴ്ച രാവിലെയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം പുതിയങ്ങാടിയിലെ മഖ്ബറയിലെത്തിയത്. അതേസമയം സന്ദർശനവും എപി-ഇകെ വിഭാഗങ്ങള്‍ക്കിടയില്‍ പുതിയ തർക്കങ്ങള്‍ക്ക് ഇടംനല്‍കിയിരിക്കുകയാണ്. 'അതെ, ശംസുൽ ഉലമയായിരുന്നു ശരി. സന്തോഷം, അഭിനന്ദനങ്ങൾ.' - എന്നായിരുന്നു സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചത്. സമസ്തയിൽ ശംസുൽ ഉലമ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു ഇ.കെ അബൂബക്കർ മുസ്‌ലിയാർ.

 ap-ek

അതേസമയം തന്നെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം രംഗത്ത് വന്നു. ഇകെ ഉസ്താദിനെ സിയാറത്ത് ചെയ്താൽ തീരുന്ന പ്രശ്നമായിരുന്നു സമസ്‌തയിലുണ്ടാ യിരുന്നതെങ്കിൽ എല്ലാ പ്രശ്‌നങ്ങളും മുൻകാല പ്രാപല്യത്തോടെ പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതാണ് നല്ലതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബഹു.കാന്തപുരം ഉസ്താദ് സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൻ്റെ
ഭാഗമായി സ്ഥാപക പ്രസിഡൻ്റ് വരക്കൽ തങ്ങളെ സിയാറത്ത് ചെയ്ത ശേഷം തൊട്ടപ്പുറത്ത് ഖബറടക്കപ്പെട്ട ഇകെ ഉസ്താദിനെയും സന്ദർശിച്ചു. ഇതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഇനി സമസ്ത സമ്മേളനം ഒന്നിച്ചു നടത്താമെന്നുമാണ് ചരിത്ര ബോധമോ സാമന്യബോധമോ ഇല്ലാതെ ചിലർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇകെ ഉസ്താദിനെ സിയാറത്ത് ചെയ്താൽ തീരുന്ന പ്രശ്നമായിരുന്നു സമസ്‌തയിലുണ്ടാ യിരുന്നതെങ്കിൽ എല്ലാ പ്രശ്‌നങ്ങളും മുൻകാല പ്രാപല്യത്തോടെ പരിഹരിക്കപ്പെട്ടു എന്ന് പറയുന്നതാണ് നല്ലത്. ഇകെ ഉസ്താദിൻ്റെ ഭാര്യ മര
ണപ്പെട്ടപ്പോൾ മർക്കസിൽ നിന്നും ഒരുമിനി ബസ്സിൽ എപി ഉസ്താദും നെല്ലിക്കുത്ത് ഉസ്താദും ഉൾപെടെ ഒരുസംഘം ഇകെ അവർകളുടെ വീട്ടിൽ പോവുകയും അവരുടെ സാന്നിധ്യത്തിൽ ദുആ നടത്തുകയും ചെയ്തിരുന്നൂ.

ഇകെ ഉസ്താദ് വെള്ളിമാട്കുന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടപ്പോൾ മർകസിലെ മൂസഹാജിയെയും കൂട്ടി എപി ഉസ്താദ് അവിടെ പോവുകയും ദീർഘ നേരം സംസാരിക്കുകയും ചെയ്തിരുന്നു. മരണശേഷം മാത്രമല്ല,ജീവിത കാലത്തുതന്നെ എപി ഉസ്താദ് ഇകെ ഉസ്താദിനെ സന്ദർശിച്ചിട്ടുണ്ട്. 2004ൽ എസ് വൈ എസില്‍ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഇതിനുമുമ്പും വരക്കൽ മഖാമിൽ കാന്തപുരം ഉസ്താദ് സിയാറത്ത് നടത്തിയിട്ടുണ്ട്.

നയനിലപാടുകളിൽ രണ്ടു പേർക്കുള്ള അഭിപ്രായ വ്യത്യാസം ഇത്തരം സന്ദർ ശനങ്ങൾക്കൊന്നും തടസ്സമല്ല എന്ന മൂല്യബോധമുള്ള വ്യക്തിത്വമാണ് കാന്തപുരം
ഉസ്താദ്. അതുകൊണ്ടാണ് എപ് ഉസ്താദ് ചേളാരി വിഭാഗം സമസ്തയുടെ അധ്യക്ഷൻ കാളമ്പാടി ഉസ്താദ് മരണപ്പെട്ടപ്പോഴും സന്ദർശിക്കാൻ പോയത്.അപ്പോൾ മറുവിഭാഗം അവരുടെ "സംസ്കാരം "കാണിച്ചതും വിസ്മരിക്കുന്നില്ല. കാളമ്പാടി ഉസ്താദും , സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്തയുടെ വൈസ് പ്രസിഡൻ്റുമാരായ ചെറുശോല ഉസ്താദിൻ്റെയും, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും ശിഷ്യന്മാരായിരുന്നൂ. (ഉസ്താദുമരുടെ വഴിവിട്ട്.... എന്നൊക്കെ പയുന്നവരെ ഓർമിപ്പിച്ചതാണ്).

ഇനി നയപരമായി അഭിപ്രായ വ്യത്യാസമുളള രണ്ടുപേരിൽ ഒരാൾ മറ്റൊരാളെ സന്ദർശിച്ചാൽ സന്ദർശനം നടത്തിയആൾ സന്ദർശിക്കപ്പെട്ടയാളുടെ ആശയം ശരിവെച്ചു എന്നാണ് വ്യാഖ്യാനമെങ്കിൽ ആ ലോജിക്ക് കണ്ടുപിടിച്ചയാൾക്ക് 'മണ്ടപ്പൻ ' അവാർഡിന് അർഹതയുണ്ട്. ഇത്തരം തിയറികൾ തിരിഞ്ഞു കുതുന്നകര്യം കൂടി ഒന്ന് ഓർമ്മിപ്പിക്കുകയാണ് . ബഹു.ജിഫ്രിമുത്തു ക്കോയ തങ്ങൾ സുൽത്വാനുൽഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയുടെ വൈസ് പ്രസിഡണ്ട് ഷിറിയ ഉസ്താദിൻ്റെ ഖബർ ഈയടുത്ത് സിയാറത്ത് ചെയ്തു.

(വിവാദമായ മുശാവറ യോഗത്തിൽ നിന്ന് ആദ്യം ഇറങ്ങിയ ആളാണല്ലോ ഉസ്താദ്.) അത് ഷിറിയ ഉസ്താദിൻ്റെ നിലപാടുകളെ ശരിവെക്കലാ കുമെങ്കിൽ നിങ്ങൾക്ക് നമ്മോടൊപ്പം ചേർന്നും സമസ്തയുടെ നൂറാ വാർഷികം ആഘോഷിക്കാമല്ലോ. കണ്ണിയത്ത് ജീവിച്ചിരിക്കെ ഉള്ളാൾ തങ്ങളെ എങ്ങനെയാണ് പ്രസിഡണ്ടാക്കിയെത് എന്നാണ് ചിലർക്ക് മനസ്സിലാകാത്തത്. അവർ സ്വന്തം നേതാക്കളോട് ചോദിക്കുക, ഇകെ പ്രസിഡൻ്റ് സ്ഥാനത്തിരുത്തിയ അസ്ഹരി തങ്ങളെ അദ്ദേഹം ജീവിച്ചിരിക്കെ എങ്ങിനെയാണ് ആ സ്ഥാനത്തുനിന്ന് മാറ്റിയത് ?.അപ്പോൾ സംശയം തീരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+