ലീഗ് കോട്ട പൊളിക്കാനുറച്ച് സിപിഎം; മഞ്ഞളാംകുഴി അലിയ്ക്കെതിരെ വിപി സാനു പെരിന്തൽമണ്ണയിലേക്ക്?
മലപ്പുറം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മലപ്പുറം ജില്ലയിൽ 7 മണ്ഡലങ്ങളിലാണ് ഇടതുമുന്നണി വിജയ പ്രതീക്ഷ പുലർത്തുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാൽ ലീഗിന്റെ ഉരുക്കു കോട്ടകൾ പലതും തകർക്കാമെന്ന് നേതൃത്വം പ്രതീക്ഷ പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സർപ്രൈസ് സ്ഥാനാർത്ഥികൾ പലരും ഇടത് പട്ടികയിൽ ഇടംപിടിക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്.
അതിനിടെ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇത്തവണ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് വിപി സാനുവിനെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

ലീഗിന്റെ കോട്ട
മുസ്ലീം ലീഗും സിപിഎമ്മും നേർക്ക് നേർ പോരാടുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഒരു തവണ മാത്ര മാണ് മണ്ഡലത്തിൽ വിജയിക്കാനായത്. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു അത്. അന്ന് സിപിഎമ്മിന്റെ വി ശശികുമാർ ആണ് വിജയിച്ച് കയറിയത്.

പരാജയപ്പെട്ടു
പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപരക്ഷത്തിലായിരുന്നു ലീഗ് സ്ഥാനാർത്ഥിയായ ഹമീദ് മാസ്റ്ററെ വി ശശി കുമാർ പരാജയപ്പെടുത്തിയത്. എന്നാല്‍
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്താനാകുമെന്ന സിപിഎം പ്രതീക്ഷകൾ അസ്ഥാനത്തായി. 9589 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് കോട്ട തിരിച്ച് പിടിച്ചു.

ഭൂരിപക്ഷം കുറഞ്ഞു
അതേസമയം 2016 ൽ ശക്തമായ പോരാട്ടത്തിനായിരുന്നു പെരിന്തൽമണ്ണ സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം വരെ മങ്കട മണ്ഡലത്തിൽ നിന്നാകും അലി മത്സരിക്കുകയെന്ന തരത്തിലായിരുന്നു ചർച്ചകൾ . എന്നാൽ അലിയെ തന്നെ വീണ്ടും ലീഗ് ഇറക്കി. അതേസമയം നേതൃത്വം പോലും ഞെട്ടിച്ച് കൊണ്ട് വെറും 579 വോട്ടുകൾക്കായിരുന്നു അലി ജയിച്ചത്.

അനായാസ വിജയം
അലി 70990 വോട്ടുകൾ നേടിയപ്പോൾ ഇടത് സ്ഥാനാർത്ഥിയായ വി ശശികുമാർ 70411 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ ശക്തമായ പോരാട്ടം പുറത്തെടുത്താൽ മണ്ഡലത്തിൽ അനായാസ വിജയം നേടാനാകുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും സിപിഎമ്മിന് അനുകൂലമാണ്.

വിപി സാനുവിനെ മത്സരിപ്പിക്കാൻ
ഇതോടെയാണ് യുവ നേതാവ് കൂടിയായ വിപി സാനുവിനെ മണ്ഡലത്തിൽ ഇറക്കാൻ സിപിഎം ആലോചിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വിപി സാനു മത്സരിച്ചിരുന്നു. അന്ന് സാനുവിന് 329103 വോട്ടുകളായിരുന്നു സാനുവിന് ലഭിച്ചത്.

പൗരത്വ വിഷയത്തിൽ ഉൾപ്പെടെ
കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറിയെങ്കിലും പൗരത്വ വിഷയത്തിൽ ഉൾപ്പെടെ അദ്ദേഹം ശക്തമായ ഇടപെടൽ നടത്തിയില്ലെന്ന വികാരം മുസ്ലീങ്ങൾക്ക് ഇടയിൽ ശക്തമാണ്. മാത്രമല്ല എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരുമാനത്തിനെതിരെ ലീഗിൽ ഉൾപ്പെടെ അമർഷം പുകയുന്നുണ്ട്.

സജീവ സാന്നിധ്യം
അതേസമയം പരാജയം രുചിച്ചിട്ടും ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിൽ ഉൾപ്പെടെ സജീവ സാനിധ്യമാണ് വിപി സാനു. ഈ വിഷയങ്ങൾ എല്ലാം ഉയർത്തി വോട്ട് തേടാനാണ് സിപിഎം ആലോചിക്കുന്നത്. അതേസമയം ഇത്തവണ മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണയിൽ നിന്ന് മത്സരിച്ചേക്കില്ലെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമാണ്.

ആശങ്കയോടെ ലീഗ്
കഴിഞ്ഞ തവണ ലഭിച്ച നേരിയ ഭൂരിപക്ഷം ലീഗ് നേതൃത്വത്തേയും ആശങ്കപ്പെടുത്തുന്നുണുണ്ട്. മങ്കട മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യമാണ് അലി പ്രകടിപ്പിച്ചിരിക്കുന്നത്. മങ്കടയിലെ സിറ്റിംഗ് എംഎൽഎ ടി എ അഹമ്മദ് കബീർ മൂന്നു തവണ മത്സരിച്ചതിനാൽ ഇക്കുറി മാറിനിന്നേക്കും. ഇതോടെയാണ് ഇവിടെ മത്സരിക്കാനുള്ള സാധ്യത അലി തേടുന്നത്.

പ്രവർത്തകർ അതൃപ്തിയിൽ
അതേസമയം അലിയുടെ ചരടുവലിക്കെതിരെ ഒരു വിഭാഗം ലീഗ് പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. അതിനിടെ അലി പെരിന്തൽമണ്ണയിൽ മത്സരിക്കുന്നില്ലേങ്കിൽ മുസ്ലീം ലീഗ് വിദ്യാർഥി സംഘടനയായ എംഎസ്എഫ് ദേശീയ നേതാവും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി പി അഷ്റഫലിയുടെ പേരാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.
Recommended Video

പ്രാദേശിക നേതാക്കൾ
അതിനിടെ വിപി സാനു അല്ലേങ്കിൽ വി ശശികുമാറിന്റെ പേരും സിപിഎം മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. അല്ലേങ്കിൽ മുന്‍ പെരിന്തല്‍മണ്ണ നഗരസഭ അധ്യക്ഷന്‍ എം മുഹമ്മദ് സലീം അടക്കമുള്ള നേതാക്കളുടെ പേരും മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications