കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉസ്താദിന്‍റെ പ്രസഗം കേട്ട് മനസ്സ് മാറി; 36 വര്‍ഷം മുമ്പ് മോഷ്ടിച്ച മാലയുടെ വില തിരികെ നല്‍കി

Google Oneindia Malayalam News

കോഴിക്കോട്: വെള്ളിയാഴ്ച നമസ്കാരത്തിനോടനുബന്ധിച്ച് പള്ളിയിലെ ഉസ്താദ് നടത്തിയ പ്രസംഗം കോട്ട് മനംമാറിയ മോഷ്ടാവ് 36 വര്‍ഷം മുമ്പ് മോഷ്ടിച്ച സ്വര്‍ണ്ണമാലയുടെ വില വീട്ടമ്മയ്ക്ക് തിരിച്ച് നല്‍കി. കൊടിയത്തൂരിലെ മാട്ടുമുറിക്കല്‍ വീട്ടില്‍ ഇയ്യാത്തുവെന്ന സ്ത്രീക്കാണ് 36 വര്‍ഷം മുമ്പ് മോഷണം പോയ സ്വര്‍ണ്ണാഭരണത്തിന്‍റെ വില തിരിച്ചു കിട്ടിയത്. രണ്ട് പവന്‍ സ്വര്‍ണ്ണമാലയുടെ വിലയാണ് അന്നത്തെ 'മോഷ്ടാവ്' പള്ളിയിലെ ഉസ്താദിന്‍റെ പ്രസംഗം കേട്ടതിനെ തുടര്‍ന്ന് ഇയ്യാത്തുവിനായി നല്‍കിയത്.

പ്രായശ്ചിത്തവും തെറ്റും തിരുത്തലും എന്ന വിഷയത്തിലായിരുന്നു വെള്ളിയാഴ്ച നമസ്കാരത്തിനോട് അനുബന്ധിച്ച് കൊടിയത്തൂര്‍ മഹല്ലു ഖാസി എം.എ.അബ്ദുസ്സലാം പ്രസംഗം നടത്തിയത്. ഇതിന് ശേഷം പഴയ മോഷ്ടാവിന്‍റെ മനസ്സ് മാറുകയായിരുന്നു. കുറ്റബോധം തോന്നിയ ഇദ്ദേഹം 35 വര്‍ഷം മുന്‍പ് താന്‍ നടത്തിയ മോഷണം സുഹൃത്തിനോട് പറഞ്ഞു. പിന്നാലെ ഖാസിയേയും വിവരം അറിയിച്ചു. തുടര്‍ന്ന് ഖാസിയാണ് മാലയുടെ വില ഇയ്യാത്തുവിന് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

gold

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam

പിന്നീട് സുഹൃത്ത് മുഖേന മാലയുടെ വില ഇയ്യാത്തുവിന്‍റെ വീട്ടില്‍ എത്തിച്ചു. പട്ടിണിക്കാലത്തു നിവൃത്തികേടു കൊണ്ടാണ് മോഷ്ടിക്കേണ്ടി വന്നതെന്നും തെറ്റ് പൊറുക്കണമെന്നും ഇദ്ദേഹം അപേക്ഷിച്ചിരുന്നു. കഥകള്‍ അറിഞ്ഞപ്പോള്‍ ഇയ്യാത്തുവിനും ആഹ്ലാദം. തെറ്റ് തിരുത്തിയതിനെ അ​ഗീകരിക്കുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇയ്യാത്തു പറഞ്ഞു.

വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്

Kozhikode
English summary
repentance; middle-aged man returned the amount of necklace to house wife he stole 36 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X