വിവാഹവാഗ്ദാനം നല്‍കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകനെതിരെ പൊലീസ് കേസ്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മതസ്ഥാപനത്തിലെ അധ്യാപകനെതിരെ പൊലീസ് കെസടുത്തു. മതസ്ഥാപനത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കല്‍പഞ്ചേരി സ്വദേശി സലാഹുദ്ദീന്‍ തങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കല്‍പകഞ്ചേരിക്കടുത്തുള്ള വാരണക്കാരയിലെ മതഭൗതിക സ്ഥാപനത്തിലെ അധ്യപകനാണ് സലാഹുദ്ദീന്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ വഴി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കാളാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പരാതി പൊലീസില്‍ കൈമാറിയത്.
സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ മറ്റൊരു വിവാഹം ആലോചിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പുറത്തു പറയുന്നത്. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ മറ്റ് പെണ്‍കുട്ടികളെയും ഉപര്രവിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരും ഇതുവരെ പരാതിയുമായി രംഗത്തെത്തിയില്ല. എന്നാല്‍ ഇക്കാര്യവും പൊലീസ് പരിശോധിക്കും.












Click it and Unblock the Notifications