കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന് പിന്നാലെ കോഴിക്കോടും വിദ്യാർഥി ആത്മഹത്യകൾ പെരുകുന്നു; പിന്നിൽ സൈബർ രംഗത്തെ ചതിക്കുഴികളോ ?

  • By Desk
Google Oneindia Malayalam News

വടകര: ജില്ലയിലും വിദ്യാർത്ഥികളുടെ ആത്മഹത്യ പെരുകുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് മാറ്റി നിർത്താൻ കഴിയില്ല എന്നതാണ് വസ്തുത. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യ വലിയ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

<strong>ഇരുണ്ട കാലഘട്ടത്തില്‍നിന്നും നവോത്ഥാന വെളിച്ചത്തില്‍ പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം, കൊല്ലത്ത് നവോത്ഥാന ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു</strong>ഇരുണ്ട കാലഘട്ടത്തില്‍നിന്നും നവോത്ഥാന വെളിച്ചത്തില്‍ പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം, കൊല്ലത്ത് നവോത്ഥാന ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട് ആണ് ആത്മഹത്യ എന്ന തരത്തിൽ വിവിധ വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിൽ ജീവനൊടുക്കിയവരാരും പഠനത്തിൽ പിന്നിലായിരുന്നില്ല എന്നത് ഇതിന്റെ പിന്നാമ്പുറങ്ങൾ തേടിയിറങ്ങാൻ നിർബന്ധിതമാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന മട്ടിൽ പോലീസും നാട്ടുകാരും ആത്മഹത്യകളെ എഴുതി തള്ളുമ്പോൾ ആരും തന്നെ ഇതിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോവുന്നില്ല.

Social media

ഒന്നിനു പുറകെ ഒന്നായി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുമ്പോൾ എന്താണ് കാരണം എന്തെങ്കിലും ഗൂഢത ഇതിനു പിന്നിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കുവാൻ തയ്യാറാവുന്നുണ്ടോ? ആത്മഹത്യകൾക്ക് പിന്നിലെ കാരണങ്ങൾകണ്ടത്തി തടയുവാൻ പോലീസിന് കഴിഞ്ഞില്ലെങ്കിൽ ജില്ലയിലെ ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കും . ദിവസങ്ങൾക്ക് മുൻപ് വയനാട്ടിൽ വിദ്യാർഥികളെ ഇതുപോലെ ആത്മഹത്യയിലേക്ക് നയിച്ചത് സൈബർ മീഡിയയിലെ സോഷ്യൽ മീഡിയ യിലെ ചില ഗ്രൂപ്പുകളായിരുന്നു.

പഠന പാഠ്യേതര വിഷയങ്ങളിൽ വളരെയധികം മികവു പുലർത്തുന്ന വിദ്യാർഥികൾ പരീക്ഷയിലെ മാർക്ക് കുറവിന്റെ പേരിലോ ക്ലാസിലെ പഠന സംബദ്ധമായ വിഷയങ്ങളുടയോ പേരിൽ ആത്മഹത്യ ചെയ്യിതു എന്ന് പറഞ്ഞാൽ അവിശ്യസനീയയമാണ്. ദിവസങ്ങൾക്കുമുമ്പ് ആത്മഹത്യ ചെയ്ത പേരാമ്പ്ര അവളയിലെ സ്കൂൾ വിദ്യാർത്ഥിനിയും തോടന്നൂരിലും വിലങ്ങാടുമായി ആത്മഹത്യ ചെയ്ത കുട്ടികളും പഠന വിഷയങ്ങളിൽ വളരെയധികം മികവു പുലർത്തിയിരുന്നവരാണ് അതു കൊണ്ട് തന്നെ പഠനത്തിലെ മാർക്ക് കുറവാണ് കാരണം എന്നത് തള്ളിക്കളയാം.

കന്നിടയിലും ആവളയിലും ആത്മഹത്യചെയ്തത് പെൺകുട്ടികളും +2 വിദ്യാർഥിനികളും ആയിരുന്നെങ്കിൽ വിലങ്ങാട്ടെ സംഭവം മറിച്ച് ഒരു ആൺകുട്ടിയാണ് ഏഴാംക്ലാസ് വിദ്യാർത്ഥിയുമാണ്. വിലങ്ങാട്ടെ സംഭവത്തിനു പിന്നിൽ മൊബൈൽ ഫോൺ ആണ് എന്ന നിലയിൽ സംസാരവും ഉണ്ട്. മൊബൈൽ ഫോണിന് അടിമയായിട്ടാണോ അതോ അതിലെ തന്നെ ചതിക്കുഴികളാണോ ആത്മഹത്യയിലേക്ക് പുതുതലമുറയെ നയിക്കുന്നത് എന്നതും തിരിച്ചറിയേണ്ടതാണ്.

സാങ്കേതികവിദ്യയുടെ മറ്റൊരു ദോഷഫലങ്ങൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ കൃത്യമായി ഉൾപ്പെടുത്തി സിലബസ് പരിഷ്കരണo നടത്തേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. അടിയന്തരമായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത്തരം വിഷയങ്ങളിൽ കൗൺസിലിംഗ് നടത്തേണ്ടതുമാണ് അത്യാവശ്യമാണ് കഴിയും. ബ്രോയിലർ കോഴികളെ പോലെ പുതുതലമുറയെ എന്ന ആരോപണങൾ ശരിവെക്കുന്ന തരത്തിലാണ് നിസ്സാര വിഷയങ്ങളുടെ പേരിൽ സ്ക്കൂൾ വിദ്യാർഥികളുടെ ആത്മഹത്യ പഴയകാലത്ത് വിദ്യാർത്ഥികൾകൾ.

മാനസികമായി കരുത്താർജ്ജിച്ചിരുന്നു എന്നാലിന്ന് വിദ്യാർത്ഥികളുടെ എല്ലാ കാര്യങ്ങളും രക്ഷിതാക്കൾ ചെയ്തു കൊടുക്കുകയും ചെയ്യുകയാണ് മുഴുവൻ സമയവും കോച്ചിംഗ്ന് അയക്കുകയും സമൂഹത്തിലെ കൂട്ടായ്മകളിൽ നിന്ന് അകറ്റി നിർത്തപ്പെടുകയും ചെയ്യുന്നത് ഒറ്റപ്പെടലിലേക്കും അതുവഴി കൂട്ടുകാരനായി മൊബൈലിനെ തിരഞ്ഞടുക്കപ്പെടുവാൻ അവർ നിർബന്ധിതമാവുകയും ചെയ്യുന്നു.

ഒരു പരിധി വരെ പുത്തൻ സിനിമാ സീരിയലുകളും ഇവരെ സ്വാധീനിക്കുന്നുണ്ടാവുംപോലീസും രക്ഷിതാക്കാളും പൊതു പ്രവർത്തകരും ഊർജജ സലമായ പ്രവർത്തനങ്ങളിലൂടെ പുതു തലമുറയെ കരുത്താർജ്ജിക്കുവാനും ആത്മഹത്യ പ്രേരണകൾക്ക് തടയിടാനും തയ്യാറാവാത്ത പക്ഷം ഇതൊരു അവസാനമില്ലാത്ത പരമ്പരയാവാൻ സാധ്യത കളേറയാണ്.

Kozhikode
English summary
Students suicide issues increased in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X