Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരില്‍ വാഹനങ്ങളും വസ്തുക്കളും തീയിട്ട് നശിപ്പിക്കുന്നു: പോലീസ് നോക്കുകുത്തി! നാല് വാഹനങ്ങള്‍!!

മലപ്പുറം: തിരൂര്‍ വെട്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളും വസ്തുക്കളും തീയിട്ട് നശിപ്പിക്കുന്നു, നോക്കുകുത്തിയായി പോലീസ്, ഒരാഴ്ചക്കിടെ നാലു വാഹനങ്ങള്‍ കത്തിച്ചു, പറവണ്ണയിലെ കൊലക്കേസുമായി ബന്ധമെന്നും സംശയം. ഇന്നലെ പുലര്‍ച്ചെ ആലിന്‍ചുവടിലെ പള്ളി വളപ്പില്‍ സൂക്ഷിച്ചിരുന്ന വെട്ടം പഞ്ചായത്തിന്റെ ലക്ഷങ്ങള്‍ വിലവരുന്ന ചൂടി പുതപ്പാണ് അക്രമികള്‍ കത്തിച്ചത്. ആവിപ്പുഴ തോടിന് മണ്ണൊലിപ്പ് തടയുന്നതിന് കൊണ്ടുവന്നതായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചൂടിപ്പടം വിരിക്കാനാവാതെ സൂക്ഷിച്ചു വെച്ചതാണ്. കൃഷിയിടങ്ങളുടെ സംരക്ഷണവും വിഭാവനം ചെയ്താണ് പഞ്ചായത്ത് മണ്ണൊലിപ്പ് തടയുന്നതിന് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ.അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കും പീടിക പറമ്പില്‍ ഷാജി മോന്റെ കാറും കത്തിച്ചിരുന്നു. ഇവയുടെ അന്വേഷണത്തിനിടയിലാണ് മൂന്നാം ദിവസവും തീവെപ്പുണ്ടായത്. തിരൂര്‍ പോലീസ് മൂന്നു കേസും ഊര്‍ജ്ജിതമായി അന്വേഷിച്ചു വരുന്നു.

attackcasemalappuram-15

തിരൂര്‍ പച്ചാട്ടിരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്.ഇതോടെ ഒരാഴ്ചക്കിടെ നാലു വാഹനങ്ങളാണ് തിരൂര്‍ മേഖലയില്‍ അഗ്‌നിക്കിരയായത്. രണ്ട് മാസത്തിനിടെ ആറിലേറെ വാഹനങ്ങളാണ് തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തീവെച്ച് നശിപ്പിച്ചത്.കഴിഞ്ഞ ദിവസം മുറിവഴിക്കലില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയുടെ ബൈക്ക് കത്തിച്ചതിന് തൊട്ടുപിന്നാലെയാണ് സമീപ പ്രദേശമായ പച്ചാട്ടിരിയിലും വാഹനം കത്തിക്കലുണ്ടായിട്ടുള്ളത്. പച്ചാട്ടിരി നൂര്‍ലേക്കിന് സമീപം കല്ലിങലകത്ത് പീടികപറമ്പില്‍ ഷാജിമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മാരുതി സ്വിഫ്റ്റ് കാര്‍ പുലര്‍ച്ചെയോടെ ദുരുഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. പുലര്‍ച്ചെ ഒന്നരക്കും രണ്ടിനും ഇടയിലാണ് സംഭവം.

വെളിച്ചം കണ്ട് ഷാജിമോന്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് സമീപവാസികള്‍ ഒടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വിദേശത്തായിരുന്ന ഷാജിമോന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഷാജിമോന്റെ സഹോദരിയുടെ മകന്റേതാണ് കാര്‍. അവധിക്ക് എത്തിയപ്പോള്‍ ഉപയോഗിക്കാന്‍ വാങ്ങിയതായിരുന്നു.

സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ അബ്ദുല്‍ഷുക്കൂറിന്റെ ബൈക്കായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ മുറിവഴിക്കലില്‍ കത്തിനശിച്ചത്. കഴിഞ്ഞയാഴ്ച പറവണ്ണയില്‍ ഓട്ടോയും തീവെച്ച് നശിപ്പിച്ച സംഭവമുണ്ടായി. കഴിഞ്ഞ മാസങ്ങളില്‍ കൂട്ടായി, പറവണ്ണ ഭാഗങ്ങളിലും പലതവണ വാഹനം കത്തിക്കലുണ്ടായി. സാധാരണ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായാണ് വാഹനം കത്തിക്കല്‍ അരങ്ങേറാറുള്ളത്. എന്നാല്‍ പുതിയ സംഭവങ്ങള്‍ക്ക് രാഷ്ട്രീയ നിറമില്ലാത്തത് ആശങ്കയുയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കൃത്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. കേസിലെ പ്രതിയെ സഹായിച്ച വ്യക്തിയുടെ ഓട്ടോയും തീയിട്ടിരുന്നു. ഇതിന് പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച്് എ.എസ്.ഐക്ക് കേസിലെ പ്രതിയുമായി അടുപ്പമുണ്ടായിരുന്നോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+