ലോക്സഭ തിരഞ്ഞെടുപ്പ്; രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളുടെ ചുമതല യൂത്ത് കോണ്‍ഗ്രസിന്, വരാനിരിക്കുന്നത് യൂത്ത് വലിയ പങ്ക് വഹിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് ഡീൻ കുര്യാക്കോസ്
മലപ്പുറം: നടക്കാന്‍ പോവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യൂത്ത്‌കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം മതേതര ജനാധിപത്യരാജ്യമായ് നിലനില്‍ക്കണോ എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്.
ബംഗാളിൽ മോദി ചിരിക്കും!! രാഹുൽ-ദീദി 'ബന്ധൻ' ബംഗാൾ കോൺഗ്രസ്സിന് പിടിക്കില്ല... സിപിഎമ്മിനും ചിരിക്കാം
കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം രാജ്യത്തെ പകുതിയില്‍ അധികം ലേക്‌സഭാ മണ്ഡലങ്ങളുടെ ചുമതല യൂത്ത് കോണ്‍ഗ്രസ്സിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. സംഘടനാ ശേഷി പൂര്‍ണ്ണമായ് ഉപയോഗപ്പെടുത്തി അഹോരാത്രം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ പൂര്‍ണ്ണമായ് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ നമുക്ക് സാധിക്കു.ഒരോ ബൂത്തില്‍ നിന്നും കുറഞ്ഞത് അഞ്ച് പേരെയെങ്കിലും കണ്ടെത്തി കേഡര്‍ സംവിധാനത്തിലേക്ക് സംഘടനയെ മാറ്റാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ദേശീയ നേതൃത്വം രാജ്യത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു.

മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, പി.ഇഫ്തിഖാറുദ്ദീന്‍,കെ.എ. അറാഫത്ത്, പി കെ.നൗഫല്‍ ബാബു, പി.നിധീഷ്,നാസര്‍ പറപ്പൂര്‍, സി കെ.ഹാരിസ്, ഒടുവില്‍ അഷ്‌റഫ്, ജലീല്‍ ആലുങ്ങല്‍,അഷ്‌റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങല്‍, കെ.വി.ഹുസൈന്‍, അജ്മല്‍ വെളിയോട്, അന്‍വര്‍ അരൂര്‍, എന്നിവര്‍ പ്രസംഗിച്ചു.