അടിമുടി ദരൂഹത; എന്തിന് അവര്‍ രാമനാട്ടുകരയില്‍ എത്തി; യുവാക്കള്‍ മരിച്ച അപകടത്തില്‍ ആറ് പേരെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പാലക്കാട് ചെറുപ്പുളശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ച യുവാക്കള്‍ക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. വിശദാംശങ്ങളിലേക്ക്..
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഇന്ന് പുലര്‍ച്ചെ 4.45ന് ആണ് അപകടമുണ്ടായത്. ചെര്‍പ്പുളശേരി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീര്‍ (26), നാസര്‍ (28), താഹില്‍ ഷാ (23), അസൈനാര്‍, സുബൈര്‍ എന്നിവപാണ് അപകടത്തില്‍ മരിച്ചത്. അമിത് വേഗത്തിലെത്തിയ ബൊലേറോയും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രാമനാട്ടുക പുളിയഞ്ചോട് വച്ചാണ് അപകടം ഉണ്ടായത്. അഞ്ച് പേരും അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തിരുന്നു.

ചെറുപ്പുളശേരി സ്വദേശികളായ ഇവര്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ കരിപ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങുന്നതിന് പകരം എന്തിനാണ് അവര്‍ രാമനാട്ടുകരയിലേക്ക് എത്തിയതെന്ന ചോദ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇതോടെ ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കരിപ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങുന്നവര്‍ കോഴിക്കോട് ഭാഗത്തുള്ള രാമനാട്ടുകരയില്‍ വരേണ്ടതില്ല. അപകടം നടക്കുന്ന സമയത്ത് സംഭവ സ്ഥലത്ത് ഒരു ഇന്നോവ ഉണ്ടായിരുന്നെന്നും ഈ ഇന്നോവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അപകടത്തിന്റെ ആദ്യ മണിക്കൂറില്‍ ഇത് സാധാരണ അപകടമാണെന്ന് കരുതിയെങ്കിലും മരിച്ചവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോള്‍ എന്തിനാണ് ഇവര്‍ അവിടെ എത്തിയതെന്ന ചോദ്യം പൊലീസിനെ കുഴക്കുകയാണ്. ഇതിന് വ്യക്തമായ ഉത്തരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മരണത്തെ കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ഡ ഒരുങ്ങുകയാണ് പൊലീസ്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഇന്നോവ കാറിലെ ആറ് പേരെ ഇപ്പോള്‍ ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചോദ്യം ചെയ്യുകയാണ്. കരിപ്പൂരില്‍ ഒരു സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ എത്തിയതാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പലരും പറയുന്ന മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ചില കേസുകളില്‍ മരിച്ച യുവാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് അപകടത്തില്‍ എന്തെങ്കിലും ക്വട്ടേഷനോ അട്ടിമറിയോ ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അമിത് വേഗത്തിലാണ് കാര്‍ വന്നതെന്ന് ഇടിച്ച ലോറി ഡ്രൈവറും സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, ചെറുപ്പുളശേരിയില്‍ നിന്ന് മൂന്ന് വാഹനങ്ങളിലായി 15 പേരാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരിച്ചവരുടെ വാഹനം ഒഴികെ ഒരു ഇന്നോവയിലും സ്വിഫ്റ്റിലുമാണ് സംഘം യാത്ര ചെയ്തത്. മരിച്ച രണ്ട് പേര്‍ക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളത്. ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കെ ഇവര്‍ എന്തിന് കോഴിക്കോട് ഭാഗത്തേക്ക് പോയത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍












Click it and Unblock the Notifications