മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് വ്യാജ വാട്‌സ്ആപ്പ് സന്ദേശം; മധ്യപ്രദേശിലേക്ക് തീവണ്ടി റെഡി... പോലീസ് അന്വേഷിക്കുന്നു

  • By Desk
Google Oneindia Malayalam News

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ മലയോര മേഖലകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കിടയില്‍ വാട്‌സ് ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിച്ചത് പോലീസ് അന്വേഷിക്കുന്നു. മധ്യപ്രദേശിലേക്ക് തീവണ്ടിയുണ്ടെന്നാണ് പ്രചാരണം. ഇത് വിശ്വസിച്ച് ചില അതിഥി തൊഴിലാളികള്‍ ഷൊര്‍ണൂരിലേക്ക് കാല്‍നടയായി പുറപ്പെട്ടു. കൂട്ടത്തോടെ റെയില്‍പാളത്തിലൂടെ നടന്നുപോകുന്നത് കണ്ട നാട്ടുകാരും റെയില്‍വെ ജീവനരക്കാരും പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വാട്‌സ്ആപ്പ് വഴി ലഭിച്ച വിവരമാണെന്ന പറഞ്ഞത്.

W

ആരാണ ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശുകാരായ 20 അതിഥി തൊഴിലാളികളാണ് ഷൊര്‍ണൂരിലേക്ക് കാല്‍നടയായി പാളത്തിലൂടെ പുറപ്പെട്ടത്. ഇവരെ വാണിയമ്പലത്ത് വച്ച് പോലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. കരുളായിയില്‍ താമസിക്കുന്നവരാണ് ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടത്. ഓരോരുത്തരുടെയും കൈവശം രണ്ട് ബാഗുകളുണ്ടായിരുന്നു. നിലവില്‍ മധ്യപ്രദേശിലേക്ക് ട്രെയിന്‍ ഇല്ല.

യുപിയിലേക്കും ബിഹാറിലേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തിരൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടിരുന്നു. ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ ഈ മാസം 15ന് പുറപ്പെടുമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. നേരിട്ട് ടിക്കറ്റ് ലഭിക്കില്ല. ജില്ലാ ഭരണകൂടമാണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നവരെ വൈദ്യപരിശോധന നടത്തി കൊറോണ രോഗമില്ലെന്ന് ഉറപ്പാക്കും. ശേഷമാണ് കെഎസ്ആര്‍ടിസി ബസില്‍ റെയില്‍വെ സ്റ്റേഷനിലെത്തിക്കുക. കഴിഞ്ഞ ദിവസങ്ങളിലെ അതിഥി തൊഴിലാളികളുടെ യാത്രകള്‍ അങ്ങനെയായിരിരുന്നു.

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

ഇതിനിടെയാണ് ഇല്ലാത്ത ട്രെയിനിന്റെ പേരില്‍ ഒരുകൂട്ടം തൊഴിലാളികള്‍ കരുളായിയില്‍ നിന്ന് പുറപ്പെട്ടത്. പോലീസ് ഇവര്‍ താസമിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥനെ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിച്ചു. നിലവില്‍ നിലമ്പൂര്‍-ഷൊര്‍ണൂല്‍ പാളത്തിലൂടെ യാത്രാ ട്രെയിന്‍ സര്‍വീസ് നടത്തുന്നില്ല. പക്ഷേ,സചരക്കു വണ്ടി പോകുന്നതിന് തടമസില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കൂട്ടത്തോടെ പാളത്തിലൂടെ നടന്നുപോയത്.

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

Malappuram
English summary
Guest Workers in Malappuram cheated by fake travel message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X