Get Updates
Get notified of breaking news, exclusive insights, and must-see stories!

അവര്‍ക്ക് ജയിക്കാനല്ല താല്‍പര്യം, ഞങ്ങളെ തോല്‍പ്പിക്കാനാണ്, തുറന്നടിച്ച് മലപ്പുറത്തെ ബിജെപി നേതാവ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ വന്‍ പോരാട്ടം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. എന്നാല്‍ ബിജെപിക്ക് ജില്ലയില്‍ പല പ്രതിസന്ധികളുമുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഇടതുപക്ഷവും യുഡിഎഫും ചേര്‍ന്ന് തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ക്ക് ജയിക്കുന്നതിനേക്കാള്‍ താല്‍പര്യം അതിലാണെന്നും നേതാക്കള്‍ പറയുന്നു. ഇക്കാര്യം ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്തും ആരോപിച്ചു. അവര്‍ക്ക് സ്വയം ജയിക്കാനുള്ള ആവേശം ഇല്ലാത്തത് പോലെയാണ് കാര്യങ്ങളെന്നും തേലത്ത് പറയുന്നു.

1

മുനിസിപ്പാലിറ്റിയോ അല്ലെങ്കില്‍ പഞ്ചായത്തുകളോ ബിജെപി ഭരിക്കുമെന്ന ഭയമാണ് ഇവര്‍ക്കുള്ളതെന്ന് കരുതാനാവില്ല. ഇവരുടെ ലക്ഷ്യം ബിജെപി ജയിക്കാന്‍ പാടില്ലെന്നാണ്. അത് ഈ പാര്‍ട്ടിയോടുള്ള വിദ്വേഷമാണ്. എന്‍ഡിഎയുടെയോ ബിജെപിയുടെയോ നേതാക്കള്‍ ജില്ലയില്‍ വിജയിക്കരുതെന്ന വാശി ഇവര്‍ക്കുണ്ട്. ഇത് സിപിഎമ്മിന് മാത്രമല്ല മുസ്ലീം ലീഗിനുമുണ്ട്. അതിനായി ഇവര്‍ തമ്മില്‍ ഒരുമിച്ചാണ് പ്രവര്‍ത്തനം. ലീഗിന്റെയും സിപിഎമ്മിന്റെ നേതാക്കള്‍ തമ്മില്‍ വലിയ അധര്‍ധാരയുണ്ടെന്നും രവി തേലത്ത് ആരോപിച്ചു.

പലയിടത്തും ഇടതുമുന്നണിക്കായി സംയുക്ത സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ടു കച്ചവടം നടത്താനും ശ്രമം നടക്കുന്നുണ്ട്. ഇതെല്ലാം ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളാണ്. ബിജെപിയെ ഏത് വിധേനയും തോല്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. മുസ്ലീം ലീഗും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്. കോട്ടയ്ക്കല്‍, പൊന്നാനി, താനൂര്‍ നഗരസഭകളില്‍ ഇത്തരം കൂട്ടുകെട്ടുകള്‍ മറനീക്കി പുറത്തുവന്ന് കഴിഞ്ഞെന്നും തേലത്ത് പറഞ്ഞു.

Recommended Video

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

    ജനങ്ങള്‍ ഇവരുടെ കള്ളത്തരങ്ങളെ തീര്‍ച്ചയായും തള്ളിക്കളയും. 2257 തദ്ദേശ വാര്‍ഡുകളില്‍ 1354ല്‍ ബിജെപിയും എട്ട് സീറ്റുകളില്‍ ബിഡിജെഎസ്സുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലെ 28 സീറ്റിലും ബിജെപിയാണ് മത്സരിക്കുന്നത്. നാല് സീറ്റുകളില്‍ ബിഡിജെഎസ്സും മത്സരിക്കുന്നുണ്ടെന്ന് രവി തേലത്ത് വ്യക്തമാക്കി. അതേസമയം വോട്ടു കച്ചവടം നടന്നില്ലെങ്കില്‍ ഇത്തവണ നല്ല നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+