Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വര്‍ഷം എംഎല്‍എ ആയില്ലേ... തവനൂരിന് എന്തു കിട്ടി? ചോദ്യങ്ങളുമായി ഫിറോസ് കുന്നംപറമ്പില്‍

തവനൂര്‍: മലപ്പുറം ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. മന്ത്രി കെടി ജലീല്‍ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. കുറ്റിപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി 2006ല്‍ തുടങ്ങിയ തേരോട്ടം മണ്ഡല പുനര്‍ നിര്‍ണയ ശേഷം തവനൂര്‍ ആയപ്പോഴും തുടര്‍ന്നു. തവനൂര്‍ മണ്ഡലത്തില്‍ ഇതുവരെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പാണ് നടന്നത്. ആദ്യം 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ജലീല്‍ 2016ല്‍ ഭൂരിപക്ഷം 17000ത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു.

p

ഇത്തവണ ഇനിയും ജയിക്കുമോ അതോ യുഡിഎഫിന് മുമ്പില്‍ അടിയറവ് പറയുമോ എന്നാണ് അറിയേണ്ടത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പിലാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും സമ്മതനായ അദ്ദേഹത്തിന്റെ വരവോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം പോര്‍വിളി നടക്കുന്ന മറ്റൊരു മണ്ഡലം ഇല്ല എന്ന് പറയാം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

താന്‍ തന്നെ ജയിക്കുമെന്ന പ്രതീക്ഷയിലാണ് ഫിറോസ് കുന്നംപറമ്പില്‍. തുടര്‍ച്ചയായി 15 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരാള്‍ക്കെതിരെയാണ് എന്റെ മല്‍സരം. കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടന്നിട്ടില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ഒരു കുടിവെള്ള പദ്ധതി പോലും തുടങ്ങാന്‍ സാധിച്ചിട്ടില്ല. എല്‍ഡിഎഫ് ക്യാമ്പ് പരാജയ ഭീതിയിലാണ്. തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎമ്മും തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+