കെടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിച്ചേക്കും, നന്ദകുമാര്‍ തവന്നൂരിലേക്ക്, പരിഹാര ഫോര്‍മുല?
മലപ്പുറം: സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ തുടര്‍ന്ന് മലപ്പുറത്ത് അടക്കം പ്രതിസന്ധി തീര്‍ക്കാനിറക്കി സിപിഎം. പൊന്നാനിയിലും തവന്നൂരിലുമായി പരിഹാര ഫോര്‍മുല സിപിഎം ഒരുക്കിയെന്നാണ് സൂചന. പരസ്പരം മാറ്റം അടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്. ഇതോടെ കെടി ജലീലിനെ മണ്ഡലം മാറ്റി പരീക്ഷിക്കുന്ന കാര്യമാണ് സിപിഎമ്മിന്റെ മുന്നിലുള്ളതെന്നാണ് സൂചന. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മാറ്റവും അത് തന്നെയാവും. നിരവധി ഇടങ്ങളില്‍ ഇതേ പോലെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ പിന്നോട്ടില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

പൊന്നാനിയില്‍ അനുനയം
പൊന്നാനി സീറ്റില്‍ പ്രാദേശിക നേതൃത്വം ഇടഞ്ഞതോടെയാണ് സിപിഎമ്മിന് തലവേദനയായത്. പ്രശ്‌നം പരിഹരിക്കാനാണ് ഫോര്‍മുല നിര്‍ദേശിച്ചത്. തവനൂര്‍, പൊന്നാനി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ വെച്ച് മാറാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. പൊന്നാനിയില്‍ കെടി ജലീലിനെ മത്സരിപ്പിക്കാനും പി നന്ദകുമാറിനെ പകരം തവന്നൂരില്‍ നിര്‍ത്താനുമാണ് സംസ്ഥാന നേതൃത്വത്തോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ മണ്ഡലത്തില്‍ ഏറ്റവും ജനകീയനും ശക്തനുമായ നേതാവാണ്.

എന്തുകൊണ്ട് മാറ്റം
കെടി ജലീല്‍ പൊന്നാനിയില്‍ വരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. കാരണം പൊന്നാനിയിലും പരിചിതനായ നേതാവാണ് ജലീല്‍. അതുകൊണ്ട് കൂടിയാണ് ജില്ലാ നേതൃത്വം അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. മന്ത്രിയെന്ന നിലയില്‍ പൊന്നാനിയില്‍ സജീവമായി ജലീല്‍ ഇടപെട്ടിരുന്നു. നന്ദകുമാറിനേക്കാളും അണികള്‍ക്ക് മണ്ഡലത്തില്‍ സ്വീകാര്യനാണ് ജലീല്‍. ഇതും കൂടി വിലയിരുത്തിയാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്.

ജലീല്‍ വന്നാലും....
ജലീല്‍ വന്നാലും ടിഎം സിദ്ദിഖിന് അവസരം നിഷേധിച്ചതിലുള്ള പ്രതിഷേധം തണുപ്പിക്കുമോ എന്ന് കണ്ടറിയണം. സംസ്ഥാന നേതൃത്വം ഈ നിര്‍ദേശത്തിന് അനുമതിയും നല്‍കിയിട്ടില്ല. അതേസമയം ഇന്ന് സിപിഎം ഏരിയാ കമ്മിറ്റി യോഗം നടക്കേണ്ടതായിരുന്നു. അത് നേതാവിന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വിവി സുരേഷിന്റെ വീട്ടിലേക്കാണ് യോഗം മാറ്റിയത്. പാര്‍ട്ടി ഓഫീസില്‍ പ്രതിഷേധം നടക്കുമെന്ന് ഉറപ്പായിരുന്നു. ടിഎം സിദ്ദിഖും നന്ദകുമാറുമെല്ലാം യോഗത്തിനെത്തിയിരുന്നു.

മൂന്ന് സീറ്റുകളില്‍ പേടി
സിപിഎമ്മിന്റെ മൂന്ന് സീറ്റുകളില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാവുമെന്ന ഭയത്തിലാണ് പാര്‍ട്ടി. കുറ്റ്യാടി സിപിഎമ്മിലെ അതൃപ്തി വടകര താലൂക്കിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുമുന്നണിയെ ബാധിക്കും. പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത് സിപിഎം ചിന്തിക്കാത്ത കാര്യമായിരുന്നു. കുറ്റ്യാടിയില്‍ പാര്‍ട്ടി സംവിധാനം അതിശക്തമാണ്. താഴെ തട്ടിലെ പ്രവര്‍ത്തകര്‍ തന്നെ ഇടഞ്ഞത് സിപിഎമ്മിന്റെ വിജയസാധ്യതയെ തന്നെ ബാധിച്ചേക്കും. മുമ്പ് കോഴിക്കോട് മണ്ഡലത്തില്‍ അടക്കം ഇത്തരം പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ പാര്‍ട്ടി വോട്ടില്ല
വടകര താലൂക്കിന് കീഴിലുള്ള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട്‌ചെയ്യാന്‍ അണികള്‍ക്ക് സാധിക്കില്ല. വടകര എല്‍ജെഡിക്കും, കുറ്റ്യാടി കേരള കോണ്‍ഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എല്‍ഡിഎപ് നല്‍കിയിരിക്കുന്നത്. ഘടകകക്ഷികളുടെ ശക്തി നോക്കാതെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് അവര്‍ക്ക് കൊടുത്തിരിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റിലെ തോല്‍വിയും ഇതോടൊപ്പം സിപിഎമ്മിനെ അലട്ടുന്നുണ്ട്. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കാത്തതാണ് കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കാരണം. 1157 വോട്ടിനായിരുന്നു കെകെ ലതികയുടെ തോല്‍വി.

ലീഗിന് പ്രതീക്ഷ
ലീഗിന് ഇവിടെ ജയിക്കാവുന്ന സാഹചര്യം ഈ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും ലതികയ്ക്ക് പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെയാണ് നിര്‍ദേശിച്ചത്. ലതിക തോറ്റത് ഈ നിര്‍ദേശത്തെ അവഗണിച്ചതാണ്. എന്നാല്‍ ജില്ലാ നേതൃത്വം ഇതിലുള്ള കണക്ക് തീര്‍ക്കാനാണ് ഈ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. പാറയ്ക്കല്‍ അബ്ദുള്ള കഴിഞ്ഞ തവണ കഷ്ടിച്ചാണ് മണ്ഡലത്തില്‍ കടന്ന് കൂടിയത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം
Recommended Video

പ്രശ്‌നങ്ങള്‍ കടുപ്പം
പൊന്നാനിയില്‍ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവെച്ചത്. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടികെ മഷൂദ്, നവാസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവെച്ചത്. നന്ദകുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ആലപ്പുഴയിലും പോസ്റ്റര്‍ യുദ്ധം തുടങ്ങിയിട്ടുണ്ട്. പിപി ചിത്തരഞ്ജനെ വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിലെ ഇടനിലക്കാരന്‍ മാരാരിക്കുളത്ത് വേണ്ടെന്നാണ് ഇതില്‍ പറയുന്നത്.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications