• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

14കാരിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ, വാഗ്ദാനം നൽകി പീഡനം; രണ്ട് യുവാക്കളെ പൊലീസ് കുടുക്കിയത്..!

  • By Desk

കോഴിക്കോട്: ഇന്‍സ്റ്റ്ഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് രണ്ട് യുവാക്കള്‍ അറസ്റ്റിലായത്. സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പ്രതികള്‍ എല്ലാത്തിനും കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പീഡനത്തിന് പുറമെ പെണ്‍കുട്ടിയില്‍ നിന്ന് പണവു സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യശ്രമത്തിന് പിന്നാലെയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയും രാഗേഷും അറസ്റ്റിലാവുന്നത്. വിശദാംശങ്ങളിലേക്ക്...

 സംഭവത്തിന്റെ തുടക്കം

സംഭവത്തിന്റെ തുടക്കം

നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി അമ്മയുടെ ഫോണ്‍ കൈയില്‍ കിട്ടിയതോടെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ചത്. ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഓപ്പണ്‍ ആക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഷറഫലിയുടെ സന്ദേശം

ഷറഫലിയുടെ സന്ദേശം

അക്കൗണ്ട് ആരംഭിച്ചതോടെ നിരവധി പേരാണ് സൗഹൃദം കൂടാന്‍ സന്ദേശങ്ങളുമായി എത്തിയത്. അങ്ങനെയാണ് ഷറഫലിയെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. ഒരുമിച്ചുള്ള ജീവിതവും വാഗ്ദാനം ചെയ്തായിരുന്നു ഷറഫലിയുടെ സൗഹൃദം. പതിനാലുകാരയുമായുള്ള സൗഹൃദം പിന്നീട് കൂടിക്കാഴ്ചയിലേക്ക് വരെ എത്തുകയായിരുന്നു. രണ്ട് ഷറഫലിയും സുഹൃത്ത് രാഗേഷും കോഴിക്കോട്ടേക്കെത്തി പെണ്‍കുട്ടിയെ കണ്ടു.

എറണാകുളത്തേക്ക്

എറണാകുളത്തേക്ക്

കൂട്ടുകാരിയെ കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന പെണ്‍കുട്ടിയെ കൂട്ടി യുവാക്കള്‍ എറണാകുളത്തേക്കും പെരിന്തല്‍മണ്ണയിലേക്കും യാത്രയും ചെയ്തു. ഇതിനിടെയില്‍ അരുതാത്തത് പലതും സംഭവിച്ചു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുമായി സൗഹൃദം കുറച്ച ഷറഫലി പണവും ആഭരണവും ആവശ്യപ്പെടാന്‍ തുടങ്ങി.

ഭീഷണി

ഭീഷണി

സ്വകാര്യ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ യുവാക്കള്‍ ഭീഷണിപ്പെടുത്തിയത്. വീട്ടില്‍ നിന്നും അമ്മ അറിയാതെ പെണ്‍കുട്ടി പണവും നാലരപ്പവന്റെ സ്വര്‍ണവും കൈമാറി. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു യുവാക്കളുടെ ഭീഷണി.

 സ്വഭാവമാറ്റം

സ്വഭാവമാറ്റം

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റവും ആത്മഹത്യ പ്രവണതയും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് എല്ലാ കാര്യവും തുറന്നുപറയുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഷറഫലിയോട് ചോദിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ പ്രയാസപ്പെടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.

പരാതി

പരാതി

എന്നാല്‍ യുവാക്കളുടെ ശല്യം സഹിക്കവയ്യാനാകാതെ വന്നപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐും സംഘവും പട്ടാമ്പിയിലെത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി, മരിച്ചത് മലപ്പുറം കണ്ണൂർ സ്വദേശികള്‍

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണം അരലക്ഷം; ആശങ്ക ഒഴിയുന്നില്ല; 63489 പേര്‍ക്ക് കൂടി കൊവിഡ്

'ആരുടെ ഭീരുത്വം കാരണമാണ് ഇന്ത്യൻ പ്രദേശം ചൈന കയ്യടക്കിയത്'? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

Kozhikode

English summary
Police arrested Two youths for molesting 14-year-old girl in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X