മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ഗോ സ്വീകരിച്ചു... പ്രവാസിയെ കയറ്റിയില്ല; മലപ്പുറത്ത് നടന്നത് നെഞ്ചു തകര്‍ക്കുന്ന അനുഭവം...

  • By Desk
Google Oneindia Malayalam News

എടപ്പാള്‍: വിദേശത്ത് നിന്നെത്തിയ പ്രവാസിയെ വീട്ടില്‍ കയറ്റാതെ കുടുംബക്കാര്‍. പുലര്‍ച്ചെ വീടിന് മുന്നിലെത്തി മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും കാര്യമുണ്ടായില്ല. കുടിക്കാന്‍ വെള്ളം പോലും തന്നില്ലെന്ന് ആരോപണമുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കുടുംബവീട്ടില്‍ പാര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ലത്രെ. ഒടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി നടുവട്ടത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

f

വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസിക്ക് നേരിടേണ്ടി വന്ന അനുഭവം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. കൊറോണ വൈറസ് രോഗം പടരുമെന്ന ഭീതിയായിരിക്കാം കുടുംബങ്ങളെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചത്. വിദേശത്ത് നിന്ന് എത്തുന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് പ്രവാസിയുടെ സഹോദരങ്ങള്‍ പറഞ്ഞത്. എന്നാല്‍ വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നും രണ്ടുദിവസം മുമ്പ് എത്തിയ കാര്‍ഗോ അവര്‍ സ്വീകരിച്ചിരുന്നുവെന്നും പ്രവാസി പറയുന്നു.

Recommended Video

cmsvideo
പ്രവാസിയോട് സ്വന്തം വീട്ടുകാരുടെ ക്രൂരത | Oneindia Malayalam

എട്ട് സഹോദരങ്ങളും രണ്ടു സഹോദരിമാരുമുണ്ട് ഇദ്ദേഹത്തിന്. തൃശൂര്‍ ജില്ലയിലാണ് ഭാര്യവീട്. പ്രായമായ മാതാപിതാക്കളുണ്ട് അവിടെ. മാത്രമല്ല ഭാര്യയ്ക്ക് ശ്വസന സംബന്ധമായ അസുഖങ്ങളുമുണ്ട്. അതുകൊണ്ടാണ് അവിടേക്ക് പോകാതിരുന്നത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ സ്വന്തമായുള്ള സ്ഥലത്ത് വീട് വയ്ക്കാനാണ് പ്രവാസിയുടെ തീരുമാനം. പ്രവാസിയുടെ ദുരവസ്ഥ അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ ക്വാറന്റൈനില്‍ കഴിയാം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കും. ജില്ലയുടെ പല ഭാഗങ്ങളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

Malappuram
English summary
Family members ignored; Expat moved to institutional quarantine in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X