"കിട്ടുന്ന മണ്ണെണ്ണ ഒന്നിനും തികയുന്നില്ല"; "പോരാത്തതിന് വിലയും കുട്ടുന്നു"; കണ്ണീർ കടലിൽ അവർ
"കിട്ടുന്ന മണ്ണെണ്ണ ഒന്നിനും തികയുന്നില്ല"; "പോരാത്തതിന് വിലയും കുട്ടുന്നു"; കണ്ണീർ കടലിൽ അവർ
മലപ്പുറം: കാലാവസ്ഥാ വ്യതിയാനങ്ങളിൽ പോലും മനസ്സ് ഉറപ്പോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ് മത്സ്യത്തൊഴിലാളികൾ. കാറ്റും മഴയും നിറഞ്ഞ കാലാവസ്ഥ സാഹചര്യങ്ങളിലും കടലിലെ തിരകളെ വകഞ്ഞു മാറ്റി അവർ ജീവനും ജീവിതവും സുരക്ഷിതമാക്കാനായി യുദ്ധമാണ്. പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം കാലാവസ്ഥാ പ്രതിസന്ധികൾ മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്താറില്ല പിറകിലേയ്ക്ക് വലിക്കാറില്ല. എന്നാൽ, മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നത് ഇവരുടെ ജീവിതത്തെ ഏറെ പ്രതിസന്ധിയിലേക്കാണ് ശരിക്കും തളളി വിടുന്നത്. മണ്ണെണ്ണയുടെ വില ഒറ്റയടിക്ക് മാത്രം 8 രൂപയാണ് ഉയർത്തിയത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഇത് കണ്ണീർ ദുരിതമാണ്.

നൂറ് കണക്കിന് ഫൈബർ വള്ളങ്ങളാണ് മലപ്പുറം ജില്ലയുടെ തീരത്ത് മാത്രം ഉളളത്. ഇതിൽ ഭൂരിഭാഗം വളളങ്ങളും മണ്ണെണ്ണയിലാണ് പ്രവർത്തിക്കുന്നത്. മിക്ക വളളത്തിന്റെ എൻജിനും കാര്യക്ഷമമായി പ്രവർത്തിക്കാൻ മണ്ണെണ്ണ അനിവാര്യമെന്നതാണ് സാരാംശം. ഇവർക്ക് ഒരു തവണ മാത്രം കടലിൽ പോയി വരാൻ ഏകദേഷം 30 മുതൽ 35 ലീറ്റർ വരെ എണ്ണ വേണം.

മാസത്തിൽ ഇവർക്ക് സർക്കാർ മണ്ണെണ്ണ നൽകുന്നുണ്ട്. മത്സ്യഫെഡിന്റെ പമ്പുകളും പൊതുവിതരണവകുപ്പ് ഡിപ്പോകളും വഴിയാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടുന്നത്. അത് ആകെ 129 ലീറ്റർ മാത്രമാണെന്ന് ഇവർ പറയുന്നു. ചില അവസ്ഥയിൽ ഇത് പലപ്പോഴും നൂറായി ചുരുങ്ങാറും ഉണ്ട്.

മത്സ്യത്തെഴിലാളികൾ പതിവായി 4 ദിവസം കടലിൽ പോയി വരുമ്പോൾ സർക്കാർ നൽകുന്ന ഈ മണ്ണെണ്ണ തീരുമെന്ന് ഇവർ പറയുന്നു. ഇതിന് ലീറ്ററിന് 70 രൂപയോളം ചെലവ് വരുന്നുമുണ്ട്. ബാക്കി ദിവസം കടലിൽ പോകാൻ കരിഞ്ചന്തയെ ആശ്രയിക്കയിക്കേണ്ട അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഇതിന് 90 രൂപയോളം ലീറ്ററിന് നൽകികണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മണ്ണെണ്ണയ്ക്ക് ക്ഷാമം വരുമ്പോൾ ഇതാണ് ഉപയോഗിക്കുന്നത്

അതേസമയം, ഇത്രയും തുക ചെലവാക്കി നാലഞ്ചു പേർ കടലിൽ പോയിട്ട് കടലിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിൽ അത്രയും പണവും അധ്വാനവും വെറുതെയാണെന്നും ഇവർ പറയുന്നു. വലിയ കപ്പലുകൾ മീൻ കുഞ്ഞുങ്ങളെ പോലും വാരിയെടുക്കുന്നതിനാൽ മീൻ ലഭ്യത വളരെ കുറവുമാണ്. മണ്ണെണ്ണ സബ്സിഡിയും കാര്യമായി ലഭിക്കുന്നില്ല. മണ്ണെണ്ണയ്ക്ക് പുറമേ പെട്രോൾ, ഡീസൽ, എൻജിൻ ഓയിൽ എന്നിവയും ഇതിൽ ഉപയോഗിക്കണം. എല്ലാറ്റിനും വില ഉയർന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവതം ദുരിതം പൂർണ്ണം ആകുകയാണ്.
അതേസമയം, ആലപ്പുഴയിലും സ്ഥിതി ഇതു തന്നെയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്രതിസന്ധിയിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരട്ട പ്രഹരമായി മണ്ണെണ്ണവില വർധനയിലൂടെ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications