• search

കൂട്ടുകാരന്‍ ഭാര്യയുടെ കാമുകനായി, അവസാനം ഭാര്യയയും കാമുകനുംചേര്‍ന്ന് ഭര്‍ത്താവിനെ അരുംകൊല ചെയ്തു, ആദ്യം ഭക്ഷണത്തില്‍ വിഷംചേര്‍ത്തും കൊല്ലാന്‍ ശ്രമിച്ചു

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലപ്പുറം: കൂട്ടുകാരന്‍ ഭാര്യയുടെ കാമുകനായപ്പോള്‍ ജീവന്‍ നഷ്ടമായത് ഭര്‍ത്താവിന്. താനൂര്‍ തെയ്യാലയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിന്റെ പിന്നാമ്പുറം ഇങ്ങിനെയാണ്. അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെയാണ് ഭാര്യ സൗജത്തും കാമുകന്‍ ഓമച്ചപ്പുഴ സ്വദേശി കുളത്തൂര്‍ ബഷീറും ചേര്‍ന്ന് കഴിഞ്ഞ ദിവസം അരുംകൊല ചെയ്തത്. അഞ്ചുടി സ്വദേശി പൗറകത്ത് സവാദും ഓമച്ചപ്പുഴ സ്വദേശി കുളത്തൂര്‍ ബഷീറും കൂട്ടുകാരായിരുന്നു. അങ്ങനെയാണ് സവാദിന്റെ ഭാര്യ സൗജത്തിനെ പരിചയപ്പെടുന്നതും. ഇവള്‍ക്ക് തെയ്യാലയില്‍ വാടക ക്വാട്ടേഴ്‌സ് ശരിപ്പെടുത്തി കൊടുക്കുന്നതും ബഷീറാണ്.

  വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

  എന്നാല്‍ ബഷീറും സൗജത്തും തമ്മിലുള്ള അവിഹിത ബന്ധം ഭര്‍ത്താവ് സവാദ് അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യ സൗജത്തും ഭര്‍ത്താവ് സവാദും തമ്മില്‍ ഇടക്കിടക്ക് കലഹങ്ങള്‍ ഉണ്ടായിരുന്നു. കാമുകനായ ബഷീറിന്റെ കൂടെ താമസിക്കാന്‍ വേണ്ടി ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്തിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ മണ്ണെണ്ണയുടെ വാസന ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം ഉപേക്ഷിച്ച സവാദ് മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരുടെ തീരുമാനം ബഷീര്‍ ഗള്‍ഫില്‍ നിന്നും വന്ന് സവാദിനെ കൊലപ്പെടുത്തി അന്ന് തന്നെ തിരിച്ചു പോകുകയും സൗജത്ത് ഭര്‍ത്താവായ സവാദിനെ കഷ്ണങ്ങളാക്കി മറ്റൊരിടത്തേക്ക് ഉപേക്ഷിക്കുകയും പിന്നീട് ഭര്‍ത്താവിനെ കാണ്‍മാനില്ല എന്ന് പോലീസില്‍ പരാതി നല്‍കാനുമാണ് പദ്ധതിയിട്ടിരുന്നത്.

  Sawad

  എന്നാല്‍ കൊല ചെയ്യാന്‍ ബഷീര്‍ ക്വാട്ടേഴ്‌സിന്റെ പിന്‍വാതിലിലൂടെ അകത്ത് കടന്ന് മരവടി കൊണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന സവാദിന്റെ തലക്ക് അടിക്കുകയുമായിരുന്നു. എന്നാല്‍ അശക്തമായ അടിയില്‍ തല തകര്‍ന്ന് ചോര സമീപത്ത് ഉറങ്ങുകയായിരുന്ന മകളുടെ മുഖത്തേക്ക് തെറിക്കുകയും മകള്‍ ഉണര്‍ന്നതോടെ ബഷീര്‍ ഓടിയകലുകയായിരുന്നു. ബഷീര്‍ പുറത്ത് ഇറങ്ങിയതോടെ മകളെ അകത്തെ മുറിയിലാക്കി വാതില്‍ അടച്ച് സൗജത്ത് കത്തി എടുത്ത് മരണം ഉറപ്പ് വരുത്താന്‍ സവാദിന്റെ കഴുത്ത് അറുക്കുയും നെഞ്ചില്‍ കുത്തുകയുമായിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് മറ്റുള്ളവരെ മരണം സംഭവിച്ചത് സൗജത്ത് അറിയിച്ചത്. പിന്നീട് പോലീസില്‍ അറിയിച്ചതും. എന്നാല്‍ സവാദിന്റെ കൂടെ കിടന്നിരുന്ന മകളുടെ മൊഴിയില്‍ കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ ഓടിപോകുന്നത് കണ്ട് എന്ന് പറഞ്ഞത് പ്രതികളെ വലയിലാക്കാന്‍ പോലീസിന് പെട്ടെന്ന് സാധിച്ചു.

  പ്രധാന പ്രതിയായ കാമുകനും ബഷീര്‍ ഇന്ന് താനൂര്‍ പോലീസില്‍ കീഴടങ്ങി. കൃത്യം നടത്തി മുങ്ങിയ ബഷീറിനെ പോലീസ് തെരയുന്നതിനിടെയാണ് കീഴടങ്ങിയത്. കൊല നടത്താനായി ആരും അറിയാതെ മൂന്നുദിവസത്തെ ലീവിന് നാട്ടില്‍ എത്തുകയാണ് പ്രതി ബഷീര്‍. പ്രതി കഴിഞ്ഞ അഞ്ചിന് മംഗലാപുരത്ത് നിന്ന് വിമാന മാര്‍ഗം ഷാര്‍ജയിലേക്ക് കടന്നെങ്കിലും ഷാര്‍ജയില്‍ എത്തിയ ബഷീറിന് അവിടുത്തെ ടി.വി.ചാനലുകളിലും പത്രങ്ങളിലും ബഷീറിന്റെ ഫോട്ടോ വച്ച കൊലപാതക വാര്‍ത്തകള്‍ വന്നത് കാരണം അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

  തുടര്‍ന്ന് ആറിന് ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനത്തില്‍ വരികയും അവിടെ നിന്ന് ട്രയിന്‍ മാര്‍ഗം തിരൂര്‍ റെയിവെ സ്‌റ്റേഷനില്‍ വന്നിറങ്ങുകയുമായിരുന്നു. തിരൂരില്‍ നിന്ന് ടാക്‌സി വിളിച്ച് രാവിലെ എട്ടോടെയാണ് താനൂര്‍ പോലിസില്‍ കിഴടങ്ങിയത്. തെളിവെടുപ്പിനായി പ്രതിയെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുപോയി. തലക്കടിക്കാന്‍ ഉപയോഗിച്ച തടികഷ്ണം എടുത്ത സ്ഥലം പ്രതി കാണിച്ചു നല്‍കി. തലക്കടിച്ചത് താന്‍തന്നെയാണന്നും മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തത് സവാദിന്റെ ഭാര്യ സൗജത്താണെന്നും പ്രതി പോലിസിനോട് പറഞ്ഞു. തിരൂര്‍ ഗവ-ജില്ലാ ആശുപത്രയില്‍ വൈദ്യ പരിശോധന നടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും മരവടിയും ബഷീറിനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ കണ്ടെടുത്തു. താനൂര്‍ സി.ഐ എം.ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ ബഷീറിന്റെ സഹായിയി പ്രവര്‍ത്തിച്ച സുഫിയാനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

  Malappuram

  English summary
  Husband killed by wife and her boyfriend in Malappuram

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more