കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍ ദിനത്തിലെ തീരുമാനങ്ങള്‍ റദ്ദാക്കണം: കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രതിപക്ഷ കക്ഷികളുടെ നിവേദനം നിരാകരിച്ച് ഹര്‍ത്താല്‍ ദിനത്തില്‍ കൗണ്‍സില്‍ യോഗം നടത്തിയ മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് അഡ്വ. പിഎം സുരേഷ്ബാബു ഹര്‍ത്താല്‍ ദിനത്തില്‍ കൗണ്‍സില്‍ ചേര്‍ന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. 18ന് നടന്ന കൗണ്‍സില്‍ നടപടികള്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് സുരേഷ്ബാബു ആവശ്യപ്പെട്ടു.

<strong>പുൽവാമ അക്രമം; ഭീകരൻ ഉപയോഗിച്ചത് മാരുതി ഈകോ, ഉടമയെ തിരിച്ചറിഞ്ഞു, സജ്ജാദ് ഭട്ട് ഒളിവിൽ!</strong>പുൽവാമ അക്രമം; ഭീകരൻ ഉപയോഗിച്ചത് മാരുതി ഈകോ, ഉടമയെ തിരിച്ചറിഞ്ഞു, സജ്ജാദ് ഭട്ട് ഒളിവിൽ!

എന്നാല്‍ ഇതിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തയാറായില്ല. അതിനെ തുടര്‍ന്ന് യു.ഡി.എഫ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അതിനിടെ സി.പി.എം അംഗങ്ങള്‍ യു.ഡി.എഫ് അംഗങ്ങളുമായി വാക്കേറ്റം നടത്തിയത് ശബ്ദായമാനമായ അന്തരീക്ഷത്തിന് വഴിയൊരുക്കി. കൗണ്‍സിലര്‍മാരുടെ എടാ പോടാ വിളികള്‍ ഉയര്‍ന്ന അന്തരീക്ഷത്തിലാണ് തിങ്കളാഴ്ച കൗണ്‍സില്‍ നടന്നത്.

Kozhikode corporation

കാസര്‍ഗോഡ് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ കേരളം ഒന്നാകെ പ്രതിഷേധിച്ച സാഹചര്യത്തില്‍ കൗണ്‍സില്‍ ചേര്‍ന്നത് അത്യന്തം ഖേദകരമായെന്ന് അഡ്വ. പി.എം സുരേഷ്ബാബു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടികള്‍ റദ്ദാക്കിയിരുന്നു. മന്ത്രിമാരുടെ പരിപാടികളും റദ്ദാക്കി. കോടിയേരിയും കാനം രാജേന്ദ്രനും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രചാരണജാഥയും അന്ന് നിര്‍ത്തിവെച്ചു.

ആ സമയത്ത് കൗണ്‍സില്‍ യോഗവുമായി മുന്നോട്ടുപോയ മേയറുടെ നടപടി പ്രതിഷേധാര്‍ഹമാണന്ന് സുരേഷ്ബാബു പറഞ്ഞു. എന്നാല്‍ സുരേഷ്ബാബുവിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ കൗസിലര്‍ എം.സി അനില്‍കുമാര്‍ തടസ്സവാദം ഉന്നയിച്ചു. മേയര്‍ ഇത് അംഗീകരിച്ചില്ല. സുരേഷ്ബാബുവിനെ സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു.

18ാം തിയതിയിലെ കൗണ്‍സില്‍ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം മേയര്‍ അംഗീകരിച്ചില്ല. ഹൈക്കോടതി ഹര്‍ത്താലിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നുവെന്ന് മേയര്‍ വിശദീകരിച്ചു. കൗണ്‍സില്‍ നിര്‍ത്തിവെക്കണമൊവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ നല്‍കിയ കത്ത് യോഗത്തില്‍ വായിച്ചിരുന്നു. 43 കൗണ്‍സിലര്‍മാര്‍ ഹാജരുണ്ടായിരുന്നു. അവര്‍ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യോഗം നടത്തുകയാണ് ചെയ്തതെന്നും മേയര്‍ പറഞ്ഞു. ഇതിനുശേഷമാണ് യു.ഡി.എഫ് കൗസിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചത്.

Kozhikode
English summary
Opposition protest in Kozhikode corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X