• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

37ടീമുകള്‍ 800ഓളം താരങ്ങള്‍: ദേശീയ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറത്ത്

  • By Desk

മലപ്പുറം: രാജ്യത്തിന്റെ വിവിധ സംസ്ഥാനത്തെ പോലീസ് ടീമുകളുടെ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് തിങ്കാളാഴ്ച്ച മുതല്‍ മലപ്പുറത്ത് തുടക്കമാവും. 67 -ാമത് ബിഎന്‍ മല്ലിക്ക് മെമ്മോറിയല്‍ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനെത്തുന്നത് 37 ടീമുകളില്‍ നിന്നും 800 ഓളം താരങ്ങളാണ്. എട്ടു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്,ക്ലാരി,നിലമ്പൂര്‍, മലപ്പുറം സ്റ്റേഡിയങ്ങള്‍ വേദികളാവുക. പാണ്ടിക്കാട് ഐആര്‍ബിഎന്‍ ഗ്രൗണ്ടില്‍ രാവിലെ 6.30 ന് സിഐഎസ്എഫും ആര്‍പിഎഫും തമ്മിലും ക്ലാരി ആര്‍ആര്‍എഫ് ഗ്രൗണ്ടില്‍ മിസോറം പോലിസും രാജസ്ഥാന്‍ പോലിസും തമ്മിലും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.

ആസം റൈഫിള്‍സും മധ്യ പ്രദേശ് പോലിസും

ആസം റൈഫിള്‍സും മധ്യ പ്രദേശ് പോലിസും

8.30ന് ജമ്മു കശ്മീറും ത്രിപുരയും തമ്മിലും ആസം റൈഫിള്‍സും മധ്യ പ്രദേശ് പോലിസും മത്സരിക്കും. വൈകുന്നേരം 4ന് മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ ഓപണിങ് സെറിമണി നടക്കും. ചടങ്ങില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംങ് (എവിഎസ്എം വിആര്‍സി വിഎസ്എം) മുഖ്യാതിഥിയാവും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി അനില്‍കാന്ത്, (ചെയര്‍മാന്‍ ഓര്‍ഗനൈസിംങ് കമ്മിറ്റി), തൃശ്ശൂര്‍ റേഞ്ച് ഐജി കെ അജിത്കുമാര്‍, ഡിഐജി എപി ബറ്റാലിയന്‍ പി പ്രകാശ്, വിവിധ ജില്ലാ പോലീസ് മേധാവികള്‍, കമ്മാന്റന്റുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് 7ന് ആതിഥേയരായ കേരള പോലീസും സിക്കിം പോലീസും തമ്മില്‍ പോരാട്ടം നടക്കും.

മത്സരത്തിന് അതേസമയം തന്നെ പാണ്ടിക്കാടില്‍ ഗോവയും ഹരിയാനയും തമ്മിലും 9 മണിക്ക് മലപ്പുറത്ത് മഹാരാഷ്ട്ര പോലീസ്-യുപി, പാണ്ടിക്കാട് തമിഴ്‌നാട്-പോണ്ടിച്ചേരി, ക്ലാരിയില്‍ ലക്ഷദ്വീപും ജാര്‍ഖണ്ഡും തമ്മിലും മത്സരങ്ങള്‍ നടക്കും. സംസ്ഥാനം നാലാം തവണയാണ് പോലീസ് ഫുട്‌ബോളിന് വേദിയാവാനൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ഫ്‌ളഡ്‌ലൈറ്റ് സംവിധാനം ഒരുക്കുന്നത്. ക്ലാരി, പാണ്ടിക്കാട്, മലപ്പുറം എന്നിവടങ്ങളിലാണ് ഫ്‌ളഡ്‌ലിറ്റ് സംവിധാനം. ഫിഫാ നിയമത്തില്‍ നിന്നും മാറി പോലീസ് ജയത്തിന് രണ്ട് പോയിന്റാണുള്ളത്.

എട്ടു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും

എട്ടു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും

67 -ാമത് ബിഎന്‍ മല്ലിക്ക് മെമ്മോറിയല്‍ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനെത്തുന്നത് 37 ടീമുകളില്‍ നിന്നും 800 ഓളം താരങ്ങള്‍. എട്ടു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. പൂള്‍ എ യില്‍ നിലവിലുള്ള ചാംപ്യന്മാരായ ബിഎസ്എഫ്, കരുത്തരായ നാഗാലാന്റ് പോലീസ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ഒഡിഷ ടീമുകളും ബിയില്‍ ശക്തരായ പഞ്ചാബ് പോലീസ്, ഡല്‍ഹി, ലക്ഷദ്വീപ്, ജാര്‍ഖണ്ഡും സിയില്‍ മണിപ്പൂര്‍ മികച്ച ടീമാണ്. പുറമെ ചത്തീസ് ഗഡ്, മേഘാലയ, ഡിയില്‍ മിസോറാമും ആസാം റൈഫിള്‍സും പോരാട്ട വീര്യമുള്ള ടീമുകളാണ്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശുമുണ്ട്. പൂള്‍ ഇയില്‍ കേരള പോലീസും ആസാം പോലീസും മഹാരാഷ്ട്രയും സിക്കിം പോലീസും ഒന്നിനൊന്ന് കിടപിടിക്കുന്നവരാണ്. യുപി മാത്രമാണ് താരതമ്യേന ദുര്‍ബലര്‍. എഫില്‍ സിഐഎസ്എഫ്, ആര്‍പിഎഫ്, ജമ്മുകശ്മീര്‍, ചണ്ഡിഗഡ്, ത്രിപുരയും ജിയില്‍ ഗോവ,ഹരിയാന,തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, പോണ്ടിച്ചേരിയും എച്ച്- പൂളില്‍ സിആര്‍പിഎഫും ബംഗാളും ആന്‍ധ്രയും തെലങ്കാനയും വിവിധ ദിവസങ്ങളില്‍ മത്സരിക്കും.

 കേരള പോലീസ് തിങ്കളാഴ്ച്ച ഇറങ്ങും

കേരള പോലീസ് തിങ്കളാഴ്ച്ച ഇറങ്ങും

അഞ്ചുതവണ ജേതാക്കളായ ആതിഥേയര്‍ തിങ്കളാഴ്ച്ച ആദ്യ പോരാട്ടത്തിനിറങ്ങും. രാവിലെ 7ന് കോട്ടപ്പടി മൈതാനത്ത് കരുത്തരായ സിക്കിം പോലീസുമായാണ് മത്സരം. ഇന്ത്യന്‍ താരം ഐ എം വിജയന്‍ ഇത്തവണ കളത്തിലിറങ്ങുന്നത് ടീമിന് കാര്യമായ ആത്മ വിശ്വാസം നല്‍കും. ടീം കോച്ച് കെ സുനിലിന്റെ നേതൃത്വത്തില്‍ അവസാനവട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 90 കളിലെ പോലീസ് ടീമായി തുടക്കത്തില്‍ തന്നെ മികച്ച മാര്‍ജ്ജിനില്‍ ജയിക്കാനാവും മുന്‍ ഫെഡറേഷന്‍കപ്പ് ജേതാക്കളുടെ ശ്രമം. അവസാനമായി 2013ലാണ് കേരള പോലീസ് ചാംപ്യന്മാരായത്. കഴിഞ്ഞ തവണ കശ്മീരില്‍വെച്ച് നടന്ന ടൂര്‍ണമെന്റില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. യുവാക്കളുടെ ടീം മാസങ്ങള്‍ക്ക് മുമ്പേ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ടീം- നിഷാദ്,ശരത് ലാല്‍, വിപിന്‍ തോമസ്, സാദിഖലി, ശ്രീരാഗ്, സുജില്‍, രാംജിത്, അഖില്‍, ഹഫ്‌സിദ്, ഷനൂപ്, കെ ഫിറോസ്, ജിംഷാദ്, മെല്‍ബിന്‍ മര്‍സുഖ്, അനീഷ്. അല്‍സഫീര്‍, വിന്‍ശോഭ്, അഭിജിത്, രാഹുല്‍, ജിമ്മി. യു ഷറഫലിയാണ് മാനേജര്‍.

 മാര്‍ച്ച് പാസ്റ്റ് തിങ്കളാഴ്ച്ച

മാര്‍ച്ച് പാസ്റ്റ് തിങ്കളാഴ്ച്ച

ചരിത്രത്തിലാദ്യമായി ഫ്‌ളഡ്‌ലിറ്റ് സംവിധാനത്തോടെ മലപ്പുറത്ത് നടക്കുന്ന ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കേങ്കേമമാക്കാന്‍ മലപ്പുറം ഒരുങ്ങി. പരിപാടിയുടെ റിഹേഴ്‌സല്‍ ഞായറാഴ്ച്ച എംഎസ്പി മൈതാനിയില്‍ വൈകീട്ട് 3 മണിക്ക് നടന്നു. 37 ടീമുകളും അണിനിരന്ന മാര്‍ച്ച് പാസ്റ്റ്, 170 കേരള പോലീസ് വനിതാ ട്രെയ്‌നികളുടെ എയ്‌റോബിക് ഡാന്‍സ്, യോഗാ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. റിഹേഴ്‌സല്‍ ചടങ്ങ് വീക്ഷിക്കാന്‍ ഡിഐജി അനൂപ് കുരുവിള(കേരള പോലീസ് അക്കാദമി), മലപ്പുറം എസ്പി പ്രദീഷ്‌കുമാര്‍,എംഎസ്പി കമാണ്ടന്റ് യു അബ്ദുല്‍കരീം, ഓര്‍ഗനൈസിങ് സെക്രട്ടറി യു ഷറഫലി(ആര്‍ആര്‍എഫ് കമാണ്ടന്റ്) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആള്‍ ഇന്ത്യാ പോലീസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിക്കുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ(ചീഫ് പാട്രന്‍),നോര്‍ത്ത്

എഡിജിപി അനില്‍കാന്ത്(ചെയര്‍മാന്‍),തൃശ്ശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍(വൈ.ചെയര്‍മാന്‍),കോഴിക്കോട് ജില്ലാ പോലീസ് ചീഫ് കോറി സഞ്ചയ്കുമാര്‍ ഗുരുദിന്‍(വൈ.ചെയര്‍), മലപ്പുറം എസ്പി പ്രദീഷ്‌കുമാര്‍(ഓര്‍ഗ.സെക്രട്ടറി), ആര്‍ആര്‍ആര്‍എഫ് കമാണ്ടന്റ് യു ഷറഫലി(ഓര്‍ഗ.സെക്രട്ടറി) തുടങ്ങിയവരുള്‍പെടുന്ന ഓര്‍ഗനൈസിങ് കമ്മിറ്റിയാണ്.

തിങ്കളാഴ്ച്ചത്തെ മത്സരം

പാണ്ടിക്കാട് ഐആര്‍ബിഎന്‍ ഗ്രൗണ്ട്

6.30 രാവിലെ -സിഐഎസ്എഫ്-ആര്‍പിഎഫ്

8.30 രാവിലെ- ത്രിപുര-ജമ്മു കശ്മീര്‍

7ന് വൈകീട്ട്-ഗോവ-ഹരിയാന

9ന് വൈകീട്ട്- തമിഴ്‌നാട്-പോണ്ടിച്ചേരി

--ആര്‍ആര്‍എഫ് ഗ്രൗണ്ട് കോഴിച്ചെന ക്ലാരി---

6.30ന് മിസോറം- രാജസ്ഥാന്‍

8.30ന് ആസാം റൈഫിള്‍സ്- മധ്യപ്രദേശ്

7ന് പഞ്ചാബ്- ഉ്ത്തരാഖണ്ഡ്

9ന് ലക്ഷദ്വീപ്്- ജാര്‍ഖണ്ഡ്

---മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട്---

7ന് കേരള പോലീസ്-സിക്കിം പോലീസ്

9ന് മഹാരാഷ്ട്രാ- ഉത്തര്‍പ്രദേശ്

Malappuram

English summary
football championship in malappuram with floodight facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X