കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി, പിഎന്‍ബി ഓഡിറ്റ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന്

Google Oneindia Malayalam News

കോഴിക്കാട്: കോഴിക്കോട് കോർപ്പറേഷന്റെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പണവും തട്ടിയെടുത്തായി കണ്ടെത്തൽ. 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറിയാണ് കണ്ടെത്തതിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.

ഇതുവരെ കോഴിക്കോട് കോർപ്പറേഷന്റെ പണം മാത്രമാണ് തട്ടിയെടുത്തത് എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 12.68 കോടി രൂപ ബാങ്കിന് നഷ്ടമായെന്നാണ് പ്രാഥമിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.

punjab national bank news

ഇതിന് പുറമേ കോഴിക്കോട് കോർപ്പറേഷന്റെ എട്ട് അക്കൗണ്ടുകൾ അടക്കം 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി നടന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കോർപ്പറേഷൻ മാത്രമല്ല, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.

എന്നാൽ 15.24 കോടി രൂപ നഷ്ടമായെന്നാണ് കോഴിക്കോട് കോർപ്പറേഷൻ പറയുന്നത്. ഇതിൽ കൂടുതൽ വ്യക്തത വരാനുണ്ട്. അന്തിമ ഓഡിറ്റിങ്ങിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. നിലവിൽ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 12.68 കോടി രൂപയാണ് ബാങ്കിന് നഷ്ടമായിരിക്കുന്നത്. ഇതിൽ സ്വകാര്യ വ്യക്തിയുടെ 18ലക്ഷവും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് കാണാതായ രണ്ടരക്കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് തിരിച്ചു കൊടുത്തു. 2.53 കോടി രൂപയാണ് തിരിച്ച് നൽകിയത്. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുൻ മാനേജർ എം.പി റിജിൽ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നൽകിയത്.
പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് തങ്ങൾ ആവശ്യപ്പെടാതെ 2.53 കോടി രൂപ ക്രമവിരുദ്ധമായി പിൻവലിച്ചെന്ന കോഴിക്കോട് കോർപ്പറേഷന്റെ പരാതിയെ തുടർന്നാണഅ ബാങ്ക് ഈ തുക തിരികെ നൽകിയത്.

കോർപ്പറേഷന്റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ബാങ്കിലും പോലീസിലും പരാതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ 98 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെടിട്ടുള്ളൂ എന്നാണ് ബാങ്ക് അധികൃതർ പ്രാഥമിക പരിശോധനയിലെ കണ്ടെത്തിയത്. രണ്ടര കോടി രൂപ തന്നെയാണ് നഷ്ടപ്പെട്ടത് എന്ന പരാതിയിൽ കോർപ്പറേഷൻ ഉറച്ചുനിന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 2.53 കോടി രൂപ കോർപ്പറേഷന്റെ അക്കൗട്ടിൽ നിന്നും തട്ടിയെടുത്ത കാര്യം സ്ഥിരീകരിച്ചത്.

Kozhikode
English summary
Punjab national bank controversy: Punjab National Bank handed over audit report to Crime Branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X