മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് തരൂര്‍ ഇഫക്ട്; നാലു സീറ്റുകള്‍ തിരിച്ചുപിടിക്കും; ഇരട്ടി സീറ്റിന് തന്ത്രം ആവിഷ്‌കരിച്ച് ഇടതുപക്ഷം

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തിയിരിക്കെ മലപ്പുറത്ത് ശക്തമായ അടിയൊഴുക്കുകളുണ്ടാകുമെന്നും നഷ്ടപ്പെട്ട എല്ലാ സീറ്റുകളും തിരിച്ചുപിടിക്കുമെന്നും യുഡിഎഫ്. എന്നാല്‍ നാലില്‍ നിന്ന് എട്ടായി സീറ്റുകള്‍ ഉയര്‍ത്തുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. 2016ല്‍ കപ്പിനും ചുണ്ടിനുമിടയിലാണ് രണ്ടു സീറ്റുകള്‍ ഇടതുപക്ഷത്തിന് കിട്ടാതെ പോയത്. ജില്ലയില്‍ മികച്ച പ്രകടനം നടത്തിയിട്ടും പച്ചക്കോട്ടയായ താനൂര്‍ നഷ്ടമായതിന്റെ ഞെട്ടല്‍ ഇന്നും മുസ്ലിം ലീഗിന് മാറിയിട്ടില്ല. ഇടതു-വലതുപക്ഷങ്ങളുടെ ജില്ലയിലെ വിലയിരുത്തലുകള്‍ ഇങ്ങനെയാണ്. വിശദീകരിക്കാം...

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

നാലില്‍ മൂന്നും കോണ്‍ഗ്രസ് സീറ്റ്

നാലില്‍ മൂന്നും കോണ്‍ഗ്രസ് സീറ്റ്

16 നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളതും ഏറ്റവും കൂടുതല്‍ വോട്ടമാര്‍മാരുള്ളതുമായ ജില്ലയാണ് മലപ്പുറം. എക്കാലത്തും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള ജില്ലയില്‍ 2016ല്‍ നാലിടത്താണ് ചെങ്കൊടി പാറിയത്. ഇതില്‍ മൂന്നും കോണ്‍ഗ്രസ് സീറ്റുകളായിരുന്നു.

ഇളകാതെ വണ്ടൂര്‍

ഇളകാതെ വണ്ടൂര്‍

കോണ്‍ഗ്രസ് മുക്ത മലപ്പുറം ജില്ല ഇടതുപക്ഷം 2016ല്‍ തന്നെ സ്വപ്‌നം കണ്ടിരുന്നോ എന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങള്‍. കാരണം മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. വണ്ടൂര്‍ മാത്രമാണ് നിലനിര്‍ത്താന്‍ സാധിച്ചത്.

ആര്യാടന്റെ തട്ടകത്തിലും ചെങ്കൊടി

ആര്യാടന്റെ തട്ടകത്തിലും ചെങ്കൊടി

ആര്യാടന്‍ മുഹമ്മദിന്റെ സിറ്റിങ് സീറ്റായിരുന്നു നിലമ്പൂര്‍. 2011ല്‍ ഏറനാട് മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്തിയ പിവി അന്‍വറിനെ 2016ല്‍ നിലമ്പൂരിലേക്ക് മാറ്റി ഇടതുപക്ഷം. ഇവിടെ ശക്തമായ പോരാട്ടം നടന്നപ്പോള്‍ കോണ്‍ഗ്രസ് വീണു. ഗ്രൂപ്പ് പോരാണ് പരാജയ കാരണമെന്ന പതിവ് പ്രതികരണവുമായി നേതാക്കള്‍ രംഗത്തുവന്നു.

18 നേടിയിട്ടും ശോഭ കെട്ടു

18 നേടിയിട്ടും ശോഭ കെട്ടു

നിലമ്പൂര്‍ മാത്രമല്ല, പൊന്നാനിയും തവനൂരും കോണ്‍ഗ്രസിന് നഷ്ടമായി. പച്ചക്കോട്ട എന്നറിയപ്പെടുന്ന താനൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണിയും തോറ്റു. താനൂരിലെ തോല്‍വി മുസ്ലിം ലീഗ് ഒരിക്കലും സ്വപ്‌നം പോലും കണ്ടിരുന്നില്ല. മൊത്തം 18 സീറ്റില്‍ ജയിച്ച മുസ്ലിം ലീഗ് മികച്ച വിജയം നേടിയ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. പക്ഷേ, താനൂര്‍ തോറ്റതോടെ ശോഭ കെട്ടു.

പൊടിപാറും പോരാട്ടം

പൊടിപാറും പോരാട്ടം

നിലമ്പൂരില്‍ പിവി അന്‍വറിനെതിരെ വിവി പ്രകാശിനെ ഇറക്കിയതോടെ ഇത്തവണ മല്‍സരം കനത്തിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും നേതാക്കള്‍ പറയുന്നു. പൊന്നാനിയില്‍ യുവരക്തം എഎം രോഹിത്തിന്റെ പ്രചാരണം സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ ശക്തമായിരുന്നു. അതിനേക്കാള്‍ ശ്രദ്ധാ കേന്ദ്രമായ മണ്ഡലം ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മല്‍സരിക്കുന്ന തവനൂരാണ്.

തവനൂരില്‍ ആധി

തവനൂരില്‍ ആധി

തവനൂരില്‍ ഫിറോസ് സ്ഥാനാര്‍ഥിയായതോടെ യുഡിഎഫ് ക്യാമ്പില്‍ ആവേശം ശക്തമാണ്. പ്രചാരണത്തിലും ഇത് പ്രകടമായിരുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ശക്തമായ പ്രചാരണം നടത്തുന്നു ഫിറോസ്. മാത്രമല്ല, വനിതാ വോട്ടര്‍മാര്‍ ഫിറോസിന് വോട്ട് ചെയ്യുമോ എന്ന ആശങ്ക ഇടതുക്യാമ്പിലുണ്ട്.

 ഒരിക്കലും കഴിയില്ല

ഒരിക്കലും കഴിയില്ല

തവനൂര്‍ രണ്ടുതവണയും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ്. മാത്രമല്ല, ഭൂരിപക്ഷം കൂടുകയാണ് കെടി ജലീലിന്. 2016ല്‍ 17000 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എത്ര ശ്രമിച്ചാലും ഇത് മറികടക്കാന്‍ ഫിറോസിന് സാധിക്കില്ലെന്ന് ഇടതുപക്ഷം പറയുന്നു. മാത്രമല്ല, വികസനവും ക്ഷേമ പദ്ധതികളും സിപിഎം പ്രചാരണ ആയുധമാക്കി.

 പൊന്നാനി മാറുമോ

പൊന്നാനി മാറുമോ

പൊന്നാനി എക്കാലത്തും ഇടതുകോട്ടയാണ്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി എല്‍ഡിഎഫിലുണ്ടായ തര്‍ക്കം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ ഇടതുവോട്ടുകള്‍ക്ക് യാതൊരു ഇളക്കവും തട്ടിയിട്ടില്ല എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. തവനൂര്‍, പൊന്നാനി, താനൂര്‍, നിലമ്പൂര്‍ എന്നീ സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്.

തരൂര്‍ ഇഫക്ട്

തരൂര്‍ ഇഫക്ട്

ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന താനൂരാണ്. ഇവിടെ ഇടതുപക്ഷത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പ്രചാരണം ശക്തമാണ്. എല്‍ഡിഎഫും ഒട്ടും പിന്നിലല്ല. യുഡിഎഫ് ക്യാമ്പിലുണ്ടായ ഐക്യമാണ് ഫിറോസിന് പ്രതീക്ഷ ഇരട്ടിയാക്കുന്നത്. ഇഞ്ചോടിഞ്ച് നില്‍ക്കുന്ന മണ്ഡലങ്ങളിലെല്ലാം ശശി തരൂര്‍ എംപിയെ പ്രചാരണത്തിന് എത്തിച്ചതിന്റെ നേട്ടമുണ്ടാകുമെന്ന് യുഡിഎഫ് കരുതുന്നു.

എട്ടായി ഉയര്‍ത്തുമെന്ന് ഇടതുപക്ഷം

എട്ടായി ഉയര്‍ത്തുമെന്ന് ഇടതുപക്ഷം

അതേസമയം, നാലില്‍ നിന്ന് എട്ടായി സീറ്റുകള്‍ ഉയര്‍ത്തുമെന്ന് ഇടതുപക്ഷം പറയുന്നു. നേരിയ വോട്ടുകള്‍ക്കാണ് 2016ല്‍ പെരിന്തല്‍മണ്ണയും മങ്കടയും ഇടതുപക്ഷത്തിന് നഷ്ടമായത്. ഈ രണ്ടു മണ്ഡലങ്ങളും ഇത്തവണ പിടിക്കുമെന്ന് എല്‍ഡിഎഫ് പറയുന്നു. കൂടാതെ തിരൂരും തിരൂരങ്ങാടിയും പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. മുമ്പ് ഇടതുപക്ഷം ജയിച്ച മണ്ഡലമാണ് തിരൂര്‍.

Recommended Video

cmsvideo
കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam
എന്‍ഡിഎ സാന്നിധ്യം ഇങ്ങനെ

എന്‍ഡിഎ സാന്നിധ്യം ഇങ്ങനെ

മലപ്പുറത്ത് എന്‍ഡിഎയ്ക്ക് വേണ്ടി 14 സീറ്റല്‍ മല്‍സരിക്കുന്നത് ബിജെപിയാണ്. തവനൂരും പൊന്നാനിയും മാത്രമാണ് ബിഡിജെഎസ് മല്‍സരിക്കുന്നത്. വോട്ടുകള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ ഇറങ്ങിയിട്ടുള്ളത്. തവനൂര്‍, വള്ളിക്കുന്ന്, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിക്കുമെന്ന പ്രതക്ഷയിലാണ് എന്‍ഡിഎ.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

Malappuram
English summary
Kerala Assembly Election 2021: UDF hopeful 4 seats get back in Malappuram; LDF trying to get 8 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X