കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊബൈലിലെ ചതിക്കുഴികളെ കുറിച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കണം : ബൈജുനാഥ് കക്കാടത്ത്

Google Oneindia Malayalam News

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതിലെ ചതിക്കുഴികളെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും ബോധവാന്‍മാരായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ് കക്കാടത്ത്. മൊബൈലും ഓണ്‍ലൈന്‍ പഠനവും അനന്തസാധ്യതകളാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ അധ്യാപക സമൂഹത്തിന് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗികള്‍ കൂടുമ്പോള്‍ കേരളം ഇനി ഭയക്കണോ? ആശുപത്രികള്‍ സജ്ജം, സിറോ സര്‍വ്വേ നല്‍കുന്ന സൂചനകളുംകൊവിഡ് രോഗികള്‍ കൂടുമ്പോള്‍ കേരളം ഇനി ഭയക്കണോ? ആശുപത്രികള്‍ സജ്ജം, സിറോ സര്‍വ്വേ നല്‍കുന്ന സൂചനകളും

കേരളത്തിൽ 'വാക്‌സിനേഷൻ ഇഫക്ട്'...? ആശുപത്രി കിടക്കകൾ പാതിയോളം ഒഴിഞ്ഞു, ഐസിയുകളും വെന്റിലേറ്ററുകളും ഇഷ്ടംപോലെകേരളത്തിൽ 'വാക്‌സിനേഷൻ ഇഫക്ട്'...? ആശുപത്രി കിടക്കകൾ പാതിയോളം ഒഴിഞ്ഞു, ഐസിയുകളും വെന്റിലേറ്ററുകളും ഇഷ്ടംപോലെ

അപകടം ഒളിച്ചു കടത്തുന്ന ആപ്പുകളുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളെ കണ്ടെത്താനും തടയാനും സൈബര്‍ഡോം സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ രക്ഷിതാക്കളുടേയും അധ്യാപകരുടേയും കൂടി ശ്രദ്ധയിൽ വരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

baijunath

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കൊരുക്കിയ ടാബ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൈജുനാഥ് കക്കാടത്ത് . വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

സാധാരാണ ജീവിതം അടഞ്ഞതോടെ ഓണ്‍ലൈന്‍ മേഖലയില്‍ മത്സരം മൂര്‍ച്ചിക്കുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇങ്ങനെ നമുക്ക് മുന്നിലേക്ക് വരുന്ന ആപ്പുകളുടെ ഉള്ളടക്കം തിരിച്ചറിയേണ്ടതുണ്ട്. ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുക. മൊബൈല്‍ സേവന ദാതാക്കള്‍ തന്നെ സമൂഹസുരക്ഷക്കായി ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നിരീക്ഷിക്കണം. അവര്‍ ചെറിയ പ്രായമാണ്. ചതിക്കുഴികളുണ്ടെന്ന് ചൂണ്ടിക്കാണിക്കേണ്ടതും നേരായ മാര്‍ഗം കാണിച്ചു കൊടുക്കേണ്ടതും കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന മാതാപിതാക്കളും അധ്യാപകരുമാണ് - ശ്രീകുമാര്‍ കോര്‍മത്ത് പറഞ്ഞു.

കൗണ്‍സിലര്‍മാരായ ഓമനമധു, ശിവപ്രസാദ്, കൃഷ്ണകുമാരി, കവിത അരുണ്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍ സ്വാഗതവും സി സത്യന്‍ നന്ദിയും പറഞ്ഞു.

സിറോ സര്‍വ്വേ ഫലം കേരളത്തിന് അഭിമാനിക്കാനുള്ള വക; മികവ് തിരിച്ചടിയാകുമോ? കഥയറിയാതെ ആട്ടം കാണുന്നവര്‍ അറിയാൻ...സിറോ സര്‍വ്വേ ഫലം കേരളത്തിന് അഭിമാനിക്കാനുള്ള വക; മികവ് തിരിച്ചടിയാകുമോ? കഥയറിയാതെ ആട്ടം കാണുന്നവര്‍ അറിയാൻ...

Recommended Video

cmsvideo
രക്ഷകർത്താക്കൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി കേരള പൊലീസ് | Oneindia Malayalam

മജ്‌സിയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അടി... അത് ഡിംപല്‍ കൊടുത്തു? ഡിംപലിന്റെ ആ നീക്കത്തിന് പിന്നില്‍...മജ്‌സിയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അടി... അത് ഡിംപല്‍ കൊടുത്തു? ഡിംപലിന്റെ ആ നീക്കത്തിന് പിന്നില്‍...

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയംഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയം

Kozhikode
English summary
Parents should be aware of traps in mobile usage of children, says Human Rights Commission Judicial Member Baijunath Kakkadath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X