ഗ്രൂപ്പില്ലാതാക്കാന്‍ സുധാകരന്‍; പക്ഷെ മലപ്പുറത്ത് കൂടിയത് 3 ഗ്രൂപ്പുകള്‍, ആകെ അഞ്ച്,ഒന്ന് സുധാകരനും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അതിശക്തമായ വിമര്‍ശനമായിരുന്നു ഉയര്‍ന്ന് വന്നത്. പ്രവര്‍ത്തകരുടെ ഈ വികാരം മനസ്സിലാക്കിയ ഹൈക്കമാന്‍ഡ് ഇത് തന്നെ ഉചിതമായ സമയമെന്ന് കണ്ട് കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് പദവികളില്‍ ഗ്രൂപ്പ് താല്‍പര്യത്തിന് അതീതമായ നിയമനം നടത്തി.
പുതിയ അധ്യക്ഷനായി എത്തിയ കെ സുധാകരന് ഗ്രൂപ്പ് രഹിതമായ ഒരു കോണ്‍ഗ്രസിനെ കെട്ടിയുയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. എന്നാല്‍ ഇതിന് നേര്‍ വിപരീതമായ കാര്യങ്ങളാണ് മലപ്പുറം ജില്ലയില്‍ നടക്കുന്നത്.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

പുനഃസംഘടനയുടെ ഭാഗമായി മുഴുവന്‍ ഡിസിസി അധ്യക്ഷന്‍മാരേയും മാറ്റുമെന്ന് എഐസിസി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡിസിസിയിലും ഗ്രൂപ്പ് രഹിത നിയമനങ്ങള്‍ നടത്താനായിരുന്നു നേതൃത്വത്തിന്‍റെ നീക്കം. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഉള്‍പ്പടെ പദവികള്‍ സ്വന്തമാക്കാന്‍ പുതിയ ഗ്രൂപ്പുകള്‍ തന്നെ രൂപപ്പെട്ട് വരുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഡിസിസി പ്രസിഡന്‍റായിരുന്ന വിവി പ്രകാശിന്‍റെ അകാല വിയോഗത്തെ തുടര്‍ന്ന് മലപ്പുറത്ത് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയില്‍ പാര്‍ട്ടി വലിയ ക്ഷീണത്തിലാണെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പതിവിലധികം ഊര്‍ജ്ജമുണ്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ജില്ലയില്‍ 5 ഗ്രൂപ്പുകളാണ് ഉള്ളത്.

എ ഗ്രൂപ്പം ഐ ഗ്രൂപ്പും പിളര്‍ന്നതോടെയാണ് രണ്ട് നാലായി വര്‍ധിച്ചത്. ഇവര്‍ക്ക് പുറമെ കെ സുധാകരനൊപ്പം അടിയുറച്ച് നില്‍ക്കാന്‍ ചില നേതാക്കള്‍ ചേര്‍ന്ന് തീരുമാനം എടുക്കുകയും ചെയ്തതോടെ അഞ്ചാമത്തെ ഗ്രൂപ്പും രൂപപ്പെട്ടു. പതിറ്റാണ്ടുകളായി എ ഗ്രൂപ്പിനാണ് മലപ്പുറം ജില്ലയിലെ ഡിസിസി അധ്യക്ഷ പദവി ലഭിച്ച് പോരുന്നത്.

വിവി പ്രകാശ് നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. പിന്നീട് വിവി പ്രകാശ് തന്നെ പദവിയില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ വിയോഗം ഉണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനം ആര്യാടന്‍ ഷൗക്കത്തിന് തന്നെ നല്‍കണമെന്ന് എ ഗ്രൂപ്പിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നു.

എന്നാല്‍ എ ഗ്രൂപ്പിലെ തന്നെ മറ്റൊരു വിഭാഗം ആര്യാടന്‍ ഷൗക്കത്തിന് എതിരാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന പേര് വി സുധാകരന്‍റേയും എന്‍എ കരീമിന്‍റേതുമാണ്. മുന്‍ കെ എസ് യ സംസ്ഥാന അധ്യക്ഷനായ വിഎസ് ജോയിയും എ ഗ്രൂപ്പിന്‍റെ സാധ്യതാ പട്ടികയിലുണ്ട്.

നിലവിലെ സ്ഥിതി തുടര്‍ന്ന് ഡിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് തന്നെ നല്‍കാന്‍ തീരുമാനിച്ചാല്‍ സമവായം എന്ന നിലയില്‍ മുതിര്‍ന്ന നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ വിഎ കരീമിന് നറുക്ക് വീണേക്കും. മുമ്പ് ഒറ്റക്കെട്ടായിരുന്ന ഐ ഗ്രൂപ്പ് പിളരുന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണമാണ്.
Recommended Video

ഗ്രൂപ്പിന് അതീതമായി കെപിസിസി സെക്രട്ടറിയായ അജയ് മോഹനെ പിന്തുണയ്ക്കണമെന്നാണ് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എപി അനില്‍ക്കുമാറിനൊപ്പം കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ മറ്റൊരു ചേരിയായി നിലയുറപ്പിക്കുന്നുണ്ട്. ഗ്രൂപ്പ് വേണ്ടെന്ന നിലപാട് ഉയര്‍ത്തിയാണ് കെ സുധാകരന് പിന്തുണയുമായി വി ബാബുരാജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്ത് എത്തിയത്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications