സീറ്റ് ലഭിച്ചില്ല: മുതിര്‍ന്ന ലീഗ് നേതാവ് പാര്‍ട്ടി വിടുന്നു; ബിജെപി ഒഴികെ ഏത് പാര്‍ട്ടിയിലും ചേരാം
മലപ്പുറം: എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പിന്നെ അതുവരെയുണ്ടാകുന്ന അതൃപ്തികള്‍ അടങ്ങുന്നതാണ് മുസ്ലിം ലീഗിലെ രീതി. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പല മണ്ഡലങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നു. നിലവിലെ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ ഈ പ്രതിഷേധത്തിന് മുന്നില്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തിനെ പിന്നാലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടേക്കുമെന്നുള്ള സൂചനയുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സിപി ബാവഹാജി
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സിപി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതില്‍ വലിയ പ്രതിഷേധമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയത്. മണലൂരിലായിരുന്നു ബാവ ഹാജിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ റാലി നടത്തിയത്. സംഭവത്തിൽ വട്ടംകുളം പഞ്ചായത്തിലെ രണ്ട് ലീഗ് അംഗങ്ങള്‍ രാജിവെക്കാനും തയ്യാറായിട്ടുണ്ട്.

താനൂര്‍, തിരൂര്‍
താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ ഏതെങ്കിലും ഒന്നില്‍ ഇത്തവണ ഏതെങ്കിലും ഒന്ന് നല്‍കണം എന്നതായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ഒരിടത്തും ബാവ ഹാജിയുടെ പേര് നേതൃത്വം പരിഗണിച്ചില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.

പാര്‍ട്ടി വിടും
പാര്‍ട്ടി വിടുന്നത് ഉള്‍പ്പടേയുള്ള കടുത്ത നിലപാടിലെക്ക് ബാവ ഹാജി കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വേണ്ടപോലെ പരിഗണിച്ചില്ലെന്നാണ് സിപി ബാവ ഹാജി പറയുന്നത്. ശാരീരികമായും സാമ്പത്തികമായും താൻ മുസ്ലിം ലീഗില്‍ പ്രവർത്തിച്ച വ്യക്തിയാണ് ഞാന്‍, എന്നാല്‍ ആ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ബിജെപി ഒഴികെ
ഇങ്ങോട്ട് സഹകരിക്കാത്ത പാർട്ടിയോട് എങ്ങനെ തിരിച്ചു സഹകരിക്കണമെന്നത് തന്നെ അനുകൂലിക്കുന്ന അണികളുടെ തീരുമാനപ്രകാരമാകും. മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ തന്നെ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ബിജെപി ഒഴികെ ഏത് പാര്‍ട്ടിയിലേക്ക് പോവുന്നതിലും തെറ്റില്ല. ബാക്കി തീരുമാനങ്ങള്‍ അടുത്ത ദിവസം പറയാമെന്നുമാണ് ബാവ ഹാജി പറഞ്ഞ്.

കെടി ജലീലിലൂടെ
ഇതോടെയാണ് ബാവ ഹാജി മുസ്ലിം ലീഗ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. ബാവഹാജിയുടെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ഇടതുപക്ഷം മന്ത്രി കെടി ജലീലിലൂടെ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം പ്രശ്ന പരിഹാരത്തിനായി സിപി ബാവഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്.

കളമശ്ശേരി മണ്ഡലത്തിലും
അതേസമയം കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയും വലിയ ഭിന്നതയാണ് നിലനില്‍ക്കുന്നത്. .കളമശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് മുസ് ലിം ലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍ മാധ്യമങ്ങളോട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. .ജയസാധ്യതയുടെ അടിസ്ഥാനം ജനാഭിപ്രായമാണെന്നും അദ്ദേഹം പറയുന്നു.

ഏതു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും
മണ്ഡലത്തിലെ ജനങ്ങളുടെ വികാരവുമായി നൂറുകണക്കിനാളുകള്‍ വന്ന് അവരുടെ അഭിപ്രായം പറയുമ്പോള്‍ അത് പരിഗണിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും അവര്‍ അത് പരിഗണിക്കാനും പരിശോധിക്കാനും ബാധ്യസ്ഥാരാണ്. തിരുത്താന്‍ ഇനിയും സമയമുണ്ടെന്നും അഹമ്മദ് കബീര്‍ ചൂണ്ടിക്കാണിക്കുന്നു.
നേമത്ത് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര്; സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ത്തി
കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നീക്കം ജയിച്ചു; പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് മോഹന്‍രാജ്
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍