ബാലഭാസ്കറിന്റെ മരണം: പ്രകാശന് തമ്പിയെ കുറിച്ച് ബാലുവിന്റെ ഭാര്യ ലക്ഷ്മിയ്ക്ക് പറയാനുള്ളത് ഇതാണ്
തിരുവനന്തപുരം: സംഗീതജ്ഞനായിരുന്ന ബാലഭാസ്കറിന്റെ അകാലവിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സംഗീത ലോകം മുക്തമായിട്ടില്ല. പക്ഷേ, അതിനിടയിലാണ് പുതിയ വിവാദങ്ങള്‍ തലപൊക്കുന്നത്. 2018 ഒക്ടോബര്‍ 2 ന് നടന്ന ആക്രമണത്തില്‍ ബാലുവിന്റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വിനി ബാലുവും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകള്‍ ഉണ്ടായിരുന്നു. പല ആരോപണങ്ങളും പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നു. കാര്‍ ഓടിച്ചിരുന്നത് ബാലു ആയിരുന്നോ അതോ ഡ്രൈവര്‍ ആയിരുന്നോ എന്നതില്‍ പോലും ദുരൂഹതകളുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ സ്വര്‍ണ കടത്ത് കേസില്‍ പ്രകാശന് തമ്പി അറസ്റ്റിലായതോടെ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉണ്ടായിരിക്കുന്നത്. പ്രകാശ് തമ്പി ബാലഭാസ്കറിന്റെ മാനേജര്‍ ആണെന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഇതേ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു...
അതിനിടെ ബാലുവിന്റെ അപകടമരണം സംബന്ധിച്ച് കലാഭവന്‍ സോബി നടത്തിയ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി.

സ്വര്‍ണക്കടത്ത് പ്രതികള്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ആയ പ്രകാശന് തമ്പി, വിഷ്ണു എന്നിവരുമായി ബാലഭാസ്കറിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രകാശന് തമ്പിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തതോടെ ആണ് ബാലഭാസ്കറിന്റെ അപകടമരണം വീണ്ടും ചര്‍ച്ചയായത്. സ്വര്‍ണക്കടത്തുമായി ആ അപകടത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

മാനേജര്‍മാര്‍
പ്രകാശന് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നു എന്ന രീതിയില്‍ ആണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. ബാലഭാസ്കറിന്റെ അടുത്ത ബന്ധു ഇതേ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഭാര്യ ലക്ഷ്മിയേയും സുഹൃത്തുക്കളേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.

ലക്ഷ്മി ആദ്യം പറഞ്ഞത്
പ്രകാശന് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നു എന്ന പ്രചാരണം ശരിയല്ലെന്നായിരുന്നു ലക്ഷ്മി ആദ്യം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ചില പ്രാദേശിക പരിപാടികളുടെ സംഘാടനം നടത്തിയതല്ലാതെ ബാലഭാസ്കറുമായി ഇവര്‍ക്ക് ഒരു ഔദ്യോഗിക ബന്ധവും ഇല്ലെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.
ആ ഫേസ്ബുക്ക് പോസ്റ്റ്
ബാലഭാസ്കറിന്റെ ഫേസസ്ബുക്ക് പേജ് വഴി ആയിരുന്നു ലക്ഷ്മി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പേരിനൊപ്പം ബാലഭാസ്കറിന്റെ പേര് അപകീര്‍ത്തികരമായി മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും അത് താങ്ങാവുന്നതിലും അധികമാണെന്നും രശ്മി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പ്രചാരണം ഇങ്ങനെ ആയി
ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം മറ്റൊരു രീതിയില്‍ ആയി പ്രചാരണം. പ്രകാശന് തമ്പിയേയും വിഷ്ണുവിനേയും അറിയില്ലെന്ന രീതിയില്‍ ലക്ഷ്മി പറഞ്ഞു എന്നായിരുന്നു അത്. ബാലഭാസ്കറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ പോലും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.

അറിയില്ലെന്ന് പറഞ്ഞിട്ടില്ല
എന്നാല്‍ പ്രകാശന് തമ്പിയേയും വിഷ്ണുവിനേയും അറിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ലക്ഷ്മി വ്യക്തമാക്കുന്നത്. പ്രകാശന് തമ്പി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നില്ല എന്ന് മാത്രമാണ് താന്‍ പറഞ്ഞത്. ചില പരിപാടികള്‍ സംഘടിപ്പിച്ചതിനുള്ള പ്രതിഫലം അന്ന് തന്നെ പ്രകാശന് തമ്പിയ്ക്ക് നല്‍കിയിരുന്നു എന്നും ലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

കലാഭവന്‍ സോബിയ്ക്ക് ഭീഷണി
ബാലഭാസ്കറിന്റെ മരണം സംംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ആളാണ് കലാഭവന്‍ സോബി. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പേര് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടു എന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് സോബി പറയുന്നത്. എങ്കിലും എവിടെ വേണമെങ്കിലും താന്‍ കണ്ട കാര്യങ്ങള്‍ മൊഴിയായി നല്കാന് തയ്യാറാണെന്നും സോബി പറഞ്ഞു.

മാനേജര്‍ തന്നെ?
കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിലും പ്രകാശന് തമ്പിയെ ബാലഭാസ്കറിന്റെ മാനേജര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. താന്‍ കണ്ട കാര്യം ആദ്യം അറിയിച്ചത് ഗായകന് മധു ബാലകൃഷ്്ണനെ ആണെന്നും വിവരം ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന് തമ്പിയെ അറിയിക്കാന്‍ മധു പറഞ്ഞു എന്നും ആണ് സോബി വെളിപ്പെടുത്തിയത്. എന്നാല്‍ പ്രകാശന് തമ്പി താന്‍ പറഞ്ഞ കാര്യം ഗൗരവത്തില്‍ എടുത്തില്ലെന്നും സോബി പറയുന്നുണ്ട്.

വീട്ടുകാരുടെ സംശയങ്ങള്‍
ബാലുവിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. പാലക്കാടുള്ള ഒരു സ്വകാര്യ ആശുപത്രി ഉടമയ്ക്കെതിരെ ആയിരുന്നു സംശയം ഉയര്‍ത്തിയത്. ചില സാമ്പത്തിക ഇടപാടുകളെ പറ്റി ബാലഭാസ്കര്‍ തന്നെ മുമ്പ് പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്തരം ഒരു സംശയം.

പ്രകാശന് തമ്പിയും വിഷ്ണുവും ഡോക്ടറും
പാലക്കാട്ടെ സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറും പ്രകാശന് തമ്പിയും വിഷ്ണുവും തമ്മില്‍ അടുത്ത ബന്ധമാണെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇത് കൂടുതല്‍ സംശയങ്ങളിലേക്കാണ് വഴിവയ്ക്കുന്നത്. അപകടത്തെ കുറിച്ച് വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും നല്കിയ മൊഴികള്‍ പരസ്പര വിരുദ്ധം ആയിരുന്നു എന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications