മലപ്പുറത്ത് 2006 ആവര്‍ത്തിക്കും: ഏഴിലേറെ മണ്ഡലങ്ങള്‍ പിടിക്കും, ലീഗിന് തിരിച്ചടിയുണ്ടാവും: സിപിഎം
മലപ്പുറം: സംസ്ഥാനത്ത് എത്ര വലിയ പ്രതികൂല തരംഗം ഉണ്ടായാലും യുഡിഎഫിനൊപ്പം നില്ക്കുന്ന പൊന്നാപുരം കോട്ടയാണ് മലപ്പറും. അതില്‍ ചില വിള്ളലുകള്‍ വീഴ്ത്താന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെങ്കിലും കോട്ട കീഴടക്കാന്‍ ഇടതുപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആകെ 16 നിയമസഭ മണ്ഡലങ്ങള്‍ ഉള്ളത്ത മലപ്പുറത്ത് കഴിഞ്ഞ തവണ 12 ലും വിജയിച്ചത് യുഡിഎഫ് ആയിരുന്നു. അതില്‍ തന്നെ 11 ലും മുസ്ലിം ലീഗ്. മറുവശത്താവട്ടെ പൊന്നാനി, തവനൂര്‍,താനൂര്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിയും പിടിച്ചു. ഇത്തവണ കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ തവനൂരില്‍ ജലീലിന്റെ ഉള്‍പ്പടെ തോല്‍വി ഉറപ്പാക്കുമെന്നാണ് യുഡിഎഫിന്റെ നിലപാട്.

സ്വതന്ത്ര പരീക്ഷണം
സ്വതന്ത്ര പരീക്ഷണമാണ് മലപ്പുറത്തെ എല്‍ഡിഎഫിന്റെ തുറുപ്പ് ചീട്ട്. നാലാം തവണ മത്സരിക്കുന്ന മന്ത്രി ജലീല്‍ ഉള്‍പ്പടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ എല്ലാം മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തില്‍. കഴിഞ്ഞ തവണ വിജയിച്ച നാല് സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചതാവട്ടെ പൊന്നാനിയില്‍ മാത്രവും. മറ്റ് മൂന്ന് പേരും വിജയിച്ചത് സ്വതന്ത്രരായി.

2006 ആവര്‍ത്തിക്കും
2006 ആവര്‍ത്തിക്കുമെന്നാണ് ഈ പ്രചരണ ഘട്ടത്തില്‍ മലപ്പുറത്ത് സിപിഎം ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. അന്ന് ആകെയുണ്ടായിരുന്ന 13 മണ്ഡലങ്ങളില്‍ ആറ് മണ്ഡലങ്ങളും പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങി ലീഗ് നിരയിലെ പ്രമുഖര്‍ എല്ലാം പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്.

കഴിഞ്ഞ തവണ
2011 ല്‍ ആറില്‍ നിന്ന് രണ്ടിലേക്ക് ഒതുങ്ങിയെങ്കിലും 2016 അത് എല്‍ഡിഎഫ് നാലാക്കി ഉയര്‍ത്തി. ഇത്തവണ ഏറ്റവും കുറഞ്ഞത് ഏഴ് സീറ്റെങ്കിലും പിടിക്കുക എന്നുള്ളതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലീഗിന് വ്യക്തമായ മേധാവിത്വമുള്ള ചില മണ്ഡലങ്ങളില്‍ ഒഴികെ ശക്തമായ മത്സരത്തിനാണ് ഇത്തവണ മലപ്പുറം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

തവനൂരിലെ മത്സരം
ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കുന്ന ഒരു മണ്ഡലം മന്ത്രി കെടി ജലീല്‍ മത്സരിക്കുന്ന തവനൂരാണ്. ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയാണ് ഇടത് ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലം പിടിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ രണ്ട് തവണ മണ്ഡലത്തില്‍ വിജയിച്ച കെടി ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയ അടിത്തറയിലാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം.

പൊന്നാനി
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും ഇടതുമുന്നണി സുരക്ഷിത കേന്ദ്രമായി വിലയിരുത്തുന്ന മണ്ഡലമാണ് പൊന്നാനി. ഇടത് സിറ്റിങ് സീറ്റില്‍ മറ്റൊരു പ്രധാന മത്സരം നടക്കുന്നത് നിലമ്പൂരാണ്. കഴിഞ്ഞ തവണ പിവി അന്‍വറിനെ സ്വതന്ത്രനായി ഇറക്കിയായിരുന്നു കോണ്‍ഗ്രസ് കോട്ട എല്‍ഡിഎഫ് പൊളിച്ചത്.

നിലമ്പൂര്‍
ഇത്തവണയും ഇടതുമുന്നണി പിവി അന്‍വറിനെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ആര്യാടന് ഷൗക്കത്തിനെതിരെ നേടിയ 11504 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് അന്‍വറിന്റെ അവകാശവാദം. എന്നാല്‍ വിവി പ്രകാശിനെ രംഗത്ത് ഇറക്കിയതിലൂടെ മണ്ഡലം പിടിക്കാമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ്.

താനൂര്‍ ആവര്‍ത്തിക്കുമോ
മുസ്ലീം ലീഗിന്റെ കോട്ടയായിരുന്ന താനൂര്‍ ഇടതുസ്വതന്ത്രന് വി. അബ്ദുറഹിമാന് കഴിഞ്ഞ തവണ പിടിച്ചെടുക്കുകായിരുന്നു. ഇത്തവണയും അബ്ദുറഹ്മാന് തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരികെ പിടിക്കല്‍ അഭിമാന പ്രശ്നമായി കണ്ട മുസ്ലിം ലീഗ് പികെ ഫിറോസിനെയാണ് സ്ഥാനാര്‍ത്ഥിയിക്കിയിരിക്കുന്നത്.

തിരൂരും മങ്കടയും
മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുരിലും ഇത്തവണ മത്സരം ശക്തമാണ്. ഇടതിന് വേണ്ടി ഗഫൂര്‍ പി ലില്ലീസും മുസ്ലിം ലീഗിന് വേണ്ടി കുറുക്കോളി മൊയ്തീനും മത്സരിക്കുന്നു. കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സലര്‍ എം.അബ്ദുള്‍ സലാമാണ് ബിജെപിക്കായി മത്സരിക്കുന്നത്. ടികെ റഷീദലി വീണ്ടും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മങ്കടയില്‍ ഇടത് പ്രതീക്ഷകള്‍ ഏറിയിട്ടുണ്ട്. മഞ്ഞളാംകുഴി അലിയാണ് ലീഗ് സ്ഥാനാര്‍ത്ഥി.

തിരൂരങ്ങാടി
മുസ്ലിം ലീഗ് ഉറച്ച മണ്ഡലമായി കണ്ടിരുന്ന മണ്ഡലമാണ് തിരൂരങ്ങാടിയെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ സാധ്യതകള്‍ മാറി മറഞ്ഞു. കെപിഎ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുസ്ലിം ലീഗില്‍ നിന്ന് പരസ്യ പ്രതിഷേധം ഉയര്‍ന്നു. അവസരം മുതലെടുക്കാനായി ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഇത്തവണ വീണ്ടും നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുന്നത് ഇങ്ങനെയാണ്.
Recommended Video

പെരിന്തല്‍മണ്ണ
ജില്ലയില്‍ ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം പെരിന്തല്‍മണ്ണയാണ്. കഴിഞ്ഞ തവണ കേവലം 579 വോട്ടുകള്‍ക്കായിരുന്നു മഞ്ഞളാംകുഴി അലി മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. അലി മങ്കടയിലേക്ക് മാറിയതോടെ നജീപ് കാന്തപുരത്തേയാണ് മണ്ഡലം നിലനിര്‍ത്താന്‍ ലീഗ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കെഎപിഎം മുസ്തഫ ഇടത് സ്വതന്ത്രനായും മത്സരിക്കുന്നു.
ഷമ ശികന്ദറിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications