ദ്രാവക രൂപത്തില്‍ അടിവസ്ത്രത്തില്‍ രണ്ടര കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍: കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന പ്രത്യേക വിമാനത്തില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ വിമാനങ്ങളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലും ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് വിമാനത്തിലുമായിരുന്നു കള്ളക്കടത്ത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
Recommended Video

വഴിക്കടവ് സ്വദേശി ജിത്തു എന്ന യാത്രക്കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ തലശേരി സ്വദേശികളായ ബഷീര്‍, ഫഹദ്, നസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ദ്രാവക രൂപത്തിലായിരുന്നു ഇവരും സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ നാല് പേരും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഒന്നേകാല്‍ കിലോ വീതമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രീതിയും സമാനമാണ്. ഇതാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കാന്‍ കാരണം.
ചാര്‍ട്ടേഡ് വിമാനത്തിലെത്തിയവരാണ് സ്വര്‍ണം കടത്തിയത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം. കൊറോണ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസ് മാര്‍ച്ച് അവസാന വാരം മുതല്‍ നിര്‍ത്തിവച്ചതായിരുന്നു. പിന്നീടാണ് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സര്‍വീസ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് ആരംഭിച്ചു. ഇതോടെ കള്ളക്കടത്ത് മാഫിയ സംഘങ്ങള്‍ വീണ്ടും സജീവമായി എന്നാണ് വ്യക്തമാകുന്നത്. കൊറോണ പശ്ചാത്തലത്തില്‍ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് മാഫിയ സംഘങ്ങള്‍ കരുതിക്കാണുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications