മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് പേര്‍ കടലില്‍ മരിച്ചിട്ടും തിരിഞ്ഞുനോക്കാത്ത എംഎല്‍എ; വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്ററുടെ വണ്ടി തടഞ്ഞു

Google Oneindia Malayalam News

വള്ളിക്കുന്ന്: ഇത്തവണ മലപ്പുറം ജില്ലയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വള്ളിക്കുന്നത്. സിറ്റിങ് എംഎല്‍എ ആയ പി അബ്ദുള്‍ ഹമീദ് മാസ്റ്ററെ തന്നെയാണ് മുസ്ലീം ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. ഐഎന്‍എല്‍ നേതാവ് എപി അബ്ദുള്‍ വഹാബ് മാസ്റ്റര്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കവേയാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഹമീദ് മാസ്റ്റര്‍ക്ക് നാട്ടുകാരുടെ അധിക്ഷേപം കേള്‍ക്കേണ്ടി വന്നത്. കടലുണ്ടിയിലെ പരപ്പാല്‍ ബീച്ചില്‍ വോട്ടഭ്യര്‍ത്ഥനയുമായി എത്തിയപ്പോള്‍ ആയിരുന്നു സംഭവം.

Vallikkunnu MLA protest

കരിങ്കൊടിയുമായി എംഎല്‍എയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചതിന് ശേഷം പ്രദേശത്തേക്ക് എംഎല്‍എ തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് ആക്ഷേപം. മത്സ്യത്തൊഴിലാളികളായ രണ്ട് പേര്‍ കടലില്‍ അപകടത്തില്‍ പെട്ട് മരിച്ചിട്ടും, ആ മരണവീടുകള്‍ പോലും എംഎല്‍എ സന്ദര്‍ശിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

എംഎല്‍എയെ അധിക്ഷേപവാക്കുകള്‍ ചൊരിയുന്നുമുണ്ട് നാട്ടുകാര്‍. ഇത് ഹാര്‍ബറിന് വേണ്ടി പാസായ റോഡ് ആണെന്നും ഈ പൊണ്ണന്‍ എംഎല്‍എ ഉണ്ടാക്കിയത് അല്ലെന്നുമായി വികാരവിക്ഷുബ്ധനായി ഒരാള്‍ പ്രതികരിച്ചത്. ഇതിനിടെ എംഎല്‍എയുടെ വാഹനത്തെ കടത്തി വിടാന്‍ ചിലര്‍ ശ്രമിക്കുന്നതും പുറത്ത് വന്ന വീഡിയോയില്‍ കാണാം.

സംഭവത്തില്‍ പ്രതികരണവുമായി എംഎല്‍എയും പിന്നീട് രംഗത്തെത്തി. സിപിഎമ്മുകാരാണ് അക്രമണത്തിന് പിന്നില്‍ എന്നാണ് ഹമീദ് മാസ്റ്ററുടെ ആരോപണം. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

2011 ല്‍ ആണ് വള്ളിക്കുന്ന് മണ്ഡലം നിലവില്‍ വരുന്നത്. അന്ന് മുതല്‍ മുസ്ലീം ലീഗ് തന്നെയാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. 2011 ല്‍ കെഎന്‍എ ഖാദര്‍ 18,122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയിച്ചത്. 2016 ല്‍ പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഭൂരിപക്ഷം 12,610 ആയി കുറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ഇത്തവണ മണ്ഡലത്തില്‍ ഹമീദ് മാസ്റ്ററെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുസ്ലീം ലീഗില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എംഎല്‍എ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ വള്ളിക്കുന്നില്‍ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാവും എന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്‌നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍

എംബി രാജേഷിന് വേണ്ടി ആഷിക് അബുവും ഇര്‍ഷാദും എത്തി; തൃത്താലയില്‍ ഇനി കെആര്‍ മീരയും എത്തുന്നുഎംബി രാജേഷിന് വേണ്ടി ആഷിക് അബുവും ഇര്‍ഷാദും എത്തി; തൃത്താലയില്‍ ഇനി കെആര്‍ മീരയും എത്തുന്നു

തലശ്ശേരിയില്‍ വമ്പന്‍ ട്വിസ്റ്റ്! ബിജെപി വോട്ടുമറിക്കാന്‍ പദ്ധതി? തെളിവുകളുമായി സിഒടി നസീര്‍... അടിയൊഴുക്കുകൾതലശ്ശേരിയില്‍ വമ്പന്‍ ട്വിസ്റ്റ്! ബിജെപി വോട്ടുമറിക്കാന്‍ പദ്ധതി? തെളിവുകളുമായി സിഒടി നസീര്‍... അടിയൊഴുക്കുകൾ

ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മലമ്പുഴയില്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല സിപിഎം

Malappuram
English summary
Kerala Assembly Election 2021: People stopped Vallikkunnu Muslim League candidate's vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X