Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനമന്ത്രിയുമായുള്ള ചര്‍ച്ച: ഗ്രാമീണ ബാങ്ക് സമരം ഒത്തുതീര്‍ന്നു, ശാഖകള്‍ വ്യാഴം മുതല്‍ പ്രവര്‍ത്തനം!

മലപ്പുറം: ഡിസംബര്‍ 17 മുതല്‍ മലപ്പുറത്തെ ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ വന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീര്‍ന്നു. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെയും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ബാങ്ക് ചെയര്‍മാനും യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണഅ സമരം പിന്‍വലിച്ചത്.

ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തു. ബാങ്കില്‍ ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയിരുന്നത്. ഒത്തുതീര്‍പ്പുപ്രകാരം 2016 ല്‍ കണ്ടെത്തിയിരുന്ന 329 വേക്കന്‍സി പുനരവലോകത്തിന് വിധേയമാക്കും. മൂന്നു മാസത്തിനകം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം തേടി റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും.

bankstrike

ഇതിനു മുമ്പായി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചയുമുണ്ടാവും. ബാങ്കിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ, ജനറല്‍ മാനേജര്‍മാരായ ഗോവിന്ദ് ഹരി നാരായണന്‍, എസ് പവിത്രന്‍ എന്നിവരും യൂണിയനുകള്‍ക്കുവേണ്ടി ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍, എ ഐ ആര്‍ ആര്‍ ബി ഇ എ അഖിലേന്ത്യാ പ്രസിഡന്റ് സി രാജീവന്‍, കെ ജി ബി യിലെ യൂണിയന്‍ നേതാക്കളായ പി ഗണേശന്‍, കെ. പ്രകാശന്‍, ഗണേശന്‍ പുത്തലത്ത്, സ. മിഥുന്‍ എന്നിവരും പങ്കെടുത്തു.

ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ നിരാഹാര സമരം നടത്തിയ നേതാക്കളായ കെ ജി മദനും എന്‍ സുനില്‍ ബാബുവിനും സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്‍ എന്നിവര്‍ നാരങ്ങാ നീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി. ശശികുമാര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വിശദീകരിച്ചു. ഇ എന്‍ മോഹന്‍ദാസ്, പി പി വാസുദേവന്‍, കെ എം മോഹനന്‍ കുമാര്‍, വി പി അനില്‍, എ കെ വേലായുധന്‍ , സമര സഹായ സമിതി കണ്‍വീനര്‍ ജി. കണ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+