• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മോദിക്ക് രാജ്യസ്‌നേഹം തെരഞ്ഞെടുപ്പുതന്ത്രം, എല്ലാകാലത്തും വിലപ്പോവില്, ഇത്തരം കുതന്ത്രങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

  • By Desk

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടി മോദി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. മോദി സര്‍ക്കാരിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും ജെഎന്‍യുവിലും ഉയര്‍ന്നുവന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതാണ്. ഇത്തരം സമരങ്ങളും സംവാദങ്ങളുമാണ് ജനാധിപത്യത്തെ സജീവമാക്കുന്നത്.

വഖഫ് ട്രൈബ്യൂണലില്‍ പുതിയ ജഡ്ജിമാരുടെ നിയമനം, ശരീഅത്ത് നിയമത്തിലും ചെമ്പരിക്ക ഖാസിയുടെ കൊലപാതകത്തിലും നീതിയുക്തമായ തീരുമാനങ്ങളുണ്ടായില്ല; സര്‍ക്കാരിനെതിരെ സമസ്ത പ്രക്ഷോഭത്തിലേക്ക്...

വിദ്യാര്‍ഥി സമരങ്ങളെ രാജ്യദ്രോഹ ചാപ്പകുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭയംകൊണ്ടാണ്. നേരത്തെ രാജ്യത്തെ അറിയപ്പെടുന്ന ആക്റ്റിവിസ്റ്റുകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരെ സമാനമായ പൊലീസ് നടപടികള്‍ ഉണ്ടായി. രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകങ്ങളിലോ വര്‍ഗീയ കലാപങ്ങളിലോ ഈ ആവേശം കാണാനില്ല. ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ ഒരു പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടപ്പോഴും പൊലീസ് നിഷ്‌ക്രിയമായിരുന്നു. ഇതേ ഉത്തര്‍പ്രദേശ് പൊലീസിനെയാണ് തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ കഴിഞ്ഞദിവസം സുപ്രിംകോടതി വിമര്‍ശിച്ചത്.

തങ്ങള്‍ക്കെതിരായ വിമര്‍ശന ശബ്ദങ്ങളെ പൊലീസിനെയും നിയമവ്യവസ്ഥയെയും ഉപയോഗിച്ച് നിശബ്ദമാക്കുക, തങ്ങള്‍ക്കനുകൂലമായ കലാപങ്ങള്‍ക്കുപോലും പിന്തുണ കൊടുക്കുക എന്ന രീതിയാണ് ബിജെപി പിന്തുടരുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഏറ്റവും ശക്തിപ്പെട്ട നാലു വര്‍ഷക്കാലമാണ് കടന്നുപോയത്. അപ്പോഴൊന്നും രാജ്യസുരക്ഷയെപ്പറ്റി ഒരു ആശങ്കയും കാണിക്കാതിരുന്നവരാണ് ബിജെപി. അഴിമതിയിലും സാമ്പത്തിക തകര്‍ച്ചയിലും മുഖംനഷ്ടപ്പെട്ട മോദി സര്‍ക്കാരിന്റെ അവസാനത്തെ അടവാണ് വര്‍ഗീയ ധ്രുവീകരണവും തീവ്രദേശീയതയും ആളിക്കത്തിക്കുക എന്നത്.

ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ ക്ഷേമം ഉറപ്പുവരുത്തുക, യുവാക്കള്‍ക്കു തൊഴില്‍ നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് ആരെയും ഭയക്കാതെ പഠിക്കാന്‍ അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങളാണ് യഥാര്‍ഥ രാജ്യസ്‌നേഹിയായ ഒരു ഭരണാധികാരി ചെയ്യേണ്ടത്. പക്ഷെ, നരേന്ദ്രമോദിക്ക് രാജ്യസ്‌നേഹം ഒരു തെരഞ്ഞെടുപ്പ് അജണ്ട മാത്രമാണ്. ഈ തന്ത്രം എല്ലാകാലത്തും വിലപ്പോവില്ല. ഇത്തരം കുതന്ത്രങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട്. എതിര്‍ശബ്ദങ്ങളെ ദേശദ്രോഹമായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരെ യഥാര്‍ഥ ദേശസ്‌നേഹികള്‍ ഒരുമിക്കണം. വിദ്യാര്‍ഥികള്‍ക്കെതിരായ ഈ ഫാസിസ്റ്റ് അജണ്ട അനുവദിക്കാനാവില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kozhikode

English summary
PK Kunhalikutty against Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X