തവനൂരില്‍ സംഘര്‍ഷം; ഫിറോസിന്റെയും ജലീലിന്റെയും പ്രചാരണ വാഹനത്തിന് നേരെ ആക്രമണം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ തവനൂര്‍ സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെടി ജലീലിന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെയും പ്രചാരണ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. കൂട്ടായി ആശാന്‍ പടിയില്‍ ശനിയാഴ്ച വൈകീട്ട് ഓട്ടോ റാലി നടത്തിയിരുന്നു എല്‍ഡിഎഫ്. ബൈക്ക് റാലി നിരോധിച്ച സാഹചര്യത്തിലാണ് ഓട്ടോ റാലി നടത്തിയത്. മാത്രമല്ല, കെടി ജലീലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ഓട്ടോ. റാലിയില്‍ പങ്കെടുത്ത വാഹനത്തിന് നേരെ ആക്രമണമുണ്ടായി. യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചത് എന്നായിരുന്നു ആരോപണം.
അതിനിടെ ഫിറോസ് കുന്നംപറമ്പിലിന്റെ രണ്ട് പ്രചാരണ വാഹനങ്ങള്‍ തകര്‍ത്തു. മംഗലം കൂട്ടായി പള്ളിക്കുളത്തിന് സമീപമാണ് സംഭവം. കുടുംബ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഫിറോസ്. അദ്ദേഹത്തിന്റെ വാഹനവും രണ്ട് അനൗണ്‍സ്‌മെന്റ് വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടിരുന്നു. ഈ വേളയില്‍ ആശാന്‍ പടിയില്‍ നിന്ന് പ്രകടനമായി എത്തിയവര്‍ വാഹനം തകര്‍ത്തു. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.
സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍
കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം
ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. തോല്‍വി ഭയന്ന് എല്‍ഡിഎഫ് അക്രമം നടത്തുകയാണ് എന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ അവരുടെ വാഹനം തകര്‍ത്തിട്ട് എല്‍ഡിഎഫിന് മേല്‍ കെട്ടിവെക്കുകയാണെന്ന് മുന്നണി കണ്‍വീനന്‍ എ ശിവദാസന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ പ്രവചനാതീതമാണ് മണ്ഡലം.
ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം