മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെടി ജലീലിനോട് ചോദിച്ചു; മിടുക്കി സമയെ കാണാന്‍ ഫിറോസിക്ക എത്തി... അപ്പോള്‍ അടുത്ത ചോദ്യം...

Google Oneindia Malayalam News

തവനൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. മന്ത്രി കെടി ജലീലും ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും നേരിട്ട് ഏറ്റുമുട്ടുന്ന ഇവിടെ ഫലം പ്രവചാനീതമാണ്. അഭിപ്രായ സര്‍വ്വെകളില്‍ ജലീല്‍ മുന്നിട്ട് നില്‍ക്കുണ്ടെങ്കിലും വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ ഫിറോസിനുള്ള സ്വീകാര്യത തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടതുക്യാമ്പിലുണ്ട്.

സൈബര്‍ ഇടങ്ങളിലും തവനൂരിലെ സ്ഥാനാര്‍ഥികളുടെ ഓരോ അനക്കങ്ങളും വലിയ ചര്‍ച്ചയാണ്. അതിനിടെയാണ് സമ എന്ന കൊച്ചു മിടുക്കി തവനൂരില്‍ തിരഞ്ഞെടുപ്പ് താരമായത്. സമയെ കാണാന്‍ ഫിറോസ് കുന്നംപറമ്പില്‍ എത്തിയതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം

ജലീലിനെ അമ്പരപ്പിച്ച ചോദ്യം

ജലീലിനെ അമ്പരപ്പിച്ച ചോദ്യം

മന്ത്രി കെടി ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു വീഡിയോ ആണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പ്രചാരണത്തിനിടെ ഒരു കുട്ടിയെ ജലീല്‍ ഒക്കത്തെടുത്തു. കുട്ടിയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് ചുറ്റുമുള്ളവര്‍ അമ്പരന്നു. ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ... എന്നായിരുന്നു കുട്ടിയുടെ ചോദ്യം.

സമയെ കാണാന്‍ ഫിറോസ് എത്തി

സമയെ കാണാന്‍ ഫിറോസ് എത്തി

കുട്ടിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് കെടി ജലീല്‍ പൊട്ടിച്ചിരിക്കുന്നതും വരുമെന്ന് പറയുന്നതുമായിരുന്നു ആദ്യ വീഡിയോ. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത് ഫിറോസ് കുന്നംപറമ്പിലിന്റെ അനുയായികളായിരുന്നു. എന്നാല്‍ അധികം വൈകിയില്ല. കുഞ്ഞു സമയെ കാണാന്‍ ഫിറോസ് എത്തിയതാണ് പുതിയ വീഡിയോ.

കുട്ടിയുടെ അടുത്ത ചോദ്യം

കുട്ടിയുടെ അടുത്ത ചോദ്യം

ഫിറോസിനെയും സംഘത്തെയും കണ്ട ഉടനെ ഇത് ഫിറോസിക്കയാണോ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഫിറോസ് എത്തി കുഞ്ഞിന്റെ കൈയ്യില്‍ മുത്തംവച്ചു. അപ്പോള്‍ അടുത്ത ചോദ്യം. മിഠായി തരുമോ. കൈയ്യില്‍ കരുതിയ മിഠായി പാക്കറ്റുകള്‍ ഫിറോസ് കുഞ്ഞിന് കൈമാറി. കൂടെ നിന്നവര്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.

സൈബര്‍ ചര്‍ച്ചകള്‍

സൈബര്‍ ചര്‍ച്ചകള്‍

കുഞ്ഞിനെ പുകഴ്ത്തുന്നവരില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇടതു വലതു മുന്നണിയില്‍പ്പെട്ടവരുണ്ട്. എന്നാല്‍ ഇതേ തുടര്‍ന്നുള്ള ട്രോളുകളും മറ്റു പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കുഞ്ഞുങ്ങള്‍ക്ക് വരെ അറിയേണ്ടത് ഫിറോസിക്കയെ കുറിച്ചാണ് എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു.

പ്രവചാനാതീതം

പ്രവചാനാതീതം

തവനൂരില്‍ അവസാന ലാപ്പിലേക്ക് തിരഞ്ഞെടുപ്പ് പ്രചരാണം എത്തുമ്പോള്‍ പ്രവചാനാതീതമാണ് കാര്യങ്ങള്‍. കെടി ജലീലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ഫിറോസ്. എന്നാല്‍ ജയസാധ്യത ജലീലിന് തന്നെയാണെന്നു ഇടതുപക്ഷം വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വരെ വന്ന അഭിപ്രായ സര്‍വ്വെകളും ജലീലിനൊപ്പമാണ്.

സ്ത്രീ വോട്ടര്‍മാര്‍ കരുത്താകുമോ

സ്ത്രീ വോട്ടര്‍മാര്‍ കരുത്താകുമോ

രണ്ടു കാര്യങ്ങളാണ് ഫിറോസ് കുന്നംപറമ്പിലിനും യുഡിഎഫിനും തവനൂരില്‍ നേട്ടമാകാന്‍ സാധ്യത. ഒന്ന് ഫിറോസിന് ചാരിറ്റി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലുള്ള സ്വീകാര്യതയാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഫിറോസ് മുന്‍കൈയ്യെടുത്ത് സഹായം ചെയ്യുന്ന വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രണ്ടാമത്തെ നേട്ടം

രണ്ടാമത്തെ നേട്ടം

ഫിറോസ് സ്ഥാനാര്‍ഥിയായി എത്തിയ ശേഷം തവനൂരിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ശക്തമാണ്. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടിയല്‍ ഐക്യം പ്രകടമാണ് എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത ഇത്തരം ഘടകങ്ങള്‍ യുഡിഎഫിന് അനുകൂലമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

വികസനവും ചാരിറ്റിയും

വികസനവും ചാരിറ്റിയും

കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളാണ് ജലീലിന്റെ പ്രചാരണ വിഷയങ്ങള്‍. എന്നാല്‍ വൃക്കരോഗികളുടെ ചികില്‍സയ്ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ഫണ്ട് മുടക്കിയത് ജലീലാണ് എന്ന പ്രചാരണം മറുചേരി ഉന്നയിക്കുന്നു. ഫിറോസിനെതിരായ കേസുകള്‍ എല്‍ഡിഎഫ് ക്യാമ്പ് പ്രചരിപ്പിക്കുന്നു. എന്തുകൊണ്ട് കഴിഞ്ഞ 5 വര്‍ഷം ഭരിച്ചിട്ടും എന്നെ അറസ്റ്റ് ചെയ്തില്ലെന്ന മറുചോദ്യവുമായി ഫിറോസ് ഇതിനെ നേരിടുകയാണ്.

Recommended Video

cmsvideo
ഫിറോസ് കുന്നുംപറമ്പിൽ വരില്ലേ ? ജലീലിനെ ക്ഷ വരപ്പിച്ചു ഈ കാന്താരി

ഞാന്‍ തന്നെ വന്നത് വൈകിപ്പോയി... നേമം സിംഗപ്പൂരായോ? ഇ ശ്രീധരന് ഇനി പറ്റുമോ എന്ന് ശശി തരൂര്‍ഞാന്‍ തന്നെ വന്നത് വൈകിപ്പോയി... നേമം സിംഗപ്പൂരായോ? ഇ ശ്രീധരന് ഇനി പറ്റുമോ എന്ന് ശശി തരൂര്‍

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം

Malappuram
English summary
Firos Kunnamparambil arrived to meet viral girl in Thavanoor after she asked to KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X