പിടികിട്ടാപ്പുള്ളിയെ പിടിക്കാന്‍ കല്യാണ വീട്ടിലെത്തി പേലീസ്, നടന്നത് സിനിമയെ വെല്ലുന്ന ആക്ഷന്‍
കോഴിക്കോട്: പിടികിട്ടാപ്പുള്ളി ഷിജുവിനെ പിടിക്കാന്‍ വിവാഹ വീട്ടിലെത്തിയ പോലീസിന് നേരെ ആക്രമണം. ഷിജുവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടന്നത്. അറുപതോളം കേസുകളില്‍ പ്രതിയാണ് ഷിജു. ഇയാളെ നിരവധി കേസുകളില്‍ പോലീസ് തിരഞ്ഞുവരികയാണ്. ഇതിനിടെയാണ് ഇയാള്‍ വിവാഹ വീട്ടിലെത്തുന്നുണ്ടെന്ന് വിവരം ലഭിച്ചത്. എന്നാല്‍ പിടിക്കാനായി എത്തിയ പോലീസിന് കൈക്കൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. അന്‍പതോളം വരുന്ന സംഘമാണ് പോലീസിനെ ആക്രമിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിട്ടാണ് ഷിജു എത്തിയത്. എന്നാല്‍ ഒടുവില്‍ വളരെ പണിപ്പെട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്.

ഇയാള്‍ സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ നാട്ടുകാരും കൂടി സഹായിച്ചത് പോലീസ് ഷിജുവിനെ പിടിച്ചത്. ടിങ്കുവെന്നും ഷിജുവെന്നും ഇയാള്‍അറിയപ്പെടുന്നുണ്ട്. ഏറ്റുമുട്ടലില്‍ ആറ് പോലീസുകാര്‍ക്ക് സാരമായ പരിക്കുണ്ട്. ക്വട്ടേഷന്‍ സംഘത്തലവാണ് ഷിജു. സുഹൃത്തായ അപ്പൂസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഷിജു എരിമലയില്‍ എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പല കേസുകളില്‍ ഇയാളുടെ കൂട്ടാളിയാണ് അപ്പൂസ്. ചില കേസുകളില്‍ കൂട്ടുപ്രതിയുമാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സംഘങ്ങളാണ് മഫ്തിയില്‍ വീടിന്റെ പരിസരത്ത് കാത്തുനിന്നത്.
ഇയാളുടെ വാഹനം ഡ്രൈവര്‍ മാത്രമായി പോകുന്നത് പോലീസ് കണ്ടിരുന്നു. ഇതിന് പിന്നാലെ വിവാഹ വീട്ടിലേക്ക് പോലീസെത്തിയത്. ഇത് കണ്ട പുറത്തേക്ക് ഓടുകയായിരുന്നു പോലീസ്. പിന്തുടര്‍ന്ന് പോലീസ് ഇയാളെ പിടിക്കുകയും ചെയ്തു. എന്നാല്‍ ഷിജു ശബ്ദമുണ്ടാക്കി മറ്റുള്ളവരെ കൂടി വിളിച്ചു. വിവാഹ വീട്ടില്‍ നിന്ന് ഷിജുവിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം അന്‍പതോളം പേരാണ് പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഇവര്‍ പോലീസാണെന്ന് പറഞ്ഞിട്ടും ആക്രമിക്കുകയായിരുന്നു. ഏഴോളം പേര്‍ക്കാണ് പരിക്കേറ്റത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെഎ ജോമോന്റെ കാലിന്റെ മുട്ട് തകര്‍ന്നു. ഇയാള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വരും.
പിന്നീട് കൂടുതല്‍ പോലീസുകാരെ ഇറക്കിയാണ് ഷിജുവിനെ സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. മെഡിക്കള്‍ കോളേജ് സ്‌റ്റേഷനില്‍ എത്തിച്ച് വൈദ്യപരിശോധന നടപടി അവസാനിക്കുന്നതിനിടെ ലോക്കപ്പിന്റെ ഗ്രില്‍ തല കൊണ്ട് ഇടിച്ച് ശ്രമിക്കാനായി ശ്രമം. ഇതോടെ ലോക്കപ്പിവല്‍ നിന്ന് ഇയാളെ ഇറക്കി. എന്നാല്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍ഭാഗത്തെ ചില്ല തലകൊണ്ട് ഷിജു ഇടിച്ചുതകര്‍ത്തു. കാറിന്റെ മുകളില്‍ ഷിജു കയറുകയും, നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാര്‍ തകര്‍ത്തതിന് അടക്കം പുപതിയ കേസുകള്‍ താരത്തിനെതിരെ എടുത്തിട്ടുണ്ട്. ആക്രമിച്ചവര്‍ക്കെതിരെയും കേസുണ്ട്.
അതേസമയം ഷിജുവിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. 2016ല്‍ പത്ത് കിലോ കഞ്ചാവുമായി ഫറോക്കിലും 2018ല്‍ അഞ്ച് കിലോ കഞ്ചാവുമായി കുന്ദമംഗലത്തും വെച്ച് ഇയാള്‍ പിടിയിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരില്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറി 13 പവനാണ് കവര്‍ന്നത്. അതും രണ്ട് യുവതികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിട്ടാണ്. ഇവിടെ നിന്ന് തന്നെ മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും ആധാരങ്ങളും കവര്‍ന്നു. ചേവായൂരിലെ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തെ വീട്ടില്‍ നിന്ന് ഒന്‍പതേ കാല്‍ പവനും ഇയാള്‍ കവര്‍ന്നിരുന്നു. ഇവിടെയുള്ള യുവതിയെ മര്‍ദിച്ചായിരുന്നു കവര്‍ച്ച.
പോലീസ് പലതവണ ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് തവണ രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തുമെന്ന് കരുതി കെണിയൊരുക്കിയെങ്കിലും പിടിക്കാനായില്ല. ഷിജുവിന്റെ വാഹനത്തിന്റെ നമ്പര്‍ വരെ ലഭിച്ചത് കൊണ്ടാണ് അവസാനം ഇയാളെ വിവാഹ വീട്ടില്‍ നിന്ന് പിടിക്കാനായത്. പോലീസിനെ തിരിച്ചറിഞ്ഞതോടെ ഷിജു തൊട്ടടുത്ത് വയലിലേക്ക് ഓടുകയായിരുന്നു. ഇവിടെ വെച്ച് പോലീസിനെ ആക്രമിച്ച് കടക്കാനായിരുന്നു ശ്രമം. റോഡിലേക്ക് വന്നപ്പോഴാണ് പോലീസിനെ ആക്രമിച്ചത്. സ്‌റ്റേഷനിലും അഭ്യാസമായിരുന്നു ഇയാള്‍ പുറത്തെടുത്തത്. നാട്ടുകാര്‍ കാറിന് മുകളില്‍ നിന്ന് കാലില്‍ പിടിച്ച് തള്ളിയിട്ടാണ് ഷിജുവിനെ കീഴടക്കിയത്.












Click it and Unblock the Notifications