കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിത്രങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര... മോഹന്‍ദാസിന്റെ ഫോട്ടോകള്‍

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: നേരിട്ട് കാണാന്‍ ആഗ്രഹമുള്ള ഒരുപാട് സ്ഥലങ്ങളുണ്ടാകും. എന്നാല്‍ എത്ര പേര്‍ക്ക് സാധിയ്ക്കും അത്. അങ്ങനെ വരുമ്പോള്‍ അത്തരം സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും യാത്രാ വിവരണങ്ങളും ഒക്കെയാകും നമ്മുടെ ആശ്വാസം.

Mohandas Photo3

ഒരു പക്ഷേ നെടുങ്കന്‍ യാത്രാവിവരണങ്ങളേക്കാള്‍ മികച്ചതായിരിയ്ക്കും ക്യാമറയില്‍ പതിയുന്ന ഒരു ചിത്രം. ഓരോ ഫോട്ടോയും ആയിരം വാക്കുകള്‍ക്ക് പകരമാണെന്ന് ഇംഗ്ലീഷില്‍ ഒരു ചൊല്ലും ഉണ്ട്.

Mohandas Photo5

കോഴിക്കോട് സ്വദേശിയായ മോഹന്‍ദാസ് എന്ന് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ ആയിരം വാക്കുകളേക്കാള്‍ നമ്മോട് സംവദിയ്ക്കുന്നവയാണ്. ആ ചിത്രങ്ങള്‍ നേരിട്ടുകാണാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിയ്ക്കുന്നത്.

Mohandas Photo6

വിഷ്വല്‍ പില്‍ഗ്രിമേജ് എന്ന് പേരിട്ട മോഹന്‍ദാസിന്റെ ഫോട്ടോ പ്രദര്‍ശനം മെയ് 3 ഞായറാഴ്ച മുതല്‍ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ നടക്കും. മെയ് ഏഴിനാണ് സമാപിയ്ക്കുക.

Mohandas Photo

വര്‍ഷങ്ങളായി ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം ഇപ്പോള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് വേണ്ടി ചിത്രങ്ങള്‍ എടുത്ത് നല്‍കുന്നു. അതിന് മുമ്പ് ദീപിക, മംഗളം എന്നീ പത്രങ്ങളിലായിരുന്നു.

Mohandas Photo1

1996 ലെ ലോക സൗന്ദര്യ മത്സരവേളയിലും, 1994 ലെ ദേശീയ ഗെയിംസിലും മോഹന്‍ദാസിന്റെ ചിത്രങ്ങള്‍ കേരളത്തിലെ വായനക്കാര്‍ കണ്ടിട്ടുണ്ട്. മികച്ച ന്യൂസ് ഫോട്ടോഗ്രഫര്‍ക്കുള്ള തിരുവന്തപുരം പ്രസ് ക്ലബ്ബിന്റെ പുരസ്‌കാരം രണ്ട് തവണയാണ് ഇദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.

Mohandas Photo2

യാത്രകളെ സ്‌നേഹിയ്ക്കുന്ന ഈ ഫോട്ടോഗ്രാഫര്‍ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, നേപ്പാള്‍, ടിബറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ സന്ദര്‍ശനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ക്യാമറ നിരന്തരം ചലിച്ചുകൊണ്ടിരുന്നു.

Kozhikode
English summary
T mohandas, freelance photographer contributor to PTI conducting a Photography exhibition at Calicut from May 3rd to 7 at Lalitha Kala Art Galary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X