വടകരയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ ആത്മഹത്യാ ശ്രമം; ബിജെപിയുടെ നാടകമെന്ന് സിപിഎം
വടകര: ഏറാമല പഞ്ചായത്തിലെ ഒന്നാം വാർഡിലെ തട്ടോളിക്കരയിലെ ഭിന്നശേഷിക്കാരൻ്റെ
ആത്മാഹത്യാശ്രമമെന്ന പ്രചാരണം സിപിഎമ്മിനെ അപകീർത്തിപെടുത്താനുള്ള നാടകത്തിന്റെ ഭാഗമാണെന്ന് സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടിപി ബിനീഷ് പ്രദേശത്തെ വിശാലമായ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്താനുള്ള ഭൂമാഫിയയുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെ ഗൂഡലക്ഷ്യം.തട്ടോളിക്കര പ്രദേശത്തെ ഏക്കറുകളിൽ വ്യാപിച്ച് കിടക്കുന്ന തണ്ണീർത്തടം ഭൂമാഫിയകൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നതിനെതിരെ സി.പി.ഐ(എം), ഡിവൈഎഫ്.ഐ വർഷങ്ങളായി പ്രക്ഷോഭരംഗത്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഭൂമാഫിയ അനധികൃതമായി ഒരേക്കറോളം സ്ഥലത്ത് ഷീറ്റ് കൊണ്ട് മറച്ച് ഫാം എന്ന പേരിൽ കോഴികളെയും പക്ഷികളെയും വളർത്തി വിൽപ്പന നടത്തുകയാണ്. രണ്ടു വർഷം മുമ്പ് കണ്ണൂക്കര സ്വദേശി പ്രശാന്തനെയും കുടുംബത്തെയും നടത്തിപ്പുകാരനായി ഇവിടേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. പ്രശാന്തിനെ ഉപയോഗിച്ച് ഭൂമാഫിയകളുടെ താൽപര്യം സംരക്ഷിക്കാനാണ് ലക്ഷ്യം.തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രശാന്തിനെക്കൊണ്ടിവര്‍ ബോധപൂർവ്വം പറയിപ്പികുകയാണ്.ഭൂ ഉടമയുടെ ജീവനക്കാരനായ പ്രശാന്തിനെതിരായി നാട്ടുകാരുടെ ഭാഗത്തുനിന്നും നാളിതുവരെ ഒരെതിർപ്പും ഉണ്ടായിട്ടില്ല. പ്രശാന്തിൻ്റെ ഉടമസ്ഥതയിൽ ഇവിടെ ഒരു തുണ്ട് ഭൂമി പോലുമില്ല. കഴിഞ്ഞ ദിവസം തണ്ണീർത്തടങ്ങൾ നികത്താനുള്ള ശ്രമം റവന്യൂ അധികൃതർ തടഞിരുന്നു.ഇതിൻ്റെ പ്രതികാരമാണ് ഭിന്നശേഷിക്കാരനായ പ്രശാന്തിനെ മുൻനിർത്തി നടത്തിയ ആത്മഹത്യാ നാടകം. പ്രശാന്തിനെ ഉപയോഗിച്ച് പഞ്ചായത്തംഗവും ലോക്കൽ കമ്മറ്റിയംഗവുമായ ടി.കെ.രാമകൃഷ്ണണൻ,ബ്രാഞ്ച് സെക്രട്ടറി പവിത്രൻ എന്നിവരുടെ പേരുകൾ പരസ്യമായി വിളിച്ചു പറഞ്ഞ് സി.പി.ഐ.എമ്മിനെതിരെ തെറ്റിദ്ധാരണ പരത്താനും ശ്രമമുണ്ടായെന്നും ടിപി ബിനീഷ് അഭിപ്രായപ്പെടുന്നു.

ഈ സമയത്ത് പ്രദേശത്തെ ആർ എസ് എസ് സംഘം പ്രശാന്തിന് എല്ലാവിധ ഒത്താശകളും ചെയ്തു. ഇവിടെ കൂടിയ ആളുകളുടെ സാന്നിധ്യത്തിലാണ് പ്രശാന്തിന്റെ ആത്മഹത്യശ്രമമെന്നത് അപഹാഹ്യമാണ്. ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമമവും ഇവരുടെ ഭാഗത്തു നിന്നില്ലാതിരുന്നത് സംശയാസ്പദമാണ്. അവസാനം സ്ഥലത്തെത്തിയ പോലീസ് ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് പ്രശാന്തിനെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിൽ ഉണ്ടായ ആർഎസ്എസ് പ്രവർത്തകരാണ് ജനം ടി.വി യിൽ സി.പി.ഐ.എമ്മിനെതിരായ കള്ളവാര്‍ത്തനല്‍കിയത്. ഇതിനെല്ലാം ആംബുലന്‍സ് ഡ്രൈവര്‍ സാക്ഷിയാണ്. പ്രശാന്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി എന്ന പച്ചക്കള്ളമാണ് ജനം ടി.വി വാര്‍ത്തയായി നല്‍കിയത്. പ്രശാന്തിന് ഒരു വിധത്തിലുള്ള പരിക്കോ,പൊള്ളലോ ഏറ്റിട്ടില്ലെന്ന് പ്രശാന്തിൻ്റെ ഭാര്യ വ്യക്തമാക്കിയിരുന്നു.
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ
ഭൂമാഫിയകളെ സഹായിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെയും വ്യാപക രാതിയുണ്ട്. തണ്ണീർത്തടങ്ങൾ നികത്താനുള്ള നീക്കങ്ങൾക്കെതിരെ തുടർന്നും സി.പി.ഐ(എം) ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും ഇത്തരം അപവാദപ്രചാരണങ്ങളെയും, കപടനാടകങ്ങളെയും ജനം തിരിച്ചറിയണമെന്നും സി.പി.ഐ(എം) ഒഞ്ചിയം ഏരിയാ കമ്മറ്റി സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications