മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, മലപ്പുറത്ത് കടുത്ത നിയന്ത്രണം

Google Oneindia Malayalam News

മലപ്പുറം: കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്‍.ടി.ഒ കെ.ജോഷി അറിയിച്ചു. ജില്ലയിലെ ആര്‍.ടി ഓഫീസ്, സബ് ആര്‍.ടി ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും 2021 ഏപ്രില്‍ 21 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

28

നിരോധനമുള്ള രണ്ടാഴ്ച്ചത്തേക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഈ കാലയളവില്‍ അനുവദിക്കൂവെന്നും മലപ്പുറം ആര്‍.ടി.ഒ പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ക്ക് പുറത്തുള്ള പെട്ടികളില്‍ നിക്ഷേപിക്കാം.

കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍

സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന കാലയളവില്‍ ഫോണ്‍ വഴിയുള്ള അന്വേഷണങ്ങള്‍ക്ക് ഓഫീസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ആര്‍.ടി ഓഫീസില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അന്വേഷണങ്ങളും 14 ദിവസങ്ങളിലേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0483 2734924

അതേസമയം, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മുഴുവന്‍ വിനോദ കേന്ദ്രങ്ങളിലുമാണ് ഡി.ടി.പി.സി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

ഇതോടെ ജില്ലയില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള ആഢ്യന്‍പാറ, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, പടിഞ്ഞാറേക്കര ബീച്ച്, പൊന്നാനി ബീയ്യം പാലം, ബീയ്യം കായല്‍, മലപ്പുറം ശാന്തിതീരം പുഴയോര പാര്‍ക്ക്, മഞ്ചേരി ചെരണി പാര്‍ക്ക്, വണ്ടൂര്‍ വാണിയമ്പലം, കരുവാരക്കുണ്ട് ചെറുമ്പ് ഇക്കോ വില്ലേജ്, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, താനൂര്‍ ഒട്ടുമ്പുറം ബീച്ച്, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം മിനി പമ്പ, പൊന്നാനി ചമ്രവട്ടം സ്നേഹപാത എന്നീ വിനോദ കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malappuram
English summary
Driving test stooped and Tourist centers closed in Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X