മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊവിഡ് രോഗികള്‍ വീണ്ടും കുറഞ്ഞു; ടിപിആര്‍ താഴ്ന്നു... ചികിത്സയില്‍ 22,473 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നു. ആഴ്ചകള്‍ക്ക് മുമ്പുള്ള അവസ്ഥയില്‍ നിന്ന് വലിയ മാറ്റമാണ് കാണുന്നത്. ഇന്ന് 1400ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം. അതിനിരട്ടി ആളുകള്‍ക്ക് രോഗം ഭേദമായി. ടിപിആര്‍ 15 ശതമാനത്തിന് താഴെ എത്തിയതും ആശ്വാസമാണ്. അതേസമയം, സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നതാണ് ആശങ്ക.

നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്‌നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

ജില്ലയില്‍ ബുധനാഴ്ച 1,372 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.65 ശതമാനമാണ് ടിപിആര്‍. 1,344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,864 പേരാണ് ബുധനാഴ്ച കോവിഡ് മുക്തരായത്.

c

59,192 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 22,473 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ചൊവ്വാഴ്ച വൈകീട്ട് വരെ ജില്ലയില്‍ 29,71,835 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 22,39,591 പേര്‍ക്ക് ഒന്നാം ഡോസും 7,32,224 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്തെ വാക്സിനേഷന്‍ രംഗത്ത് മറ്റൊരു കാല്‍വയ്പ്പുകൂടി. ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം കഴിഞ്ഞു. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി. സംസ്ഥാനത്ത് ഇന്ന് 4,76,603 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1528 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1904 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

അറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടി; ഡോക്യുമെന്ററി 5 ഭാഷകളില്‍... റിലീസ് പ്രഖ്യാപിച്ചുഅറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടി; ഡോക്യുമെന്ററി 5 ഭാഷകളില്‍... റിലീസ് പ്രഖ്യാപിച്ചു

സംസ്ഥാനത്തിന് 6,94,210 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. മറ്റ് പലതിലും പോലെ വാക്സിനേഷനിലും കേരളം മാതൃകയാണ്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി. ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കി.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

Malappuram
English summary
1372 people test for Coronavirus in Malappuram today; TPR 14.65 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X