മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ സിപിഎം പാര്‍ട്ടി കൊടി കത്തിച്ചു; തോരണങ്ങള്‍ നശിപ്പിച്ചു, പ്രതിഷേധം അലയടിക്കുന്നു

Google Oneindia Malayalam News

പൊന്നാനി: സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടി പതാകയും തോരണങ്ങളും പ്രവര്‍ത്തകര്‍ കത്തിച്ചു. വെളിയങ്കോട് പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നിലിട്ടാണ് കൊടി തോരണങ്ങള്‍ കത്തിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിനെ പൊന്നായില്‍ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ഇത് തള്ളിയ നേതൃത്വം സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ടിവി സിദ്ദിഖ് പറഞ്ഞു.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

p

എന്നാല്‍ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തിലാണ്. പാര്‍ട്ടി പതാകയും തോരണങ്ങളും നശിപ്പിച്ച സംഭവം അന്വേഷിക്കുമെന്ന് നേതൃത്വം പ്രതികരിച്ചു. കഴിഞ്ഞ ദിവസം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പൊന്നാനിയില്‍ പ്രകടനം നടത്തിയിരുന്നു. മലപ്പുറം പൊന്നാനിയില്‍ മാത്രമല്ല, കോഴിക്കോട് കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നുണ്ട്.

Recommended Video

cmsvideo
ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ | Oneindia Malayalam

പവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വംപവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വം

അതേസമയം, പൊന്നാനിയിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി സിറ്റിങ് എംഎല്‍എ പി ശ്രീരാമകൃഷ്ണന്‍ രംഗത്തുവന്നു. പി നന്ദകുമാര്‍ തന്നെ നോമിനിയല്ല എന്ന് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തെറ്റു പറ്റിയ പ്രവര്‍ത്തകര്‍ തിരുത്തും. പൊന്നാനിയിലെ പ്രതിഷേധം ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയത്തെ ബാധിക്കില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Malappuram
English summary
Kerala Assembly Election 2021: CPM Workers protest in Ponnani; Party Flag fires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X