Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവിന് സംശയ രോഗം, ക്രൂരമായി പീഡിപ്പിച്ച് പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ശരീരമാസകലം പരിക്കേറ്റ ഉമ്മുക്കുല്‍സു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

സാമന്ത ജുഹുവിലും ബാന്ദ്രയിലും വീട് തിരയുന്നു? കാരണം ഇതാണ്, പ്രതികരണവുമായി നടി വനിത

സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംശയരോഗത്തെ തുടര്‍ന്ന് ഇയാള്‍ ഉമ്മുക്കുല്‍സുവിനെ ക്രൂമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നാണ് വിവരം.

1

ഉമ്മുക്കുല്‍സുവിന്റെ ശരീരമാസകലം പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികള്‍ എല്ലാം തകര്‍ന്നിട്ടുണ്ട്. അസ്ഥികള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. വായില്‍ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെം അടിസ്ഥാനത്തില്‍ അസ്വഭാവിക മരണം കൊലപാതരമായി രജിസ്റ്റര്‍ ചെയ്തു. ബാലുശേരി പൊലീസാണ് കേസെടുത്തത്.

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് താജുദ്ദീനുമായി അകല്‍ച്ചയിലായിരുന്നു ഉമ്മുക്കുല്‍സു. സ്വന്തം വീട്ടിലായിരുന്നു യുവതി താമസിച്ചത്. ഒരാഴ്ച മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. ഒരാഴ്ച മുമ്പ് താജുദ്ദീന്റെ സുഹൃത്ത് സിറാജുദ്ദീന്‍ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്ബ്രത്തെ വീട്ടില്‍ താജുദ്ദീനും ഉമ്മുക്കുല്‍സുവും എത്തിയിരുന്നു. ഇവര്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.

3

വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. അന്ന് സിറാജുജദ്ദീനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വൈകുന്നേരം അവര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അവശനിലയില്‍ ഉമ്മുക്കുല്‍സുവിനെ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു ഉമ്മുക്കുല്‍സു.

4

തുടര്‍ന്ന് നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കല്‍ കോളേജ് എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്. അതേസമയം, ഭര്‍ത്താവ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം.

5

യുവതിയെ കൊണ്ടു പോകുമ്പോള്‍ ഭര്‍ത്താവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നാണ് വിവരം.

Recommended Video

cmsvideo
    അവളെ ഞാൻ കൊല്ലുമെന്ന് സുഹൃത്തിന് അഭിഷേകിന്റെ മെസ്സേജ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+